ലിവര്‍ ക്യാന്‍സര്‍, ഇതാണു തുടക്കം

Posted By:
Subscribe to Boldsky

ശരീരത്തിന്റെ പല ഭാഗങ്ങളിലും വരുന്ന ക്യാന്‍സറുകള്‍ക്ക് വ്യത്യസ്ത സ്വഭാവങ്ങളാണുള്ളത്. മിക്കവാറും ക്യാന്‍സറുകള്‍ തുടക്കത്തില്‍ കണ്ടെത്താന്‍ ഏറെ പ്രയാസവുമാണ്.

ലിവര്‍ ക്യാന്‍സറിന്റെ കാര്യവും ഇതുതന്നെ. 90കള്‍ക്കു മുന്‍പ് ലിവര്‍ ക്യാന്‍സര്‍ തീരെ കുറവായിരുന്നുവെങ്കിലും ഇതിനു ശേഷം ഇത് ഇറട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്.

കൂടുതല്‍ ഗുരുതരമാകുമ്പോഴേ ഇത് പ്രത്യക്ഷ ലക്ഷണങ്ങള്‍ കാണിയ്ക്കൂവെന്നതാണ് ഇതിനെ കൂടുതല്‍ ഗുരുതരമാക്കുന്നത്. പലപ്പോഴും ലിവര്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ ലിവര്‍ സിറോസിസ് ലക്ഷണങ്ങളായി ആളുകള്‍ തെറ്റിദ്ധരിയ്ക്കുകയും ചെയ്യും.

കരളിനെ ബാധിയ്ക്കുന്ന ഈ ക്യാന്‍സര്‍ ചില നിശബ്ദലക്ഷണങ്ങള്‍ കാണിയ്ക്കുന്നുണ്ട്, അതായത് തുടക്കത്തില്‍ തന്നെ ഇത് തിരിച്ചറിയാനുളള ഒരു വഴി.

തുടക്കത്തില്‍ തന്നെ ലിവര്‍ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള, നിശബ്ദമായ ആ ലിവര്‍ ക്യാന്‍സര്‍ ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ലിവര്‍ ക്യാന്‍സര്‍ സാധ്യത

ലിവര്‍ ക്യാന്‍സര്‍ സാധ്യത

ഹെപ്പറ്റൈറ്റിസ് സി, ഹൈപ്പറ്റൈറ്റിസ് ബി, അമിതവണ്ണം, അമിതമദ്യപാനം എന്നിവയെല്ലാം ലിവര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.

വയറിന്റെ വലതുസൈഡില്‍ മുകള്‍ ഭാഗത്തായി വേദന

വയറിന്റെ വലതുസൈഡില്‍ മുകള്‍ ഭാഗത്തായി വേദന

വയറിന്റെ വലതുസൈഡില്‍ മുകള്‍ ഭാഗത്തായി വേദനയനുഭവപ്പെടുന്ന ലിവര്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാകാം. ഗോള്‍ബ്ലാഡര്‍, ഹൈപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്കും ഈ ലക്ഷണമുണ്ടെങ്കിലും.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ

വിശപ്പില്ലായ്മയും പെട്ടെന്നു ശരീരഭാരം കുറയുന്നതും ഇതോടൊപ്പം മറ്റ് ശാരീരിക അസ്വസ്ഥതകള്‍ വരുന്നതും ലിവര്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്.

വയര്‍ നിറഞ്ഞതായുള്ള തോന്നല്‍

വയര്‍ നിറഞ്ഞതായുള്ള തോന്നല്‍

പെട്ടെന്നു തന്നെ വയര്‍ നിറഞ്ഞതായുള്ള തോന്നല്‍ ലിവര്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാകാം. വയറ്റില്‍ ഫഌയിഡ് വന്നു നിറയുന്നതാണ് കാരണം.

ചര്‍മത്തിലും കണ്ണിലുമെല്ലാം മഞ്ഞനിറം

ചര്‍മത്തിലും കണ്ണിലുമെല്ലാം മഞ്ഞനിറം

ചര്‍മത്തിലും കണ്ണിലുമെല്ലാം മഞ്ഞനിറം മഞ്ഞപ്പിത്തലക്ഷണമായാണ് സാധാരണ കണക്കാക്കുന്നത്. എന്നാല്‍ ലിവര്‍ ക്യാന്‍സറിനും ഇത്തരം ലക്ഷണങ്ങള്‍ കാണാറുണ്ട്.

ചര്‍മത്തില്‍

ചര്‍മത്തില്‍

ലിവര്‍ തകരാറിലാകുമ്പോള്‍ ശരീരത്തിലെ ബിലിറൂബിന്‍ അളവു കൂടും. ഇത് ചര്‍മത്തില്‍ ചൊറിച്ചിലായും പ്രത്യക്ഷപ്പെടും.

മനംപിരട്ടലും ഛര്‍ദിയും

മനംപിരട്ടലും ഛര്‍ദിയും

മനംപിരട്ടലും ഛര്‍ദിയും ലിവര്‍ ക്യാന്‍സറിനുളള ലക്ഷണം കൂടിയാണ്. മറ്റു രോഗങ്ങള്‍ക്കു പലതിനും ഇത്തരം ലക്ഷണമുണ്ടെങ്കിലും.

ക്ഷീണത്തോടൊപ്പം പനി, മഞ്ഞനിറത്തിലെ മൂത്രം തുടങ്ങിയവയെല്ലം ലിവര്‍ ക്യാന്‍സര്‍ ലക്ഷണത്തിന്റെ തുടക്കമാണ്.

English summary

Silent Signs Of Liver Cancer

Here are some of the silent signs of liver cancer. Read more to know about,