For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മാറ്റാം മരുന്നില്ലാതെ

|

രക്തസമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പുതുമയുള്ള കാര്യമല്ല. പലപ്പോഴും ജീവിതശൈലി രോഗങ്ങള്‍ തന്നെയാണ് രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നത്. രക്തസമ്മര്‍ദ്ദത്തിന് ചികിത്സ തേടിക്കഴിഞ്ഞാല്‍ പിന്നീട് തുടര്‍ച്ചയായി മരുന്ന കഴിയ്‌ക്കേണ്ട അവസ്ഥയാണ് ഉള്ളത്. പുരുഷ ബീജത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍

എന്നാല്‍ ഇനി മരുന്ന് കഴിയ്ക്കാതെ തന്നെ ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ഉറക്കം

ഉറക്കം

ഉറക്കമില്ലായ്മയാണ് പലപ്പോഴും പലരുടേയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്. അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് തീര്‍ച്ചയായും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ചുരുങ്ങിയത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് സ്‌ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കുന്നു.

ഉപ്പ് കുറയ്ക്കുക

ഉപ്പ് കുറയ്ക്കുക

ഭക്ഷണത്തില്‍ ഉപ്പിന്റെ അംശം കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ നേടും. ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് ശരീരത്തില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്നതിന് കാരണമാകും. ഇത് ബ്ലഡ് പ്രഷര്‍ വര്‍ദ്ധിപ്പിക്കും.

 വ്യായാമം

വ്യായാമം

ആഴ്ചയില്‍ സ്ഥിരമായി വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ ഇല്ലാതാക്കി ഹൃദയത്തെ ശക്തമാക്കും.

യോഗ ചെയ്യുന്നത് ശീലിയ്ക്കുക

യോഗ ചെയ്യുന്നത് ശീലിയ്ക്കുക

യോഗ ചെയ്യുന്നത് ശീലമാക്കുക. സ്ഥിരമായി യോഗയും ധ്യാനവും ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികളും പഴങ്ങളും ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ പാലും പാലുല്‍പ്പന്നങ്ങളും അമിത രക്തസമ്മര്‍ദ്ദത്തെ ചെറുക്കുന്നതാണ.്

ശരീരഭാരം കുറയ്ക്കുക

ശരീരഭാരം കുറയ്ക്കുക

ശരീരത്തിന്റെ അമിതഭാരം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുക.

English summary

Ways to control high blood pressure without medication

You can lower your blood pressure without medication. Try these lifestyle changes.
Story first published: Saturday, August 13, 2016, 13:59 [IST]
X
Desktop Bottom Promotion