For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറയ്ക്കും ഈ അത്ഭുത ഇല

|

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലഘട്ടത്തില്‍ വലിയ വില്ലനായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. ശരീരത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊളസ്‌ട്രോള്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിയ്ക്കുന്നു. എന്നാല്‍ പലപ്പോഴും കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍ നോക്കി നോക്കി ഒരിക്കലും ഇതിനെ കുറയ്ക്കാനാവാത്ത അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യാറ്.

എന്നാല്‍ കൊളസ്‌ട്രോളിനെ കുറയ്ക്കാനും പ്രമേഹത്തെ വരുതിയ്ക്ക് നിര്‍ത്താനും കഴിയുന്ന ഒരു ഇലയുണ്ട്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണ കാണാറുള്ള ഈ ഇല പക്ഷേ ഇത്രയേറെ അത്ഭുത ഗുണങ്ങള്‍ ഉള്ളതാണെന്ന് പറയുകയില്ല. പേരയുടെ ഇലയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഇല. വേനലില്‍ വാടാതിരിയ്ക്കാന്‍ പനനൊങ്ക്

പേരയുടെ ഇല എങ്ങനെ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുമെന്നും നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍...

പേരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

പേരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

പേരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഒരു ഗുണവുമില്ലെന്നു കരുതി നമ്മള്‍ ഗൗനിക്കാത്ത പേരയിലയ്ക്കാണ് കൊളസ്‌ട്രോളിനെ വരച്ച വരയില്‍ നിര്‍ത്താന്‍ കഴിയുന്നത്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പേരയില കാര്യമായ പങ്ക് വഹിയ്ക്കുന്നു. പേരയില അരച്ച് നെറ്റിയിലിടുന്നത് പനി കുറയുന്നതിന് സഹായിക്കുന്നു.

 പ്രമേഹത്തെ കുറയ്ക്കുന്നു

പ്രമേഹത്തെ കുറയ്ക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കി പ്രമേഹം നിയന്ത്രിക്കുന്നതിനും പേരയില സഹായിക്കുന്നു.

കൊളസ്‌ട്രോളിനെ പ്രതിരോധിയ്ക്കുന്നു

കൊളസ്‌ട്രോളിനെ പ്രതിരോധിയ്ക്കുന്നു

കൊളസ്‌ട്രോളിനെ പ്രതിരോധിയ്ക്കുന്നതിനും പേരയില സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ തടയുന്നു.

 പേരയില ജ്യൂസ് കഴിച്ചാല്‍

പേരയില ജ്യൂസ് കഴിച്ചാല്‍

പേരയിലയുടെ ജ്യൂ്‌സ് കഴിച്ചാല്‍ ഇത് പ്രമേഹത്തിന്റെ എല്ലാ ലക്ഷണങ്ങളേയും പ്രതിരോധിയ്ക്കുന്നു. മാത്രമല്ല ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനേയും പ്രതിരോധിയ്ക്കുന്നു.

 പാര്‍ശ്വഫലങ്ങളില്ല

പാര്‍ശ്വഫലങ്ങളില്ല

യാതൊരു വിധ പാര്‍ശ്വഫലങ്ങളുമില്ലാത്തതാണ് പേരയില. പ്രമേഹത്തിന് മരുന്ന് കഴിയ്ക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സുരക്ഷിതവും ഗുണങ്ങളും അടങ്ങുന്നതാണ് പേരയില.

 എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

പേരയില കഴുകി വൃത്തിയാക്കുക. രണ്ട് കപ്പ് വെള്ളത്തില്‍ ചൂടാക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാം. ദിവസവും ഭക്ഷണത്തിനു മുന്‍പ് ഈ വെള്ളം കുടിയ്ക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം.

English summary

Try this guava leaf remedy to control diabetes and blood cholesterol level

Guava leaf extract can help reduce blood glucose level and cholesterol without any side effects! - Try this guava leaf remedy to control diabetes and blood cholesterol level.
Story first published: Friday, May 6, 2016, 16:15 [IST]
X
Desktop Bottom Promotion