നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

Posted By:
Subscribe to Boldsky

നഖം പലപ്പോഴും ആരോഗ്യലക്ഷണങ്ങള്‍ വെളിപ്പെടുത്തുന്ന ഒന്നു കൂടിയാണ്‌. ഇതുകൊണ്ടുതന്നെ നഖങ്ങള്‍ക്കുണ്ടാകുന്ന നിറം വ്യത്യാസങ്ങള്‍ തള്ളിക്കളയാനുമാവില്ല.

ആരോഗ്യകരമായ നഖങ്ങള്‍ക്ക്‌ വെളുപ്പില്‍ ഇളം ചുവപ്പുരാശിയായിരിയ്‌ക്കും. എന്നാല്‍ നിറവ്യത്യാസം പലതരം കാരണങ്ങള്‍ കൊണ്ടുമാകാം.

നഖം നോക്കി പല രോഗലക്ഷണങ്ങളും പറയാനാകും. ഇതെക്കുറിച്ചു കൂടുതലറിയൂ,

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖങ്ങളുടേത് വിളറിയ വെളുപ്പാണെങ്കില്‍ ഇതിന് കാരണം പലപ്പോഴും രക്തക്കുറവായിരിക്കും.

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

മഞ്ഞനിറത്തിലുള്ള നഖങ്ങള്‍ പലപ്പോഴും മഞ്ഞപ്പിത്ത ലക്ഷണമായിരിക്കും. ശരീരത്തിലെ ബിലിറൂബിന്‍ തോത് കൂടുമ്പോഴാണ് നഖങ്ങള്‍ക്ക് മഞ്ഞനിറമുണ്ടാകുന്നത്. മഞ്ഞപ്പിത്തമുള്ളവരുടെ കണ്ണുകളിലും ചര്‍മത്തിലും നഖങ്ങളിലുമെല്ലാം മഞ്ഞനിറമുണ്ടാകും.

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖങ്ങള്‍, പ്രത്യേകിച്ച് കാല്‍നഖങ്ങള്‍ വളഞ്ഞും പിരിഞ്ഞും വളരുന്നത് ക്യാന്‍സര്‍ ലക്ഷണവുമാകാം. പ്രത്യേകിച്ച് ലംഗ് ക്യാന്‍സര്‍. എന്നാല്‍ പ്രായം കൂടുന്തോറും നഖങ്ങളും ചിലപ്പോള്‍ വളഞ്ഞു വളരാം.

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖങ്ങള്‍ക്ക് നീല നിറമുണ്ടെങ്കില്‍ ഇതിന്റെ കാരണം ശരീരത്തിന് ആവശ്യമായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാത്തതായിരിക്കും. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുള്ളവരുടെ നഖങ്ങള്‍ക്ക് നീലനിറമുണ്ടാകാം.

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖങ്ങള്‍ പെട്ടെന്ന് പൊളിയുകയോ നഖങ്ങളില്‍ പൊട്ടലുണ്ടാവുകയോ ചെയ്യുന്നത് തൈറോയ്ഡ് ലക്ഷണവുമാകാം.

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖങ്ങളുടെ ചില ഭാഗങ്ങളില്‍ കട്ടി കൂടുതലും മറ്റു ചില ഭാഗങ്ങളില്‍ കട്ടി കുറവുമുണ്ടെങ്കില്‍ ഇത് വാതരോഗത്തിന്റെ ലക്ഷണവുമാകം. വാതത്തിന്റെ തുടക്കത്തില്‍ നഖം ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിയ്ക്കും.

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖത്തിന്‌ വളവെങ്കില്‍ കാര്യം ഗുരുതരം

നഖങ്ങളില്‍ കറുത്ത വരകള്‍ പ്രത്യക്ഷപ്പെടുന്നത് സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം. എന്നാല്‍ ചില ഫംഗല്‍ ബാധകള്‍ കാരണവും നഖങ്ങളില്‍ കറുത്ത വരകളും പാടുകളുമുണ്ടാകും.

Read more about: health
English summary

Nail Can Reveal Health Issues

Nail Can Reveal Health Issues. Read more to know about,
Story first published: Sunday, July 10, 2016, 0:38 [IST]
Subscribe Newsletter