For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓര്‍ഗാനിക് ഭക്ഷണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

|

ജൈവവിളകളും ജൈവകൃഷിയും എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യപരമായും മാനസികപരമായും എന്തുകൊണ്ടും മികച്ചു നില്‍ക്കുന്നത് തന്നെയാണ് ജൈവകാര്‍ഷിക രീതിയും ജൈവവിളകളും. എന്നാല്‍ ജൈവവിളകളെക്കുറിച്ചും ജൈവകഷിരീതിയെക്കുറിച്ചും നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകള്‍ ഉണ്ട്.

ആരോഗ്യപരമായി ഇവക്കുള്ള പ്രാധാന്യം നമ്മള്‍ മറക്കേണ്ടാത്തതാണ്. എന്നാല്‍ പലപ്പോഴും ഇത്തരം തെറ്റിദ്ധാരണകള്‍ നമ്മളെ അനാരോഗ്യത്തിലേക്കാണ് തള്ളിവിടുന്നത്. എന്തൊക്കെയാണ് ഓര്‍ഗാനിക് ഭക്ഷണങ്ങളെക്കുറിച്ച് നമുക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ എന്നു നോക്കാം.

പോഷകങ്ങള്‍ കൂടുതല്‍

പോഷകങ്ങള്‍ കൂടുതല്‍

ഓര്‍ഗാനിക് ഭക്ഷണത്തില്‍ പോഷകങ്ങള്‍ കൂടുതലാണ് എന്നൊരു തെറ്റിദ്ധാരണ ഉണ്ട്. എന്നാല്‍ മറ്റേതൊരു ഭക്ഷണത്തേയും പോലെ തന്നെയാണ് ഓര്‍ഗാനിക് ഭക്ഷണങ്ങളിലേയും പോഷകത്തിന്റെ അളവ് എന്നതാണ് യാഥാര്‍ത്ഥ്യം.

 സുരക്ഷിത ഭക്ഷണം

സുരക്ഷിത ഭക്ഷണം

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ സുരക്ഷിതമാണെന്നും അതുകൊണ്ട് തന്നെ ആര്‍ക്കു വേണമെങ്കിലും കഴിയ്ക്കാമെന്നും ഒരു ധാരണയുണ്ട്. എന്നാല്‍ പലപ്പോഴും ഓര്‍ഗാനിക് കൃഷിയ്ക്കുപയോഗിക്കുന്ന വളങ്ങളില്‍ റൊട്ടിനോണ്‍ എന്ന രാസവസ്തുവും ഉണ്ടാവും. ഇത് ചെടിയുടെ വേരിലും തണ്ടിലും പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് പലപ്പോഴും പാര്‍ക്കിന്‍സണ്‍ രോഗത്തിന് വരെ കാരണമാകും എന്നതാണ് സത്യം.

 പ്രകൃതിയോടിണങ്ങിയത്

പ്രകൃതിയോടിണങ്ങിയത്

ഓര്‍ഗാനിക് വിളകള്‍ പ്രകൃതിയോടിണങ്ങി വളരുന്നതിനാല്‍ യാതൊരു വിധത്തിലുള്ള ദോഷവശങ്ങളും ഇല്ലെന്നതാണ് കാര്യം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ പലപ്പോഴും പലതിന്റേയും ഗുണത്തേയും അളവിനേയും വരെ ബാധിയ്ക്കുന്നു.

മണ്ണിനെ സംരക്ഷിക്കുന്നു

മണ്ണിനെ സംരക്ഷിക്കുന്നു

ഓര്‍ഗാനിക് വിളകള്‍ മണ്ണിനെ സംരക്ഷിക്കുന്നു എന്നൊരു ധാരണ നമുക്കിടയിലുണ്ട്. രാസവസ്തുക്കള്‍ ഉപയോഗിക്കാത്തതുകൊണ്ട് തന്നെ മണ്ണിന്റെ ഗുമമേന്‍മകള്‍ അതേ പടി തന്നെ നിലനില്‍ക്കുന്നു. എന്നാല്‍ പലപ്പോഴും മണ്ണിന്റെ ഗുണമേന്‍മ കുറയാനാണ് ഇത്തരം കൃഷിരൂതി സഹായിക്കുന്നത് എന്നതാണ് സത്യം.

 രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ല

രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ല

രാസവസ്തുക്കള്‍ ഉപയോഗിക്കാതെയുള്ള കൃഷിരീതിയാണ് ഓര്‍ഗാനിക് കൃഷിയില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വലിയ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ ജൈവവളം ഉപയോഗിക്കുന്നതോടൊപ്പം രാസവളങ്ങളും ചെറിയ തോതില്‍ ഉപയോഗിക്കുന്നു.

സുരക്ഷിതം ഈ ഭക്ഷണം

സുരക്ഷിതം ഈ ഭക്ഷണം

ഓര്‍ഗാനിക് ഭക്ഷണങ്ങളെല്ലാം സുരക്ഷിതമാണ് എന്നൊരു ധാരണയുണ്ട്. എന്നാല്‍ പലപ്പോഴും ശരീരത്തിന് അത്രയേറെ മാരകമായ ഇ-കോളി ബാക്ടീരിയ വരെ ഇത്തരം ഭക്ഷണങ്ങളില്‍ ഉണ്ടെന്നതാണ് സത്യം.

English summary

Myths About Organic Food Debunked

It is not always true that organic food is healthier, more nutritious and will save the planet. Here are 10 myths about organic food which must be debunked.
Story first published: Monday, April 4, 2016, 17:16 [IST]
X
Desktop Bottom Promotion