For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

|

പുരുഷന്മാരേക്കാള്‍ സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടുതലാണെന്ന കാര്യം വാസ്‌തവമാണ്‌. പുരുഷനേക്കാള്‍ ചുരുങ്ങിയത്‌ 5-6 സയന്‍സ്‌ അംഗീകരിച്ച ഒന്ന്‌.

ഇതിനു പുറകില്‍ ആരോഗ്യപരമായതും ജീവശാസ്‌ത്രപരവുമായ കാരണങ്ങള്‍ പലതുണ്ട്‌. ഇതുകൂടാതെ ജീവിതശൈലിയും.

പുരുഷന്മാരേക്കാള്‍ സ്‌ത്രീകളുടെ ആയുസു നീ്‌ട്ടിക്കൊടുക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ,

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

ഗര്‍ഭസ്ഥ ശിശുവായിരിയ്‌ക്കുമ്പോള്‍ തന്നെ പെണ്‍കുഞ്ഞിന്‌ ആണ്‍കുഞ്ഞിനേക്കാള്‍ പ്രതിരോധശേഷിയും വളര്‍ച്ചയുമുണ്ടാകും. ഇത്‌ ജീവിതകാലം മുഴുവനും നീണ്ടു നില്‍ക്കുകയും ചെയ്യും.

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

പ്രത്യുല്‍പാദനശേഷി നല്‍കിയിരിയ്‌ക്കുന്നതു കൊണ്ടുതന്നെ പ്രകൃതി തന്നെ ദീര്‍ഘായുസു നല്‍കിയാണ്‌ സ്‌ത്രീയെ സൃഷ്ടി്‌ച്ചിരിയ്‌ക്കുന്നത്‌. പുതിയ തലമുറയ്‌ക്കു ജന്മം നല്‍കാനും വളര്‍ത്താനും.

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

ലാളിയ്‌ക്കപ്പെടുന്നതിനേക്കാള്‍ ലാളിയ്‌ക്കുന്നതിന്‌ ആയുസു കൂടും. സ്‌ത്രീകള്‍ പൊതുവെ ലാളിയ്‌ക്കുന്നവരാണ്‌. അമ്മ തന്നെ ഉദാഹരണം.

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകളിലെ ക്രോമസോമിലെ ടെലോമിയര്‍ എന്ന ഭാഗത്തിന്‌ പുരുഷന്മാരുടേതിനേക്കാള്‍ നീളം കൂടുതലാണ്‌. ഇത്‌ ക്രോമോസിനെയും കോശങ്ങളെയും സംരക്ഷിയ്‌ക്കുന്നവയാണ്‌. മാത്രമല്ല, കോശങ്ങളുടെ പ്രായക്കുറവിനും കാരണമാകുന്നു.

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകളുടെ ശരീരത്തില്‍ വിവിധ ഘട്ടങ്ങളില്‍ പലതരം ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടുന്നുണ്ട്‌. ഉദാഹരണമായി പ്രസവശേഷം പ്രതിരോധശേഷിയ്‌ക്കും ആരോഗ്യത്തിനും കൂടുതല്‍ തൈറോക്‌സിന്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടുന്നു. ഇത്‌ സ്‌ത്രീകള്‍ക്ക്‌ ദീര്‍ഘായുസു വര്‍ദ്ധിയ്‌ക്കാനുള്ള പല കാരണങ്ങളിലൊന്നാണ്‌.

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകളില്‍ ഈസ്‌ട്രജന്‍ എന്നൊരു ഹോര്‍മോണുണ്ട്‌. ഇ്‌ത ഹൃദയാരോഗ്യത്തെ സംരക്ഷിയ്‌ക്കാന്‍ സഹായിക്കുന്നു. ഇതുകൊണ്ടാണ്‌ സ്‌ത്രീകള്‍ക്ക്‌ അറ്റാക്ക്‌ പോലുള്ളവ കുറയുന്നതും.

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സാമൂഹ്യജീവിതം ആയുസു വര്‍ദ്ധിപ്പിയ്‌ക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. പുരുഷന്മാരേക്കാള്‍ സ്‌ത്രീകള്‍ക്കാണ്‌ സാമൂഹ്യബന്ധങ്ങള്‍ കൂടുതലെന്നു പറയപ്പെടുന്നു. ഇതും ദീര്‍ഘായുസിനുള്ള ഒരു കാരണം തന്നെയാണ്‌.

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകളിലെ സെറിബ്രല്‍ കോര്‍ട്ടക്‌സിലെ മുന്‍ഭാഗത്തെ ലോബ്‌ പുരുഷന്മാരേക്കാള്‍ മികച്ചതാണ്‌. ഇത്‌ ഇവര്‍ക്ക്‌ സ്‌ട്രെസ്‌ നേരിടാനനും പക്വമായ തീരുമാനങ്ങളെടുക്കുവാനും പ്രാപ്‌തി നല്‍കുന്നു.

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

പുകവലി, മദ്യപാന ശീലങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്‌ത്രീകള്‍ക്കു കുറവാണ്‌. ഇതും ദീര്‍ഘായുസു ലഭിയ്‌ക്കുന്നതിനുള്ള പലവിധ കാരണങ്ങളിലൊന്നാണ്‌.

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

പുരുഷന്മാരേക്കാള്‍ ആരോഗ്യപരമായ ശ്രദ്ധ കൂടുതല്‍ സ്‌ത്രീകള്‍ക്കാണ്‌. തടി കൂടും, സൗന്ദര്യം കുറയും തുടങ്ങിയ കാരണങ്ങളാല്‍ വ്യായാമ, ഭക്ഷണശീലങ്ങള്‍ കൂടുതല്‍ നിയന്ത്രിയ്‌ക്കും. ഇത്‌ ആരോഗ്യവും ആയുസും നല്‍കും.

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

മിക്കവാറും സ്‌ത്രീകള്‍ പല ഉത്തരവാദിത്വങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്നവരാണ്‌. കൂടുതല്‍ ആക്ടീവ്‌. ഇതാണ്‌ മറ്റൊരു കാര്യം.

 സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ത്രീകള്‍ക്ക്‌ ആയുസു കൂടും, കാരണം...

സ്‌ട്രെസ്‌, ടെന്‍ഷന്‍ എന്നിവ കൂടുതല്‍ സ്‌ത്രീകള്‍ക്കു വരുമെങ്കിലും ഇവരിലെ പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകള്‍ ഇതെല്ലാം കുറയ്‌ക്കും. ഇതും ദീര്‍ഘായുസു വര്‍ദ്ധിപ്പിയ്‌ക്കുന്ന ഒരു കാരണം തന്നെ.

English summary

Reasons Why Women Live Long

There are many reasons as to why woman can live longer than men. Read to know these suprising reasons as how women can live longer than men.
Story first published: Wednesday, May 11, 2016, 11:14 [IST]
X
Desktop Bottom Promotion