For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് പുരുഷനെ ക്ഷീണിപ്പിയ്ക്കുന്നുവെങ്കില്‍....

|

ആരോഗ്യകരമായ സെക്‌സ് യഥാര്‍ത്ഥത്തില്‍ ഊര്‍ജദായനിയാണ്. പല ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാനുള്ള നല്ലൊരു വഴി.

എന്നാല്‍ ചിലപ്പോഴെങ്കിലും ചില പുരുഷന്മാരെയെങ്കിലും സെക്‌സ് ക്ഷീണിപ്പിയ്ക്കുന്നതായി കാണാം. ഇതുകൊണ്ടുതന്നെ സെക്‌സ് താല്‍പര്യങ്ങള്‍ കാലക്രമേണ കുറയാനും ഇടയാകും.

സാധാരണ ഊര്‍ജം നല്‍കുന്ന സെക്‌സ് ചിലപ്പോള്‍ വിപരീതഫലമാണ് നല്‍കുന്നതെങ്കില്‍ ഇതിനു പുറകില്‍ തക്കതായ കാരണങ്ങളുമുണ്ടാകും. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

മദ്യം

മദ്യം

മദ്യം സെക്‌സിനെ സഹായിക്കുമെന്നു കരുതി മദ്യപിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിയ്ക്കം. ഇതിലൂടെ ശാരീരികപ്രവര്‍ത്തനങ്ങളും ഊര്‍ജനിലയുമെല്ലാം കുറയും. ഇത് ശാരീരികമായി, പ്രത്യേകിച്ചു സെക്‌സ് തളര്‍ത്തും.

രാത്രി വളരെ വൈകി

രാത്രി വളരെ വൈകി

രാത്രി വളരെ വൈകി സെക്‌സിലേര്‍പ്പെടുന്നതാണ് ഒരു കാരണം. ശരീരത്തിന് വിശ്രമം വേണ്ട സന്ദര്‍ഭത്തില്‍ വിശ്രമം തന്നെ വേണം. ഏറെ വൈകിയ രാത്രി ശരീരത്തിന് ഉറക്കത്തിലൂടെ വിശ്രമം വേണ്ട സന്ദര്‍ഭമാണ്. രാത്രി വല്ലാതെ വൈകുന്നതിനു മുന്‍പും പുലര്‍കാല സെക്‌സും ക്ഷീണിപ്പിയ്ക്കില്ല. മറിച്ച് ഊര്‍ജം നല്‍കും.

വിളര്‍ച്ച

വിളര്‍ച്ച

പുരുഷന്മാരെ സെക്‌സ് ക്ഷീണിപ്പിയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ് അനീമിയ അഥവാ വിളര്‍ച്ച. രക്തക്കുറവ് ശാരീരികപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ഏതെങ്കിലും കാരണവശാല്‍ ബ്ലീഡിംഗുണ്ടാകുന്നതും ഇതിന് കാരണമാകും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് മാനസികമായി മാത്രമല്ല, ശാരീരികമായും തളര്‍ത്തുന്ന ഒന്നാണ്. ഇത് സെക്‌സ് താല്‍പര്യങ്ങളെ കുറയ്ക്കുക മാത്രമല്ല, സെക്‌സില്‍ നിങ്ങളെ തളര്‍ത്തുകയും ചെയ്യുന്ന ഒരു ഘടകമാണ്.

ദിവസവും

ദിവസവും

സെക്‌സില്‍ ദിവസവും ഏര്‍പ്പെടുന്നതും പുരുഷന്മാരെ തളര്‍ത്തുന്ന ഒന്നാണ്. ദിവസവും സെക്‌സില്‍ ഏര്‍പ്പെടുന്നവരില്‍ ഇത് ക്ഷീണമുണ്ടാക്കുമെന്നു മാത്രമല്ല, ബീജഗുണം കുറയാന്‍ ഇടയാക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സ്വയംഭോഗം അമിതമാകുന്നത്

സ്വയംഭോഗം അമിതമാകുന്നത്

മിതമായ സ്വയംഭോഗം ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ സ്വയംഭോഗം അമിതമാകുന്നത് സെക്‌സിനെ ക്ഷീണിപ്പിയ്ക്കുന്ന ഒരു ഘടകമാണ്. പ്രത്യേകിച്ച് ഇത് സ്ഥിരമായി ചെയ്യുന്നത്.

സെക്‌സിലെ അമിതാവേശം

സെക്‌സിലെ അമിതാവേശം

സെക്‌സിലെ അമിതാവേശം, ഊര്‍ജം വല്ലാതെ ചോര്‍ത്തിക്കളയുന്നതു പോലുള്ള പരീക്ഷണങ്ങള്‍, പങ്കാളിയെ തൃപ്തിപ്പെടുത്താനായി തനിയ്ക്കു സാധ്യമാകുന്നതില്‍ കൂടുതല്‍ പരിശ്രമം എന്നിവയെല്ലാം പുരുഷന്മാരെ സെക്‌സിനു ശേഷം തളര്‍ത്തിക്കളയുന്ന ഘടകങ്ങളാണ്.

Read more about: health ആരോഗ്യം
English summary

Why Intercourse Exhaust Men

Here are some of the reasons why intercourse exhaust men. Read more to know about,
Story first published: Thursday, June 9, 2016, 10:30 [IST]
X
Desktop Bottom Promotion