ഇവര്‍ ഇഞ്ചി ഉപയോഗിക്കുന്നത് അപകടം

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് ഇഞ്ചി. അമൃതിനു തുല്യമാണ് പലപ്പോഴും ഇഞ്ചിയുടെ ഉപയോഗം. ഇഞ്ചിക്കറി ഉണ്ടെങ്കില്‍ പിന്നെ യാതൊരു വിധത്തിലുള്ള കറികളും ഊണിനു വേണ്ടെന്നാണ് പലരുടേയും ശാസ്ത്രം. ചൂടുചോറില്‍ തൈരൊഴിക്കുമ്പോള്‍ സയനൈഡ് തുല്യം

എന്നാല്‍ ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ലാത്ത ചിലരുണ്ട്. പലപ്പോഴും ഇഞ്ചിയുടെ ഉപയോഗത്തെ ഒരു കൈയ്യകലത്തില്‍ നിര്‍ത്തേണ്ടവര്‍. ആരൊക്കെയാണ് ഇഞ്ചി ഉപയോഗത്തിന്റെ കാര്യത്തില്‍ പുറകിലേക്ക് നില്‍ക്കേണ്ടത് എന്ന് നിങ്ങള്‍ക്കറിയാമോ?

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഇഞ്ചിയുടെ ഉപയോഗം നിര്‍ബന്ധമായും നിര്‍ത്തേണ്ട വിഭാഗമാണ് ഗര്‍ഭിണികള്‍. ഇഞ്ചി ഗര്‍ഭിണികള്‍ ഉപയോഗിക്കുന്നത് പലപ്പോഴും മാസം തികയാതെയുള്ള പ്രസവത്തിലേക്കും ഗര്‍ഭസംബന്ധമായ മറ്റു പ്രശ്‌നങ്ങളിലേക്കും കാരണമാകുന്നു.

 ഭാരം കുറവുള്ളവര്‍

ഭാരം കുറവുള്ളവര്‍

സാധാരണ ശരീരഭാരത്തില്‍ നിന്നും അസാധാരണമായി ഭാരം കുറവുള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് വീണ്ടും ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുകയും ഭാരക്കുറവിലേക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും കാരണമാകുന്നു. ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്താല്‍ മരണം ഫലം

രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍

രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍

ഇഞ്ചിയ്ക്ക് രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്ന പ്രവണതയാണ് ഉള്ളത്. എന്നാല്‍ ഹീമോഫീലിയ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് പലപ്പോഴും അമിത രക്തസ്രാവത്തിന് കാരണമാകുന്നു.

 മരുന്ന് കഴിയ്ക്കുന്നവര്‍

മരുന്ന് കഴിയ്ക്കുന്നവര്‍

എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ക്ക് സ്ഥിരമായി മരുന്നു കഴിയ്ക്കുന്നവരും ഇഞ്ചി ഉപയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. ഇത് പലപ്പോഴും അസുഖത്തെ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

 ഗാലസ്റ്റോണ്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍

ഗാലസ്റ്റോണ്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍

ഗാലസ്റ്റോണ്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ല. ഇത് പിത്താശയത്തില്‍ പിത്ത നീര് വര്‍ദ്ധിക്കാന്‍ കാരണമാകും.

ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍

ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍

ശസ്ത്രക്രിയയ്ക്ക് വിധേയരാവയവരും ഒരിക്കലും ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ല. കുറച്ച് സമയത്തേക്കെങ്കിലും ഇവര്‍ ഇഞ്ചി ഉപയോഗത്തില്‍ നിന്ന് അകലം പാലിയ്ക്കണം.

മലശോധന കൂടുതലുള്ളവര്‍

മലശോധന കൂടുതലുള്ളവര്‍

മലശോധന സംബന്ധമായ പ്രശ്‌നങ്ങളെ അഭിമുഖീകരിയ്ക്കുന്നവരും ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് ഇത്തരം പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.

പ്രമേഹമുള്ളവര്‍

പ്രമേഹമുള്ളവര്‍

പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരും ഇഞ്ചിയുടെ ഉപയോഗം പൂര്‍ണമായും നിര്‍ത്തുന്നതാണ് നല്ലത്. ഇത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുന്നു.

രക്തസമ്മര്‍ദ്ദം ഉള്ളവര്‍

രക്തസമ്മര്‍ദ്ദം ഉള്ളവര്‍

രക്തസമ്മര്‍ദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവരും ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നു.

English summary

Nine Types of People That Should Never Use Ginger

Recently ginger has become commonly used all over the world. However it can be dangerous in some situations.