For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യ കാലത്തെ ശ്വസനപ്രശ്‌നങ്ങള്‍ക്ക്‌

|

തണുപ്പ് കാലത്താണ് പലപ്പോഴും അസുഖങ്ങളുടെ ഘോഷയാത്ര. എത്രയൊക്കെ പ്രതിരോധിച്ചാലും പലപ്പോഴും പല അസുഖങ്ങളും നമ്മളെ പിന്തുടര്‍ന്നു കൊണ്ടേ ഇരിക്കും. രോഗപ്രതിരോധ ശേഷി ഏറ്റവും കുറയുന്ന കാലമാണെന്നതും ഈ കാലത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ എല്ലാ തരത്തിലുള്ള അസുഖങ്ങളും പെട്ടെന്ന് പിടികൂടാനും കാരണമാകുന്നു. മഞ്ഞുകാലത്തെ കാല്‍വേദനയ്ക്കു പുറകില്

മൂക്കടപ്പും ശ്വാസതടസ്സവുമാണ് ഈ കാലത്തെ ഏറ്റവും പ്രശ്‌നമേറിയ കാര്യങ്ങള്‍. എത്രയൊക്കെ തണുപ്പില്‍ നിന്നും ശരീരത്തെ സംരക്ഷിച്ചാലും പലപ്പോഴും മൂക്കടപ്പ് കൊണ്ട് നമ്മള്‍ പെട്ടു പോകും. എന്നാല്‍ ഇനി മൂക്കടപ്പോ ജലദോഷമോ ശ്വാസതടസ്സമോ വന്നാല്‍ നമ്മള് ചെയ്യേണ്ടുന്ന ചില കാര്യങ്ങളുണ്ട്. എളുപ്പമാണെന്നു മാത്രമല്ല പിന്നീട് ഏത് തണുപ്പു കാലത്തേയും നമുക്ക് ധൈര്യപൂര്‍വ്വം നേരിടാം.

ഇഞ്ചിച്ചായ

ഇഞ്ചിച്ചായയോ കര്‍പ്പൂര തുളസിയിട്ട സൂപ്പോ ചായയോ കഴിയ്ക്കുന്നത് മഞ്ഞു കാലത്ത് നമുക്കുണ്ടാകുന്ന മൂക്കടപ്പിനേയും ശ്വാസതടസ്സത്തേയും ചെറുക്കാന്‍ ഉത്തമമാണ്.

ചൂടുവെള്ളത്തിലുള്ള കുളി

പലര്‍ക്കും മഞ്ഞായാലും മഴയായാലും വെയിലായാലും ചൂടുവെള്ളത്തില്‍ കുളിയക്കുന്നതായിരിക്കും ശീലം. എന്നാല്‍ മഞ്ഞു കാലത്ത് പ്രത്യേകിച്ച് ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ജലദോഷത്തെ ചെറുക്കും. മഞ്ഞുകാലത്തെ അലര്‍ജി ഒഴിവാക്കാം....

ഉറക്കത്തില്‍ ശ്രദ്ധിക്കുക

ഉറങ്ങുമ്പോള്‍ രണ്ടോ മൂന്നോ തലയിണ വെച്ച് കിടക്കാന്‍ ശ്രമിക്കുക. ഇത് ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സത്തെ ഇല്ലാതാക്കുന്നു.

English summary

Tips To Prevent Stuffy Nose This Winter Season

Check out these easy tips to prevent stuffy nose this winter season.
Story first published: Friday, January 8, 2016, 15:27 [IST]
X