For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്ര ചെയ്യുമ്പോള്‍ മലബന്ധമോ, പരിഹാരമുണ്ട്

|

ഒരു ദിവസം സുഖകരമാകാന്‍ നല്ല ശോധന അത്യാവശ്യമായ ഒന്നാണ്. മിക്കവാറും പേരുടെ ദിനചര്യകളില്‍ പ്രധാനപ്പെട്ട ഒന്ന്.

സാധാരണ ദിവസങ്ങളില്‍ നമ്മുടെ ദിനചര്യകള്‍ ഏതാണ്ട് ഒരേ രീതിയില്‍ തന്നെയായിരിയ്ക്കും. ഇതുകൊണ്ടുതന്നെ ശോധനയും സാധാരണ രീതിയില്‍ തന്നെ നടക്കും.

എന്നാല്‍ ദിനചര്യകളില്‍ മാറ്റമുണ്ടായാല്‍, പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോഴും നേരത്തെയോ നേരംവൈകിയോ എഴുന്നേറ്റല്‍ക്കുമ്പോഴും മറ്റും ശോധനക്കുറവ് സാധാരണ പ്രശ്‌നമാണ്. ഒരാളുടെ ഒരു ദിവസത്തെ ശരീരസുഖം മുഴുവന്‍ കളയാന്‍ ഇത് ധാരാളവുമാണ്.

യാത്ര ചെയ്യുമ്പോഴുള്ള മലബന്ധമൊഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,ഭക്ഷണം കഴിയ്ക്കുമ്പോള്‍ വരുത്തുന്ന ആരോഗ്യത്തെറ്റ്

യാത്ര ചെയ്യുമ്പോള്‍ മലബന്ധമോ, പരിഹാരമുണ്ട്

യാത്ര ചെയ്യുമ്പോള്‍ മലബന്ധമോ, പരിഹാരമുണ്ട്

രാവിലെ എഴുന്നേറ്റാല്‍ അല്‍പനേരം നടക്കുകയോ ലഘുവായ വ്യായാമം ചെയ്യുകയോ ആവാം. ഇത് മലബന്ധമകറ്റാന്‍ സഹായിക്കും.

വെള്ളം

വെള്ളം

രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിയ്ക്കുക. അല്ലെങ്കില്‍ സാധാരണ വെള്ളമെങ്കിലും കുടിയ്ക്കുക. ഇതും ശോധന സുഖകരമാക്കും. യാത്ര കാരണം വെള്ളംകുടി കുറയ്ക്കുന്ന ശീലവും വേണ്ട.

ഭക്ഷണത്തില്‍

ഭക്ഷണത്തില്‍

യാത്രയിലാണെങ്കിലും ഭക്ഷണത്തില്‍ നാരുകള്‍ കലര്‍ന്ന ഭക്ഷണവും പഴങ്ങളുമെല്ലാം ഉള്‍പ്പെടുത്തുക. ഇത് ഗുണം ചെയ്യും.

ദിനചര്യ

ദിനചര്യ

എന്നും ഉണരുന്ന സമയത്തു തന്നെ ഉണരാന്‍ ശ്രമിയ്ക്കുക. ഇത് സാധാരണ രീതിയിലുള്ള ശോധന ലഭിയ്ക്കാന്‍ സഹായിക്കും. ബാക്കിയുള്ള ഉറക്കം ദിനചര്യകള്‍ക്കു ശേഷം മാറ്റി വയ്ക്കാം.

കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം

കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം

ഭക്ഷണവും കൃത്യസമയത്താക്കാന്‍ ശ്രമിയ്ക്കുക. കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണം സാധാരണ അളവില്‍ കഴിയ്ക്കുക.

കാപ്പി, മദ്യം, സോഫ്റ്റ് ഡ്രിങ്കുകള്‍

കാപ്പി, മദ്യം, സോഫ്റ്റ് ഡ്രിങ്കുകള്‍

യാത്ര ചെയ്യുമ്പോള്‍ കാപ്പി, മദ്യം,സോഫ്റ്റ് ഡ്രിങ്കുകള്‍

തുടങ്ങിയവയുടെ അമിതഉപയോഗം കുറയ്ക്കു. ഇവ മലബന്ധത്തിന് കാരണമാകുന്നവയാണ.

മസിലുകള്‍ക്ക് മര്‍ദം

മസിലുകള്‍ക്ക് മര്‍ദം

വയറ്റിലെ മസിലുകള്‍ക്ക് മര്‍ദം നല്‍കുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. പുഷ്അപ് പോലുള്ളവ. യോഗയിലെ ശ്വസനക്രിയകളും ഗുണം ചെയ്യും.

ടോയ്‌ലറ്റില്‍

ടോയ്‌ലറ്റില്‍

ടോയ്‌ലറ്റില്‍ പോകാനുള്ള പ്രേരണയുണ്ടാകുമ്പോള്‍ തന്നെ പോകാന്‍ ശ്രമിയ്ക്കുക. ഇത് പിടിച്ചു നിര്‍ത്തുന്നത് പ്രശ്‌നമണ്ടാക്കും.

സപ്ലിമെന്റുകള്‍

സപ്ലിമെന്റുകള്‍

കാല്‍സ്യം സപ്ലിമെന്റുകള്‍, അയേണ്‍ സപ്ലിമെന്റുകള്‍, അന്റാസിഡുകള്‍, ഡൈയൂറെറ്റിക്കുകള്‍ എന്നിവ മലബന്ധമുണ്ടാക്കുന്നവയാണ്. അത്യാവശ്യമല്ലെങ്കില്‍ യാത്ര ചെയ്യുന്ന സമയത്ത് ഇത് ഒഴിവാക്കുക.

English summary

Tips To Avoid Constipation While Traveling

Here are some of the tips to avoid constipation while traveling. Read more to know about the remedies,
Story first published: Thursday, March 10, 2016, 12:41 [IST]
X
Desktop Bottom Promotion