ഹാന്‍ഡ് വാഷ് ബാക്ടീരിയ പോകാനോ അതോ....

Posted By:
Subscribe to Boldsky

കയ്യിലെ ബാക്ടീരിയയെ തുരത്താന്‍ ഇന്ന് നമ്മള്‍ കണ്ടെത്തിയ ഏറ്റവും നല്ല വഴിയാണ് ഹാന്‍ഡ് വാഷ് ലിക്വിഡ്. എന്നാല്‍ ഈ ഹാന്‍ഡ് വാഷ് ഉപയോഗം മറ്റു പല അസുഖങ്ങള്‍ക്ക് കൂടിയാണ് വഴിവെയ്ക്കുന്നതെന്നത് ഇതുപയോഗിക്കുന്ന നമ്മള്‍ അറിയുന്നില്ലല്ലോ എന്നതാണ് സത്യം. ഹാന്‍ഡ് വാഷ് പരസ്യം കാണുമ്പോള്‍ മറ്റൊന്നും നോക്കാതെ അതിനെ ചാടിക്കേറി ഉപയോഗിക്കുന്നവരായി നമ്മള്‍ മാറി. ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകള്‍ കഴുകിയാല്‍ കൈ അണുവിമുക്തമാകുമെന്നാണ് പരസ്യത്തില്‍ നിന്നും നാം കണ്ടു പഠിക്കുന്നത്. എന്നാല്‍ ഇതിനു പിന്നിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആരും മനസ്സിലാക്കുന്നില്ല എന്നതാണ് കാര്യം. അതുകൊണ്ട് പരസ്യത്തിനു പിന്നാലെ പോകുമ്പോള്‍ ചില കാര്യങ്ങള്‍ ആലോചിക്കുക.

ഹാന്‍ഡ് വാഷിനു പിറകേ പോകാതെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നതാണ് ഏറ്റവും ഉത്തമം. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ആരോഗ്യവിദഗ്രാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. നമ്മള്‍ കരുതുന്നതു പോലെ ഹാന്‍ഡ് വാഷ് ബാക്ടീരിയകളെ കൊല്ലുകയല്ല വളര്‍ത്തുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. മാത്രമല്ല ചില ബാക്ടീരിയകള്‍ക്കെതിരെ ഹാന്‍ഡ് വാഷ് ഫലപ്രദവുമല്ല എന്നതും കാര്യം. ഹാന്‍ഡ് വാഷ് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഹാന്റ് വാഷ് മസിലുകളെ ബാധിക്കും

Reasons Why You Should Probably Stop Using Handwash

അലര്‍ജികള്‍

പലവിധത്തിലുള്ള അലര്‍ജികള്‍ക്ക് ഹാന്‍ഡ് വാഷ് കാരണമാകും. ചര്‍മ്മത്തിനും ഇത്തരത്തിലുള്ള അലര്‍ജികള്‍ ഉണ്ടാവും എന്നതാണ് കാര്യം.

ഹോര്‍മോണുകള്‍ക്ക് നാശം

ഹാന്‍ഡ് വാഷില്‍ കണ്ടു വരുന്ന ബിസ്ഫിനോള്‍ എന്ന രാസവസ്തു ഹോര്‍മോണുകളെ നശിപ്പിക്കുന്നു. മാത്രമല്ല ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി തന്നെ ബാധിയ്ക്കുന്നു.

ക്യാന്‍സര്‍ സാധ്യത

ഹാന്‍ഡ് വാഷിന്റെ ഉപയോഗം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോഗിക്കാതിരിക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ മടിക്കേണ്ടതില്ല.

handwash

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഹാന്‍ഡ് വാഷ് കാരണമാകുന്നു. പലപ്പോഴും ഹൃദയവാല്‍വിന് വരെ തകരാറുണ്ടാക്കുന്നതിന് ഹാന്‍ഡ് വാഷ് കാരണമാകുന്നു.

ബാക്ടീരിയയെ വളര്‍ത്തുന്നു

ബാക്ടീരിയയെ കൊല്ലുന്നതിനു പകരം വളര്‍ത്തുകയാണ് പലപ്പോഴും ഹാന്‍ഡ് വാഷ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇനിമുതല്‍ ഹാന്‍ഡ് വാഷ് ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധ നല്‍കുന്നത് നന്നായിരിക്കും.

English summary

Reasons Why You Should Probably Stop Using Handwash

As the FDA recently noted, antibacterial products are no more effective than soap and water, and could be dangerous.
Story first published: Monday, January 25, 2016, 16:15 [IST]