For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതെല്ലാം അപകടകരമായ സൂചനകളാണ്‌

|

ശരീരത്തിലെ ഓരോ പ്രവര്‍ത്തനത്തിനും കാലുമായും കാല്‍ വിരലുകളുമായും നല്ല ബന്ധമാണ് ഉള്ളത്. കാലിലെ ഓരോ മാറ്റവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും ആരോഗ്യത്തിനുണ്ടാകുന്ന ഗുരുതരമായ മാറ്റം ആദ്യം പ്രത്യക്ഷപ്പെടുന്നത് കാലിലാണ്. ഉറക്കം ഇല്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരം

കാലിലെ വിരലുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍ എന്തൊക്കെ ആരോഗ്യകരമായ രഹസ്യങ്ങളാണ് ഒളിച്ചിരിയ്ക്കുന്നത് എന്ന് നോക്കാം. അനാരോഗ്യം വെളിവാക്കുന്ന 10 സൂചനകള്‍ എന്തൊക്കെയെന്ന് നോക്കാം. കീടനാശിനി അടങ്ങിയിട്ടുണ്ടോ, തിരിച്ചറിയാം...

രക്തക്കുറവ്

രക്തക്കുറവ്

ശരീരം വിളര്‍ച്ചയിലേക്ക് എന്നതിന്റെ പ്രധാന സൂചനയാണ് കാല്‍ വിരലിനു മുകളിലുള്ള രോമം കൊഴിയുന്നത്. ആണുങ്ങളിലാണ് പലപ്പോഴും ഇത്തരം സൂചനകള്‍ കാണുന്നത്. ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യാന്‍ ശരീരത്തിന് കഴിയുന്നില്ല എന്നതാണ് ഇതിന്റെ സൂചന.

കാലിന്റെ കോച്ചല്‍

കാലിന്റെ കോച്ചല്‍

കാലിന് കോച്ചിവലിക്കല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ പോഷകങ്ങളുടെ അപര്യാപ്തതയാണ ഇത് സൂചിപ്പിക്കുന്നത്. നിര്‍ജ്ജലീകരണം നടക്കാതെ ശരീരത്തെ സംരക്ഷിയ്ക്കുകയാണ് ആകെയുള്ള പോംവവഴി. മാത്രമല്ല പാലും പാലുല്‍പ്പന്നങ്ങളും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക.

കാല്‍വിണ്ടു കീറല്‍

കാല്‍വിണ്ടു കീറല്‍

കാല്‍ വിണ്ടു കീറുന്നത് പ്രമേഹത്തിന്റെ ലക്ഷണമാണ്. പ്രമേഹം ഉയര്‍ന്ന അളവിലെത്തുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കാലിലുണ്ടാവുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും മാറ്റം കാലില്‍ പ്രകടമായി കാണുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുന്നതാണ് നല്ലത്.

കാലില്‍ മരവിപ്പ്

കാലില്‍ മരവിപ്പ്

പലര്‍ക്കും അനുഭവപ്പെടുന്ന ഒന്നാണ് കാലിലെ മരവിപ്പ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി പലര്‍ക്കും അനുഭവപ്പെടുന്നത്. തൈറോയ്ഡ് കൂടാതെ ഡിപ്രഷന്‍, അമിതവണ്ണം, മുടി കൊഴിച്ചില്‍ എന്നിവയാണ് പ്രധാനമായും കാലില്‍ മരവിപ്പ് വന്നാല്‍ നമ്മളെ അപകടത്തിലാക്കുന്ന രോഗങ്ങള്‍.

 വിരലിന്റെ അമിതവലിപ്പം

വിരലിന്റെ അമിതവലിപ്പം

പെട്ടെന്ന് നിങ്ങളുടെ വിരലുകള്‍ വലുതാവുകയോ വലിപ്പം കൂടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. കാരണം ഇത് ആര്‍ത്രൈറ്റിസിന്റേയോ അണുബാധയുടേയോ ലക്ഷണങ്ങളാവാം എന്ന കാര്യം സംശയമില്ല.

വിരലുകളിലെ മരവിപ്പ്

വിരലുകളിലെ മരവിപ്പ്

വിരലുകളില്‍ മരവിപ്പ് അനുഭവപ്പെടുന്നത് സ്ഥിരമാണെങ്കില്‍ അതിനെ വെറുതെയങ്ങ് തള്ളിക്കളയാന്‍ വരട്ടെ. കാരണം അമിത മദ്യപാനം ആദ്യം പ്രശ്‌നമുണ്ടാക്കുന്നത് കാലുകളിലാണ് എന്നതാണ് സത്യം. കീമോ തെറാപ്പി ഗുണകരമല്ലെങ്കിലും ഇതിന്റെ പാര്‍ശ്വഫലങ്ങളും എല്ലാം കാലില്‍ മരവിപ്പിലൂടെയാണ് തിരിച്ചറിയാന്‍ പെട്ടെന്ന് സാധിയ്ക്കുന്നത്.

സന്ധികളില്‍ വേദന

സന്ധികളില്‍ വേദന

കാല്‍വിരലുകളിലെ സന്ധികളില്‍ വേദന ഉണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് സന്ധികളില്‍ അനാവശ്യ വളര്‍ച്ച ഉണ്ടാവുന്നു എന്നതിന്റെ സൂചനയാണ്.

ഉപ്പൂറ്റി വേദന

ഉപ്പൂറ്റി വേദന

ഉപ്പൂറ്റി വേദനയും അങ്ങനെ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല. ഹീല്‍സുള്ള ചെരുപ്പിട്ടാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ മസിലിനെ ഇത് കാര്യമായി ബാധിയ്ക്കുന്നത് കൊണ്ടാണ് ഉപ്പൂറ്റി വേദനയ്ക്ക് ആശ്വാസം ലഭിയ്ക്കാത്തത്.

കാല്‍ വിരലില്‍ ചൊറിച്ചില്‍

കാല്‍ വിരലില്‍ ചൊറിച്ചില്‍

കാല്‍വിരലുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാലും അല്‍പം ശ്രദ്ധിക്കുക. കാരണം സോറിയാസിസ് പോലുള്ള ചര്‍മ്മ രോഗങ്ങളുടെ ഫലമായാണ് പലപ്പോഴും ഇത്തരം ചൊറിച്ചിലുകള്‍ ഉണ്ടാവുന്നത് തന്നെ.

മഞ്ഞ നിറമുള്ള നഖങ്ങള്‍

മഞ്ഞ നിറമുള്ള നഖങ്ങള്‍

കാല്‍വിരലില്‍ നഖത്തിന്റെ നിറവും നമ്മുടെ ആരോഗ്യത്തെ സംബന്ധിച്ച് പ്രധാനമാണ്. കാരണം പ തരത്തിലുള്ള ഫംഗല്‍ ഇന്‍ഫെക്ഷനായിരിക്കും ഇതിന്റെയെല്ലാം പുറകില്‍. പ്രത്യേകിച്ച് എല്ലായ്പോഴും നെയില്‍ പോളിഷ് ഇട്ട് നടക്കുന്നവര്‍ ആണ് സൂക്ഷിക്കേണ്ടത്.

English summary

Signals Our Feet Send To Tell We Are Not Healthy

Feet are the farthest part of both heart and spine, which is why they show the first changes in the body. Here are the top 10 messages that your feet tell you.
X
Desktop Bottom Promotion