കാല്‍ നഖത്തില്‍ ഫംഗസ് ബാധ പ്രശ്‌നമാകുമ്പോള്‍

Posted By: Lekhaka
Subscribe to Boldsky

കാല്‍ഖത്തിലെ ഫംഗസ് ബാധ ഒനികോമൈകോസിസ് എന്നാണ് അറിയപ്പെടുന്നത്. ഫംഗസ് ബാധയെ തുടര്‍ന്ന് കാല്‍ നഖത്തില്‍ പഴുപ്പ്, വേദന, വീര്‍പ്പ് എന്നിവ അനുഭവപ്പെടും. നഖത്തിന് മഞ്ഞ നിറം വരുകയും തടിപ്പ് കാണപ്പെടുകയും ചെയ്യും.

നഖം പൊടിഞ്ഞുപോകുന്നതും ഇതിന്റെ മറ്റൊരു ലക്ഷണമാണ്. ചര്‍മ്മത്തിലെ അസാധാരണമായ പിഎച്ച് നില, തുടര്‍ച്ചയായ നനവ് , സിന്തറ്റിക് സോക്‌സ് , താഴ്ന്ന രോഗ പ്രതിരോധ ശേഷി, ഷൂസില്‍ ഉണ്ടാകുന്ന വിയര്‍പ്പ്, കാലിന്റെ വൃത്തിയില്ലായ്മ, ദുര്‍ബലമായ രക്തയോട്ടം എന്നിവയെല്ലാം ഇതിന് കാരണമാകാം.

പ്രത്യേക ചികിത്സ

പ്രത്യേക ചികിത്സ

പ്രത്യേക ചികിത്സയിലൂടെയും, ആന്റി-ഫംഗല്‍ മരുന്ന് കഴിച്ചും കല്‍ നഖത്തിലെ ഫംഗസ് ബാധ അകറ്റാം. ചിലസമയത്ത് നഖം ശസ്ത്രക്രിയയിലൂടെ എടുത്ത് മാറ്റേണ്ടി വരും. ഇത്തരം മരുന്നുകള്‍ക്ക് ശ്വാസതടസ്സം, വായും മുഖവും വീര്‍ക്കുക, ചൊറിഞ്ഞ് തടിക്കല്‍, തലവേദന, തലകറക്കം, ഛര്‍ദ്ദി വിശപ്പില്ലായ്മ, കരളിന് തകരാറ്, ശരീര ഭാരം കൂടുക, തളര്‍ച്ച, ഹൃദയത്തിന് തകരാറ്, പനി , അതിസാരം, വേദന എന്നിങ്ങനെ നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ട്.

പ്രത്യേക ചികിത്സ

പ്രത്യേക ചികിത്സ

പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത പരമ്പരാഗതമായ പച്ചമരുന്നുകള്‍ ഉപയോഗിച്ച് കാല്‍ നഖത്തിലെ ഫംഗസ് അകറ്റാന്‍ കഴിയും. പ്രകൃതിദത്ത എണ്ണ, പഴച്ചാര്‍, ഉണങ്ങിയ സാധനങ്ങള്‍ എന്നിവ മതിയാകും ഈ മരുന്നുണ്ടാക്കാന്‍.

ആവശ്യമായ ചേരുവകള്‍

ആവശ്യമായ ചേരുവകള്‍

90 % ഈതൈല്‍ ആല്‍ക്കഹോള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് ( ഓക്‌സിജനേറ്റഡ് വാട്ടര്‍), വെളുത്ത വിനാഗിരി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു ഗ്ലാസ്സ്പാത്രത്തില്‍ എല്ലാ ചേരുവകളും തുല്യ അളവില്‍ മുകളില്‍ പറഞ്ഞ രീതിയില്‍ എടുത്ത് കൂട്ടി യോജിപ്പിക്കുക ഒരു പഞ്ഞി ഉപയോഗിച്ച് ഈ മിശ്രിതം ഫംഗസ് ബാധ ഉള്ള ഇടങ്ങളില്‍ ദിവസം രണ്ട് നേരം വീതം പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം ചൂട് വെള്ളത്തില്‍ കഴുകി കളയുക.അതിന് ശേഷം നഖം നന്നായി ഉണക്കുക.

നഖത്തിലെ ഫംഗസ് ബാധ

നഖത്തിലെ ഫംഗസ് ബാധ

നഖത്തിലെ ഫംഗസ് ബാധയെ വേരോടെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. പിന്നീട് ജീവിതത്തിലൊരിക്കലും ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരില്ല.

English summary

Remedy With 3 Ingredients To Eliminate Toenail Fungus For Lifetime

Toe fungus can be treated with traditional herbal medicine and without any side effects.
Story first published: Friday, December 23, 2016, 18:00 [IST]
Subscribe Newsletter