For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിയാമോ പഴങ്കഞ്ഞിയുടെ മഹത്വം?

|

ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നൊരു ചൊല്ലുണ്ട്, എന്നാല്‍ ഇത്രയേറെ ആരോഗ്യഗുണങ്ങള്‍ ഉള്ള മറ്റൊരു ഭക്ഷണവും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പേരില്‍ അല്‍പം പഴമയുണ്ടെങ്കിലും അതിന്റെ മഹത്വം ഒരിക്കലും പഴയതാവില്ല.

പണ്ട് കാലത്ത് നമ്മുടെയെല്ലാം വീടുകളില്‍ പ്രഭാത ഭക്ഷണം പഴങ്കഞ്ഞിയായിരുന്നു. എന്നാല്‍ ഇന്ന് പഴങ്കഞ്ഞി നമ്മുടെ വീടുകളില്‍ നിന്നും പടിയിറക്കപ്പെട്ടു.

തലേ ദിവസം രാത്രിയില്‍ ബാക്കി വരുന്ന ചോറില്‍ വെള്ളമൊഴിച്ച് അടച്ചു വെയ്ക്കുന്നു, അടുത്ത ദിവസം ഇതിലേക്ക് തൈരും കാന്താരി മുളകും ഉപ്പും കടുമാങ്ങാ അച്ചാറും എല്ലാം കൂടി മിക്‌സ് ചെയ്ത് കഴിയ്ക്കുമ്പോള്‍ കിട്ടുന്ന ആരോഗ്യം ഇന്ന് എത്ര ഹെല്‍ത്ത് ഡ്രിങ്ക്‌സ് കുടിച്ചാലും നമുക്ക് ഒരിക്കലും കിട്ടില്ല. എന്തൊക്കെയാണ് പഴങ്കഞ്ഞി കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

 ഉന്‍മേഷം ലഭിയ്ക്കുന്നു

ഉന്‍മേഷം ലഭിയ്ക്കുന്നു

ഒരു ദിവസം ആരംഭിയ്ക്കുന്നത് പഴങ്കഞ്ഞി കുടിച്ചു കൊണ്ടാണെങ്കില്‍ അന്നത്തെ ദിവസം മുഴുവന്‍ ഭക്ഷണം കഴിച്ചില്ലെങ്കിലും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല. അത്രയ്ക്കും ഊര്‍ജ്ജമാണ് പഴങ്കഞ്ഞി നമുക്ക് നല്‍കുന്നത്.

ദഹനത്തിന് വേറെ വഴി വേണ്ട

ദഹനത്തിന് വേറെ വഴി വേണ്ട

ഏറ്റവും സുഗമമായ ദഹനത്തിന് ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഭക്ഷണമില്ല. ശരീരത്തിന് ദിവസം മുഴുവന്‍ ഇത് നല്‍കുന്ന ആരോഗ്യം അത്ര ചെറുതൊന്നുമല്ല.

മാരകരോഗങ്ങള്‍ക്ക് പിടി കൊടുക്കില്ല

മാരകരോഗങ്ങള്‍ക്ക് പിടി കൊടുക്കില്ല

നമ്മുടെ ശരീരത്തിന് കാലഘട്ടം നല്‍കുന്ന സംഭാവന കണക്കെയാണ് ഓരോ രോഗങ്ങളും. അതുകൊണ്ട് തന്നെ മാരക രോഗങ്ങളായ ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, സന്ധിവാതം, കിഡ്‌നി പ്രശ്‌നം എന്നിവ നമ്മുടെ ഏഴയലത്തു പോലും വരില്ല.

വിറ്റാമിനുകളാല്‍ സമ്പുഷ്ടം

വിറ്റാമിനുകളാല്‍ സമ്പുഷ്ടം

മറ്റു ഭക്ഷണങ്ങളില്‍ നിന്ന് വളരെ വിരളമായി മാത്രം ലഭിയ്ക്കുന്ന ബി 6, ബി12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ നിന്ന് സമൃദ്ധമായി ലഭിയ്ക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കുന്നു.

എല്ലുകളുടെ ബലം

എല്ലുകളുടെ ബലം

എല്ലുകള്‍ക്ക് ബലം നല്‍കുന്നതിന് ബി 12 വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത് എല്ലുകളുടെ ശക്തി പതിന്‍മടങ്ങി വര്‍ദ്ധിപ്പിക്കുന്നു.

