For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലിക്കാരെ കാത്തിരിക്കുന്ന മാരക രോഗം

|

പുകവലി നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ദോഷകരമാണെന്ന് നമുക്കറിയാം. എന്നാല്‍ എത്രയൊക്ക അറിവുണ്ടെങ്കിലും ആ ദു:ശ്ശീലം മാറ്റാന്‍ നമ്മള്‍ തയ്യാറല്ലെന്നത് മറ്റൊരു സത്യം. എന്നാല്‍ ക്യാന്‍സറും കരള്‍ രോഗവും മാത്രമല്ല പുകവലിക്കാരെ കാത്തിരിയ്ക്കുന്നത് എന്നത് സത്യം. അതിനേക്കാള്‍ മാരകമായ സി ഒ പി ഡി അഥവാ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് എന്ന രോഗവും കൂടിയാണ്. പുകവലി വരുത്തും രോഗങ്ങള്‍

smoking

ക്രോണിക് ബ്രോങ്കൈറ്റിസ്, എന്‍ഫൈസിമ എന്നീ രണ്ട് അസുഖങ്ങളുടെയും കൂട്ടായ പേരാണ് സി ഒ പി ഡി. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടു തന്നെയാണ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നതും. ശ്വാസകോശ കുഴലുകളുടെ ഉള്ളില്‍ വായുസഞ്ചാരം കുറയുന്നതും ഇതിന്റെ വ്യാസം കുറയുന്നതുമാണ് പ്രധാന കാരണം.

കാരണങ്ങള്‍ പ്രധാനം

Smoking Causes COPD

പുകവലി തന്നെയാണ് പ്രധാന കാരണം. എന്നാല്‍ പലരിലും ജനിതക തകരാര്‍ മൂലവും ഈ രോഗം ഉണ്ടാകുന്നു. വായു മലിനീകരണവും ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. 95 ശതമാനം ആളുകള്‍ക്കും പുകവലി മൂലമാണ് ഈ മാരക രോഗം ബാധിയ്ക്കുന്നത്. പുകവലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍

ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്

lungs

സി ഒ പി ഡിയെ രണ്ടു തരത്തില്‍ തരം തിരിയ്ക്കാം. ഇതില്‍ തന്നെ ചുമയോടും കഫക്കെട്ടോടു കൂടിയും ഉള്ളതാണ് ആദ്യം. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നടക്കുമ്പോഴുള്ള പ്രയാസം തുടങ്ങിയവയാണ് ആദ്യത്തേതില്‍ വരുന്നത്. എന്നാല്‍ രണ്ടാംഘട്ടമാകുമ്പോള്‍ കഠിനമായ ശ്വാസതടസ്സവും പനിയും. വെറുതേയിരിക്കുമ്പോള്‍ പോലും ശ്വാസം കിട്ടാത്ത അവസ്ഥയും ഉണ്ടാവുന്നു.

ചികിത്സ നേരത്തേ

Smoking Causes COPD

എത്രയും നേരത്തേ ചികിത്സ നടത്താമോ അത്രയും നേരത്തേ ചികിത്സ നടത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടുന്ന കാര്യം. മാത്രമല്ല പുകവലിയെന്ന മഹാവിപത്തിനെ ഇല്ലാതാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യവും. പലപ്പോഴും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടു കാരണം വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരും.

English summary

Smoking Causes COPD

Cigarette smoke contains harmful toxins that affect lung functionality. Smoking, can cause damage that eventually leads to COPD, a deathly disease.
Story first published: Thursday, January 7, 2016, 10:30 [IST]
X
Desktop Bottom Promotion