വെറുംവയറ്റില്‍ അപകടമാകുന്നവയും അല്ലാത്ത ഭക്ഷണവും

Posted By:
Subscribe to Boldsky

അനാരോഗ്യം ഉണ്ടാക്കുന്ന നിരവധി ഭക്ഷണങ്ങള്‍ നമ്മള്‍ കഴിയ്ക്കാറുണ്ട്. ഇവയുടെ നിറവും സ്വാദും കാണാനുള്ള ഭംഗിയും എല്ലാമാണ് ആരോഗ്യത്തിന് നല്ലതല്ലെന്നറിഞ്ഞിട്ടും നമ്മളെ കഴിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ അനാരോഗ്യം നിറഞ്ഞ ഭക്ഷണത്തെ എങ്ങനെ ആരോഗ്യകരമായി മാറ്റിയെടുക്കാം എന്നതാണ് നമ്മളാലോചിക്കേണ്ടത്. കിഡ്‌നി വേണമെങ്കില്‍ ഈ ശീലങ്ങള്‍ നിര്‍ത്തൂ...

പ്രത്യേകിച്ച് തിരക്ക് പിടിച്ച പ്രഭാതങ്ങളില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും അനാരോഗ്യം നിറഞ്ഞ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ അനാരോഗ്യമെങ്കിലും ഇവയെ എങ്ങനെ ആരോഗ്യമുള്ളതാക്കി മാറ്റാം എന്ന് നമുക്ക് നോക്കാം. കേട്ട് പഴകിയ ശീലമല്ല, ഒരാഴ്ച കൊണ്ട് സ്ലിം ബ്യൂട്ടി

കെലോഗ്‌സ് എന്ന വില്ലന്‍

കെലോഗ്‌സ് എന്ന വില്ലന്‍

പലപ്പോഴും എളുപ്പപ്പണിയ്ക്ക് വേണ്ടി നമ്മള്‍ തയ്യാറാക്കുന്ന പ്രഭാത ഭക്ഷണമാണ് കെലോഗ്‌സ്. പരസ്യം കാണുമ്പോള്‍ ഇത്രയേറെ ആരോഗ്യകരമായ ഒന്ന് ഇല്ലെന്ന തന്നെ പറയാം. എന്നാല്‍ ഇതും പഞ്ചസാരയും പാലും കൂടി ചേരുമ്പോള്‍ അനാരോഗ്യത്തിന്റെ കലവറയാണ് അവിടെ തുറക്കപ്പെടുന്നതെന്നതാണ് സത്യം.

 ഇതെങ്ങനെ ആരോഗ്യമാക്കി മാറ്റാം

ഇതെങ്ങനെ ആരോഗ്യമാക്കി മാറ്റാം

എന്നാല്‍ ഇതിനെ എങ്ങനെ ആരോഗ്യകരമാക്കി മാറ്റാം എന്നതാണ് ഇവിടുത്തെ ചോദ്യം. കെലോഗ്‌സിനു പകരം ഓട്‌സ് അല്ലെങ്കില്‍ മറ്റ് ധാന്യങ്ങള്‍ മിക്‌സ് ചെയ്ത് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം.

 കുക്കീസും ബ്രെഡും

കുക്കീസും ബ്രെഡും

ജോലിയ്ക്ക് പോകുന്നവരും രാവിലെ തിരക്കുള്ളവരുമാണ് ഇതിന്റെ പിറകേ പോകുന്നത്. എന്നാല്‍ പ്രഭാത ഭക്ഷണം എന്ന രീതിയില്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അനാരോഗ്യത്തിന് കുട പിടിയ്ക്കാന്‍ പലപ്പോഴും കുക്കീസിനും ബ്രെഡിനും കഴിയും.

