For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പക്ഷാഘാതത്തെ മുന്‍കൂട്ടി പ്രതിരോധിയ്ക്കാം

|

പക്ഷാഘാതമുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ജീവിതകാലം മുഴുവന്‍ പ്രശ്‌നം ഉണ്ടാക്കുന്നതാണ് എന്നത് സത്യം. പലപ്പോഴും അറിയപ്പെടാത്ത ചില ലക്ഷണങ്ങള്‍ പക്ഷാഘാതത്തിന്റെ പിന്നിലുണ്ടാകും. ക്ഷണിക്കപ്പെടാതെ കയറിവരുന്ന അതിഥിയാണ് പലപ്പോഴും ഇത്തരം രോഗങ്ങള്‍.

തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതോടെ ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോകുന്ന അവസ്ഥയാകുന്നു. എന്നാല്‍ പക്ഷാഘാതത്തിന്റെ ചില ലക്ഷണങ്ങള്‍ ഉണ്ട്, ഇവ പലപ്പോഴും നമ്മള്‍ അവഗണിയ്ക്കുകയാണ് പതിവ്. എന്തൊക്കെ ലക്ഷണങ്ങളാണ് അവഗണിക്കരുതാത്തത് എന്ന് നോക്കാം.

കിതപ്പ്

കിതപ്പ്

ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും കിതപ്പ് അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ പക്ഷാഘാതത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

 വേദന

വേദന

നെഞ്ച് വേദന പോലുള്ള പ്രശ്‌നങ്ങളും ഒരിക്കലും അവഗണിക്കരുത്. ഇത് പലപ്പോഴും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളായിരിക്കാം.

 ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ കഴിയാതെ വരിക

ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ കഴിയാതെ വരിക

ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ കഴിയാതെ വരികയാണ് മറ്റൊരു ലക്ഷണം. ഈ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ഇതിനെതിരെ ചികിത്സ തേടേണ്ടതാണ്.

എക്കിള്‍

എക്കിള്‍

എക്കിള്‍ ആണ് മറ്റൊരു പ്രശ്‌നം. നിരന്തരമായി എക്കിള്‍ പ്രശ്‌നം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതും പലപ്പോഴും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാകാനുള്ള സാധ്യത കൂടുതലാണ്.

 ശ്വാസോച്ഛ്വാസത്തിലെ പ്രശ്‌നങ്ങള്‍

ശ്വാസോച്ഛ്വാസത്തിലെ പ്രശ്‌നങ്ങള്‍

ശ്വാസോച്ഛ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും പക്ഷാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളെ ഉടന്‍ തന്നെ പരിഹരിയ്‌ക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ആണ്.

 വ്യക്തിത്വത്തിലെ അപാകത

വ്യക്തിത്വത്തിലെ അപാകത

വ്യക്തിത്വത്തിലെ അപാകതകളും അല്‍പം ശ്രദ്ധിക്കാം. മാനസികപരമായി ഉണ്ടാകുന്ന മാറ്റം പലപ്പോഴും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും.എന്നാല്‍ ഇത് പക്ഷാഘാതത്തിന് കാരണമാകും എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം.

 രോഗബാധ

രോഗബാധ

എപ്പോഴും രോഗബാധിതമായ അവസ്ഥ ഉള്ളവര്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറവുള്ളവരാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അടിമപ്പെടുന്നത്.

English summary

Warning signs of strokes

Stroke involves the arteries that go to and inside the brain. This disease is the fifth death cause and also a disability cause.
Story first published: Saturday, September 17, 2016, 16:07 [IST]
X
Desktop Bottom Promotion