For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളിലെ അമിതവണ്ണം തലമുറകളിലേക്കും

By Super Admin
|

ഇന്ന് നമ്മുടെ ഇടയിൽ കാണുന്ന പൊണ്ണത്തടി എന്ന പ്രതിഭാസം തലമുറകളിലേക്കും പകർന്നേക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരിക്കൽ ശരീരഭാരം കൂടിത്തുടങ്ങിയാൽ കുറക്കുവാൻ പ്രയാസമായിരിക്കും.അതുകൊണ്ടുതന്നെ തുടക്കത്തിൽ പ്രതിരോധിക്കുന്നതായിരിക്കും ഉത്തമം .ഇതിനായി ആഹാരത്തിലും വ്യായാമത്തിലും നിഷ്ഠ പുലർത്തുക മാത്രമേ വേണ്ടു .

അമ്മമാർ തങ്ങളുടെ ശരീരഭാരം കൂടുമ്പോൾ ഒന്നോർക്കേണ്ടതുണ്ട് .ഇതു തങ്ങളുടെ തലമുറകളിലേക്കും പകരും എന്ന കാര്യം. സ്വന്തം മക്കൾക്ക്‌ മാത്രമല്ല ,കൊച്ചുമക്കൾക്കും അവരുടെ തലമുറയിലേക്കും ഇതു പകരുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

പെൺകുട്ടികളാണെങ്കിൽ ഗർഭധാരണത്തിന് മുൻപുതന്നെ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട് .അല്ലെങ്കിൽ തലമുറകളായി അവർക്കുണ്ടാവുന്ന കുഞ്ഞുമക്കളിലേക്കു ഇതു പകരുകയും കുഞ്ഞുങ്ങൾ ഹൃദ്രോഗം ,പ്രമേഹം എന്നിവക്ക് അടിമപ്പെടുകയും ചെയ്യും. പഴയകാലത്ത് സമീകൃതമായ ആഹാരരീതി തുടർന്നു പോന്നതിനാൽ ഈ ബുദ്ധിമുട്ട് കുട്ടികൾ അധികം അനുഭവിക്കേണ്ടി വന്നിട്ടില്ല.. എന്നാൽ ഇന്ന് മറിച്ചാണ് സ്ഥിതി . കീടനാശിനി അടങ്ങിയിട്ടുണ്ടോ, തിരിച്ചറിയാം...

അടുത്തിടെ ഇതിനോട് ബന്ധപ്പെട്ട പല പഠനങ്ങൾ നടക്കുകയുണ്ടായി. അമേരിക്കയിലെ 'സ്കിൻഹുവ' വാർത്ത ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം അമിതഭാരം തലമുറകളിലേക്ക് പകരുന്നുവന്നു മാത്രമല്ല ഇതുമൂലം ഏറെ ഭവിഷ്യത്തുകൾ കുട്ടികളിൽ ഉണ്ടാവാൻ ഇടയുണ്ടെന്നും കാണുന്നു. മുഖം മുന്നറിയിപ്പ് തരും ആരോഗ്യകാര്യങ്ങള്‍

obese women may affect great grandchildren

അമിതവണ്ണം പല ജനിതകവൈകല്യങ്ങൾക്കും കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു സ്ത്രീയുടെ രക്തത്തത്തിലൂടെയാണ് ഇതു തലമുറകളിലേക്ക് പകരുന്നത്.

കുഞ്ഞുങ്ങൾ നല്ല ഭക്ഷണരീതി തുടർന്നാലും അമ്മയുടെ വൈകല്യം കുഞ്ഞുങ്ങളിൽ കാണാതിരിക്കില്ലെന്ന് പ്രശസ്ത സ്ത്രീരോഗശാസ്ത്രജ്ഞയും ,ശിശുരോഗവിദഗ്ധയും വാഷിംഗ്ടൺ സർവകലാശാലയിലെ സ്കൂൾ ഓഫ് മെഡിസിൻ ഡയറക്ടറായ പ്രൊഫസർ 'കെല്ലെ മോളി' വ്യക്തമാക്കുന്നു. ഉത്പാദനക്ഷമതയുള്ള അമേരിക്കയിലെ മൂന്നിൽ രണ്ടുഭാഗം സ്ത്രീകളും അമിതഭാരം കൊണ്ടു വിഷമിക്കുന്നവരാണ്.ഡോക്ടർ മോളി പറയുന്നു.

ഇവർ ഗവേഷണശാലയിൽ ഇതിനായി കുറെ എലിക്കുട്ടികളെ പരീക്ഷണത്തിന് വിധേയമാക്കി .അവർക്കു അമിതമായ തോതിൽ കൊഴുപ്പും പഞ്ചസാരയും നൽകിയാണ് പരീക്ഷിച്ചത് .ഇത് എല്ലാദിവസവും കഴിക്കുന്ന ഫാസ്റ്റ്ഫുഡിന് തുല്യമായിരുന്നു. ഇതിന്റെ പരിണതഫലം അവർ വെളിപ്പെടുത്തി.

നല്ല കോശങ്ങൾക്ക് കാരണമായ ഒരു ഘടകം കുഞ്ഞിന് അമ്മയിൽ നിന്നാണ് കിട്ടുന്നത് അമ്മയുടെ മസിലുകളിൽനിന്നു അസ്ഥികോശങ്ങളിൽനിന്നും പകർന്നു കിട്ടുന്നതാണ് ഇത് . പക്ഷെ തടി കൂടുമ്പോൾ ഇതു ശാരീരികപ്രശ്നമായി മാറുകയാണ് ചെയ്യുന്നത്.

ഇതിനു പരിഹാരമായി ഡോക്ടർ നിർദേശിക്കുന്ന ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും.കുറഞ്ഞ അളവിൽ പഞ്ചസാര,കൊഴുപ്പ് എന്നിവ ശീലമാക്കുക.വേണ്ടത്ര വ്യായാമം ചെയ്യുക .ഇതു മൂലാം ജനിതകത്തകരാറുകൾ മാറ്റാൻ ആവും.

English summary

obese women may affect great grandchildren

A woman's obesity may put her future great-grandchildren at high risk of metabolic problems such as type 2 diabetes and heart disease, even before she becomes pregnant, a study has found.
X
Desktop Bottom Promotion