For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി ജ്യൂസ് നിസ്സാരനല്ല

വെളുത്തുള്ളി ജ്യസ് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

വെളുത്തുള്ളി ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും മുന്നിലാണ്. എന്നാല്‍ വെളുത്തുള്ളി ജ്യൂസിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? ആരോഗ്യത്തോടെ ഇരിയ്ക്കാന്‍ ഇത്രയും സഹായിക്കുന്ന വേറൊരു വസ്തു ഇല്ലെന്നു തന്നെ പറയാം.

വെളുത്തുള്ളി ജ്യൂസ് ഉപയോഗിച്ച് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം. നമ്മള്‍ ഗുരുതരമെന്ന് കരുതുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ഇതിലൂടെ ഇല്ലാതാക്കാം. ഏതൊക്കെയാണ് വെളുത്തുള്ളി കൊണ്ട് ഇല്ലാതാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് നോക്കാം.

തൊണ്ട വേദനയ്ക്ക് പരിഹാരം

തൊണ്ട വേദനയ്ക്ക് പരിഹാരം

തൊണ്ട വേദനയക്ക് പരിഹാരം കാണാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കഴിഞ്ഞില്ലെങ്കില്‍ ഇനി വെളുത്തുള്ളി ജ്യൂസ് കഴിച്ചാല്‍ മതി. ഇത് തൊണ്ട വേദനയെ ഉടന്‍ തന്നെ പരിഹരിയ്ക്കും.

പ്രാണികള്‍ കടിച്ചാല്‍

പ്രാണികള്‍ കടിച്ചാല്‍

പ്രാണികള്‍ കടിച്ചാല്‍ വെളുത്തുള്ളി ജ്യൂസ് അതിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന അലര്‍ജിയെ ഇല്ലാതാക്കും.

മുടി വളര്‍ച്ച

മുടി വളര്‍ച്ച

മുടി വളര്‍ച്ചയ്ക്കും വെളുത്തുള്ളി ജ്യൂസ് സഹായിക്കുന്നു. വെളുത്തുള്ളി കഷണ്ടിയെ പ്രതിരോധിയ്ക്കുകയും മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആസ്ത്മ

ആസ്ത്മ

ആസ്ത്മ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എത്രയൊക്കെ ശ്രമിച്ചാലും പലരും പരാജയപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ വെളുത്തുള്ളി ജ്യൂസില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് അല്‍പം വെള്ളത്തില്‍ ചാലിച്ച് കഴിച്ചാല്‍ മതി.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാനും കാലങ്ങളായി പരിശ്രമിക്കുന്നവര്‍ക്ക് ആശ്വാസമാണ് വെളുത്തുള്ളി നീര്. അല്‍പം വെളുത്തുള്ളി ജ്യൂസ് എടുത്ത് കുടിച്ചാല്‍ ഇത് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു.

വന്ധ്യതയ്ക്ക് പരിഹാരം

വന്ധ്യതയ്ക്ക് പരിഹാരം

വന്ധ്യത കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും വെളുത്തുള്ളി പരിഹാരമാണ്. വെളുത്തുള്ളി ജ്യൂസില്‍ ഇല്‍പം ബദാം മില്‍ക്ക് മിക്‌സ് ചെയ്യുക. ഇത് സ്ത്രീകളിലെ വന്ധ്യതയെ ഇല്ലാതാക്കുന്നു.

മുഖക്കുരുവും പാടുകളും

മുഖക്കുരുവും പാടുകളും

മുഖക്കുരുവും കറുത്ത പാടുകളും മാറാനും വെളുത്തുള്ളി തന്നെയാണ് ബെസ്റ്റ് പരിഹാരം. അല്‍പം വെളുത്തുള്ളി നീര് എടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം.

English summary

Proven Benefits of garlic juice

You have all probably heard about the great benefits of garlic. Well, in this article, we will present you 7 great benefits of garlic juice.
Story first published: Tuesday, December 27, 2016, 17:33 [IST]
X
Desktop Bottom Promotion