For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴ് ദിവസം തേങ്ങാ വെള്ളം കുടിച്ചാല്‍?

|

ആരോഗ്യഗുണങ്ങള്‍ നിരവധിയാണ് തേങ്ങാവെള്ളത്തിന്. മാത്രമല്ല ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ തേങ്ങാവെള്ളത്തേയും ഇളനീരിനേയും തോല്‍പ്പിക്കാന്‍ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം.

പക്ഷേ ഇന്നത്തെ തലമുറയ്ക്ക് തേങ്ങാ വെള്ളത്തേക്കാള്‍ മികച്ചതെന്നു തോന്നുന്ന പല പാനീയങ്ങളും ഉണ്ട്. ഇവയെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഉപകരിയ്ക്കൂ എന്നതാണ് സത്യം. ഉറക്കമില്ലായ്മയ്ക്ക് നിമിഷനേരം കൊണ്ട്‌ പരിഹാരം

എന്നാല്‍ മരുന്നുകളേക്കാള്‍ വേഗത്തില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ തേങ്ങാ വെള്ളത്തിന് കഴിയും. അമൃതിനേക്കാള്‍ ഗുണം നല്‍കുന്നതാണ് തേങ്ങാ വെള്ളം. ഏഴ് ദിവസം തുടര്‍ച്ചയായി വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തിനുണ്ടാകും എന്ന് നോക്കാം.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

ദിവസവും രാവിലെ വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അതില്‍ നിന്നും ആശ്വാസം ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തേങ്ങാ വെള്ളം ആശ്വാസം നല്‍കും. തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രിക്കുന്നതിന് തേങ്ങാ വെള്ളം സഹായിക്കുന്നു.

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍

കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും തേങ്ങാ വെള്ളം ബെസ്റ്റാണ്. ഇതിലടങ്ങിയിട്ടുള്ള പ്രകൃതി ദത്തമായ ഘടകങ്ങള്‍ തന്നെയാണ് കിഡ്‌നി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതും.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തേങ്ങാ വെള്ളത്തിന് കഴിയും. പ്രത്യേകിച്ച് മൂത്രസംബന്ധമായുണ്ടാകുന്ന അണുബാധ പരിഹരിയ്ക്കാനും മോണരോഗങ്ങളെ തടയാനും തേങ്ങാ വെള്ളത്തിന് കഴിയുന്നു.

ശരീരത്തിലെ ഫൈബറിന്റെ അളവ്

ശരീരത്തിലെ ഫൈബറിന്റെ അളവ്

ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ നാരുകളും പ്രോട്ടീനും തേങ്ങാ വെള്ളത്തില്‍ ഉണ്ട്. തേങ്ങാ വെള്ളം ദിവസവും കഴിയ്ക്കുമ്പോള്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ശരീരത്തിന്റെ ആകൃതി

ശരീരത്തിന്റെ ആകൃതി

ശരീരത്തിന്റെ ആകൃതി നിലനിര്‍ത്താനും തേങ്ങാ വെള്ളം സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ തേങ്ങാ വെള്ളം ബെസ്റ്റാണ്.

 സൗന്ദര്യസംരക്ഷണം

സൗന്ദര്യസംരക്ഷണം

സൗന്ദര്യസംരക്ഷണത്തിനും തേങ്ങാ വെള്ളം മുന്നില്‍ തന്നെയാണ്. ഏഴ് ദിവസം തുടര്‍ച്ചയായി തേങ്ങാ വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖത്തിന് തിളക്കം കൂടുന്നു.

 വയറ്റിലെ കീടങ്ങളെ നശിപ്പിക്കുന്നു

വയറ്റിലെ കീടങ്ങളെ നശിപ്പിക്കുന്നു

വയറ്റിലുണ്ടാകുന്ന ആരോഗ്യത്തിന് ഹാനീകരമായ കീടങ്ങളെ നശിപ്പിക്കാന്‍ തേങ്ങാ വെള്ളം തന്നെയാണ് നല്ലത്.

English summary

what happens if you drink coconut water for 7 days on empty stomach

Coconut water is used all around the world. Its detoxification power and other health benefits are unquestionable.
Story first published: Tuesday, August 2, 2016, 15:32 [IST]
X
Desktop Bottom Promotion