പഞ്ചസാരയിലുണ്ട് ലഹരിയുടെ ലോകം

Posted By:
Subscribe to Boldsky

പഞ്ചസാര ഒരു തരത്തില്‍ പറഞ്ഞാല്‍ ലഹരിയാണ്. പഞ്ചസാര സ്ഥിരമായി കഴിയ്ക്കുന്നവര്‍ പലപ്പോഴും അല്‍പം മധുരം കുറഞ്ഞു പോയാല്‍ പ്രശ്‌നമുണ്ടാക്കുന്നവരായി മാറിക്കൊണ്ടിരിക്കുകയാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതു പോലെയാണ് മധുര പ്രേമികളില്‍ പഞ്ചസാര പ്രവര്‍ത്തിയ്ക്കുന്നത്. മെല്‍ബണില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഇത്തരക്കാരില്‍ ഉണ്ടാവുന്നത്.

Sugar an Addictive Drug

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന അതേ മരുന്നുകള്‍ തന്നെയാണ് പഞ്ചസാര കൂടുതല്‍ ഉപയോഗിക്കുന്നവരേയും ചികിത്സിക്കാന്‍ ഉപയോഗിക്കുന്നത്. പഞ്ചസാര കൂടുതല്‍ ഉപയോഗിക്കുന്നതിന്റെ ഫലമാണ് അമിതവണ്ണവും. ഇത് പലപ്പോഴും തലച്ചോറിലും ആഘാതമുണ്ടാക്കുന്നു. തലച്ചോറിനെ പല കാര്യങ്ങളും തിരിച്ചറിയാന്‍ കഴിയാതിരിക്കാന്‍ പറ്റാത്ത നിലയിലേക്കാക്കുന്നു.

Sugar an Addictive Drug

കഞ്ചാവും മറ്റും ഉപയോഗിക്കുമ്പോള്‍ ലഭിയ്ക്കുന്ന അതേ അനുഭൂതി തന്നെയാണ് പലപ്പോഴും പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കും ഉണ്ടാകുന്നത്. പിന്നീട് ഇതേ അളവില്‍ പഞ്ചസാര ലഭിയ്ക്കാതെ വന്നാല്‍ ശരീരം തളരുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ദൈനം ദിന പ്രവര്‍ത്തനങ്ങളെ വരെ ഇത് ഇല്ലാതാക്കുന്നു എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ പഞ്ചസാര അമിതമായ അളവില്‍ ഉപയോഗിക്കുന്നവരില്‍ ലഹരി ഉപയോഗിക്കുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണ് ചെയ്യുന്നത് എന്ന കാര്യവും ഓര്‍മ്മയില്‍ വെയ്ക്കുക.

English summary

Sugar an Addictive Drug

Nutrition experts weigh in on whether or not sugar is as addictive as they say.
Story first published: Sunday, April 24, 2016, 7:30 [IST]
Subscribe Newsletter