 കുക്കീസും ബ്രെഡും

കുക്കീസും ബ്രെഡും

എന്നാല്‍ വൈറ്റ് ബ്രെഡിനു പകരം ബ്രൗണ്‍ ബ്രെഡ് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല പ്രഭാത ഭക്ഷണം എന്ന നിലയ്ക്ക് ഇതില്‍ തക്കാളിയും മറ്റു പച്ചക്കറികളും ആക്കി സ്റ്റഫ് ചെയ്ത് കഴിയ്ക്കുന്നതാണ് നല്ലത്.

 കുക്കീസും ബ്രെഡും

കുക്കീസും ബ്രെഡും

ഇതിലെല്ലാമുപരിയായി മധുരം തന്നെ രാവിലെ കഴിയ്ക്കണം എന്ന് ആഗ്രഹമുള്ളവര്‍ പഴങ്ങള്‍ ബ്രഡില്‍ സ്ലൈസ് ചെയ്ത് വെച്ച് കഴിയ്ക്കാവുന്നതാണ്.

 കാപ്പി

കാപ്പി

ഇതൊരു വലിയ വിഷയം തന്നെയാണ്. കാരണം രാവിലെ കാപ്പി കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. ഇഷ്ടം എന്നതിലുപരി കാപ്പി ഒരു ശീലമായി മാറിയിരിയ്ക്കുകയാണ്. അനാരോഗ്യമുണ്ടാക്കുന്നതില്‍ മുന്നില്‍ തന്നെയാണ് കാപ്പിയും.

എന്നാല്‍ കാപ്പിയ്ക്ക് പകരം

എന്നാല്‍ കാപ്പിയ്ക്ക് പകരം

കാപ്പിയ്ക്ക് പകരം പാല്‍, സോയ മില്‍ക്ക്, ഗ്രീന്‍ ടീ എന്നിവയാണ് ആരോഗ്യത്തിനായി നമ്മള്‍ ശീലമാക്കേണ്ടത്.

സാന്‍ഡ് വിച്ച്

സാന്‍ഡ് വിച്ച്

ജോലിത്തിരക്കുള്ളവരാണ് ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കാതെ സാന്‍ഡ് വിച്ച് പോലുള്ള മോഡേണ്‍ ഭക്ഷണങ്ങളില്‍ ആകൃഷ്ടരാവുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണെന്നത് പലര്‍ക്കും അറിയില്ല.

സാന്‍ഡ് വിച്ച്

സാന്‍ഡ് വിച്ച്

എന്നാല്‍ സാന്‍ഡ് വിച്ചിന് പകരം ബ്രെഡില്‍ പച്ചക്കറിയോ പഴങ്ങളോ ഉരുളക്കിഴങ്ങോ കാബേജോ എന്തെങ്കിലും വെച്ച് സ്റ്റഫ് ചെയ്ത് കഴിയ്ക്കുന്നത് പ്രഭാത ഭക്ഷണത്തിന്റെ കുറവും പരിഹരിയ്ക്കും മാത്രമല്ല ആരോഗ്യത്തേയും സംരക്ഷിക്കും.

 പൂരിയും എണ്ണയില്‍ വറുത്ത പലഹാരങ്ങളും

പൂരിയും എണ്ണയില്‍ വറുത്ത പലഹാരങ്ങളും

പൂരിയും എണ്ണയില്‍ വറുത്ത പലഹാരങ്ങളും രാവിലെ ബ്രേക്ക്ഫാസ്റ്റിനായി കഴിയ്ക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ ഇതാകട്ടെ അനാരോഗ്യമാണ് എന്നത് തന്നെയാണ് സത്യം.

 ഇതിനു പകരം

ഇതിനു പകരം

മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍ഫ്രൈഡ് ഫ്രൂട്‌സ് എന്നിവ ധാരാളം കഴിയ്ക്കാവുന്നതാണ്. ഇതാകട്ടെ ആരോഗ്യം നല്‍കുന്നതോടൊപ്പം ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നു.

English summary

Worst foods for breakfast and their healthier alternatives

Breakfast is the most crucial meal of the day. But you should strictly avoid eating these foods in the breakfast.