അലര്‍ജിയില്‍ നിന്നും രക്ഷിക്കുന്നു

അലര്‍ജിയില്‍ നിന്നും രക്ഷിക്കുന്നു

അലര്‍ജി പോലുള്ള ശാരീരികാസ്വസ്ഥതകളില്‍ നിന്നും സംരക്ഷിക്കാന്‍ പഴങ്കഞ്ഞി മികച്ചതാണ്. നിത്യവും പഴങ്കഞ്ഞി കഴിയ്ക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാവുകയും ചെയ്യുന്നു.

രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍

രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍

രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ ജീവിതശൈലീ രോഗങ്ങളെ ഇല്ലാതാക്കുന്നതിന് പഴങ്കഞ്ഞി ശീലമാക്കുന്നത് ഏറ്റവും നല്ലതാണ്.

മാംഗനീസ് അടങ്ങിയിട്ടുണ്ട്

മാംഗനീസ് അടങ്ങിയിട്ടുണ്ട്

ഒരു കപ്പ് പഴങ്കഞ്ഞിയില്‍ നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മാംഗനീസ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

മസിലിന്റെ കരുത്തിന്

മസിലിന്റെ കരുത്തിന്

മസിലിന് ബലം നല്‍കുന്നതിന് ഏറ്റവും ഉത്തമമാണ് പഴങ്കഞ്ഞി കുടിയ്ക്കുന്നത്. വെറുതേ ജിമ്മിലും മറ്റും പോയി കഷ്ടപ്പെടുന്നവര്‍ എന്നും രാവിലെ പഴങ്കഞ്ഞി കഴിയ്ക്കൂ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം മനസ്സിലാകും.

ശോധന കൃത്യമാക്കും

ശോധന കൃത്യമാക്കും

ശോധന കൃത്യമാക്കുന്നതിന് പഴങ്കഞ്ഞി കഴിയ്ക്കുന്നത് ഏറ്റവും നല്ലതാണ്. രാവിലെ തന്നെ പഴങ്കഞ്ഞി കഴിയ്ക്കുന്നതിന്റെ ആരോഗ്യരഹസ്യത്തില്‍ പ്രധാനമാണ് ഇത്.

ചെറുപ്പം നിലനിര്‍ത്തുന്നു

ചെറുപ്പം നിലനിര്‍ത്തുന്നു

ചെറുപ്പം നിലനില്‍ക്കുക എന്ന നമ്മുടെ ആവശ്യത്തിന് പറ്റിയ പരിഹാരമാണ് പഴങ്കഞ്ഞി. എന്നും രാവിലെ തൈരും കാന്താരിമുളകും എല്ലാം മിക്‌സ് ചെയ്ത് അല്‍പം പഴങ്കഞ്ഞി കഴിച്ചു നോക്കൂ. ഇതിന്റെ വ്യത്യാസം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്കു മനസ്സിലാകും.

ആരോഗ്യകരമായ ബാക്ടീരിയ

ആരോഗ്യകരമായ ബാക്ടീരിയ

ലാക്ടിക് ആസിഡ് എന്ന ആരോഗ്യകരമായ ബാക്ടീരിയ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ വസ്തുവാണ് പഴങ്കഞ്ഞി. അതുകൊണ്ട് തന്നെ പഴങ്കഞ്ഞി കുടിയ്ക്കുന്നത് യാതൊരു വിധത്തിലുള്ള അനാരോഗ്യവും ഉണ്ടാക്കുകയില്ല.

അണുബാധ തടയുന്നു

അണുബാധ തടയുന്നു

ശരീരത്തില്‍ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന അണുബാധ തടയുന്നതിന് പഴങ്കഞ്ഞി കഴിയ്ക്കുന്നത് സഹായിക്കും. പഴങ്കഞ്ഞി കഴിയ്ക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നതിനാല്‍ അണുബാധ ഇല്ലാതാകുന്നു.

സ്തനാര്‍ബുദത്തെ തടയുന്നു

സ്തനാര്‍ബുദത്തെ തടയുന്നു

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് പഴങ്കഞ്ഞി കുടിയ്ക്കുന്നതു കൊണ്ടുള്ള ഉപയോഗം കൂടുതല്‍. സ്തനാര്‍ബുദത്തെ ചെറുക്കാന്‍ പഴങ്കഞ്ഞി കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

English summary

What Are the Health Benefits of Eating Pazhankanji

Rice has been the staple food grain in south India for many centuries, providing people with dietary energy and nutrition. But, even after it is cooked, rice may not be completely digestible by the human body.
Story first published: Wednesday, February 17, 2016, 13:54 [IST]
X
Desktop Bottom Promotion