For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ അവസ്ഥ തരണം ചെയ്യാന്‍ മുളപ്പിച്ച വെളുത്തുള്ളി

|

പച്ചക്കറികളില്‍ ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി എന്നിവ കുറേ നാള്‍ കഴിഞ്ഞാല്‍ മുളയ്ക്കാന്‍ തുടങ്ങും. ഉടനേ തന്നെ നമ്മളതിനെ തൂക്കി വെളിയിലേക്കിടും. എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ തൂക്കി കളയുന്നത് നമ്മുടെ ആയുസ്സിന്റെ പകുതിയാണ് എന്നതാണ്.

ഉരുളക്കിഴങ്ങളും ഉള്ളിയും എല്ലാം ഉപേക്ഷിച്ചാലും വെളുത്തുള്ളി മുളച്ചത് ഒരിക്കലും പുറത്തേക്ക കളയരുത്. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് മുളച്ചു കഴിഞ്ഞ വെളുത്തുള്ളിയില്‍ ഉള്ളത്. ആയുസ്സും ആരോഗ്യവും നല്‍കുന്ന എന്തൊക്കെ ഗുണങ്ങളാണ് മുളപ്പിച്ച വെളുത്തുള്ളിയില്‍ ഉള്ളത് എന്ന് നോക്കാം.

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് മുളപ്പിച്ച വെളുത്തുള്ളി. അമൃതിന് തുല്യമാണ് വെളുത്തുള്ളി. എന്നാല്‍ മുളപ്പിച്ച വെളുത്തുള്ളിയില്‍ ആന്റിഓക്‌സിഡന്റിന്റെ അളവ് വളരെയധികം കൂടുതലാണ്.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് മുളപ്പിച്ച വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. ഭക്ഷണത്തില്‍ സാധാരണ വെളുത്തുള്ളി ഉപയോഗിക്കുന്നതിനു പകരമായി ഇനി മുതല്‍ മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിച്ച് നോക്കൂ.

കാല്‍ വിണ്ടു കീറുന്നതിന്

കാല്‍ വിണ്ടു കീറുന്നതിന്

കാല്‍ വിണ്ടു കീറുന്നത് തടയാനും മുളപ്പിച്ച വെളുത്തുള്ളി തന്നെ സഹായിക്കുന്നു. മുളപ്പിച്ച വെളുത്തുള്ളിയുടെ നീര് ഉപയോഗിച്ച് കാല്‍ വിണ്ടു കീറുന്ന സ്ഥലങ്ങളില്‍ തേച്ചാല്‍ മതി.

ജലദോഷവും പനിയും

ജലദോഷവും പനിയും

ജലദോഷവും പനിയും പെട്ടെന്ന് മാറാന്‍ മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. മുളപ്പിച്ച വെളുത്തുള്ളി വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ജലദോഷവും പനിയും മാറും എന്നതാണ് സത്യം.

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തിന്റെ ആരോഗ്യത്തിന് മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. ഹൃദയത്തിലുണ്ടാകുന്ന എല്ലാ വിധ ബ്ലോക്കിനേയും ഇല്ലാതാക്കാനും മുളപ്പിച്ച വെളുത്തുള്ളിയ്ക്ക് കഴിയും.

പക്ഷാഘാതം തടയുന്നു

പക്ഷാഘാതം തടയുന്നു

പക്ഷാഘാതം തടയുന്നതിനും മുളപ്പിച്ച വെളുത്തുള്ളി അല്‍പം മുന്നിലാണ്. ആര്‍ത്രൈറ്റിസ് വേദന കുറയ്ക്കാനും അതുവഴി പക്ഷാഘാതത്തെ നേരിടാനും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകള്‍ സഹായിക്കുന്നു.

രക്തം കട്ടപിടിയ്ക്കാതിരിക്കാന്‍

രക്തം കട്ടപിടിയ്ക്കാതിരിക്കാന്‍

പലപ്പോഴും മരണം സംഭവിയ്ക്കാവുന്ന അവസ്ഥയാണ് രക്തം കട്ടപിടിയ്ക്കുന്നത്. രക്തം കട്ടപിടിയ്ക്കാതെ ശരീര പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടു പോകാനും വെളുത്തുള്ളി സഹായിക്കുന്നു.

 അകാല വാര്‍ദ്ധക്യത്തെ തടയുന്നു

അകാല വാര്‍ദ്ധക്യത്തെ തടയുന്നു

അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. ശരീരത്തില്‍ ഇത് കൊണ്ടുണ്ടാകുന്ന ചുളിവുകള്‍ക്കും മറ്റു സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും മുളപ്പിച്ച വെളുത്തുള്ളി തന്നെയാണ് മു്ന്നില്‍.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണ് ശരീരത്തെ സ്‌ട്രോങ് ആക്കുന്നത്. ഇത് പല രോഗങ്ങളില്‍ നിന്നും ശരീരത്തെ ശുദ്ധീകരിയ്ക്കുന്നു.

English summary

Top reasons sprouted garlic is good for your health

Sprouted garlic actually has amazing health benefits. It not only helps keep cancer at bay but also helps your heart function better. Find out how here.
Story first published: Thursday, July 28, 2016, 14:37 [IST]
X
Desktop Bottom Promotion