For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന്റിബയോട്ടിക്കുകളുടെ ദോഷവശങ്ങള്‍

|

ഇന്നത്തെ കാലത്ത് ഭക്ഷണത്തേക്കാള്‍ കൂടുതല്‍ നമ്മള്‍ ഉപയോഗിക്കുന്നത് ആന്റിബയോട്ടിക്കുകളായിരിക്കും. ഒരു പനി വന്നാലോ ചുമ വന്നാലോ അപ്പോള്‍ നമ്മള്‍ ആശ്രയിക്കുന്നതും ഇത്തരത്തില്‍ ആന്റി ബയോട്ടിക്കുകളായിരിക്കും. രോഗം പെട്ടെന്ന് മാറണമെന്ന ആഗ്രഹമായിരിക്കും ഇതിനു പിന്നില്‍. എന്നാല്‍ പുതിയ രോഗങ്ങള്‍ക്കാണ് ഇതിലൂടെ നമ്മള്‍ തുടക്കമിടുന്നത്. വേദനസംഹാരികള്‍ക്കു പുറകില്‍ മരണം...

പലപ്പോഴും രോഗം മാറാന്‍ വേണ്ടി നമ്മള്‍ തന്നെ ഡോക്ടറോട് ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇതിലൂടെ ഉണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ പലപ്പോഴും നമ്മള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ആന്റിബയോട്ടിക്കുകള്‍ സ്ഥിരമായി കഴിയ്ക്കുന്നതുകൊണ്ടുണ്ടാകുന്ന ദോഷഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അമിതവണ്ണം

അമിതവണ്ണം

ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗത്തിന്റെ ഫലമായി ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനാകട്ടെ ശാസ്ത്രീയമായി പല തെളിവുകളും ഉണ്ടായിട്ടുമുണ്ട്.

പ്രമേഹം

പ്രമേഹം

ആന്റിബയോട്ടിക്കിന്റെ സ്ഥിരമായ ഉപയോഗം കുടലിനുള്ളിലെ നല്ല ബാക്ടീരിയകളേയും നശിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുകയും പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പ്രക്രിയയെ സാരമായി ബാധിയ്ക്കുകയും ചെയ്യുന്നു.

ആസ്തമ എന്ന വില്ലന്‍

ആസ്തമ എന്ന വില്ലന്‍

ആസ്ത്മ പിടിപെടാനുള്ള സാധ്യത ആന്റിബയോട്ടിക് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നു. ആസ്തമയെ പ്രതിരോധിയ്ക്കുന്ന ബാക്ടീരിയകളെ ഇത് നശിപ്പിക്കുന്നതു മൂലമാണ് ആസ്ത്മ ഉണ്ടാവുന്നത്.

അണുബാധയെ പ്രതിരോധിയ്ക്കാന്‍ കഴിയില്ല

അണുബാധയെ പ്രതിരോധിയ്ക്കാന്‍ കഴിയില്ല

അണുബാധയെ പ്രതിരോധിയ്ക്കാനുള്ള കഴിവ് ആന്റിബയോട്ടിക് കഴിയ്ക്കുന്നതിലൂടെ ഇല്ലാതാവും. ഇത് ശ്വാസകോശ അണുബാധയ്ക്കും, മൂത്രത്തിലെ അണുബാധയ്ക്കും കാരണമാകും.

ഡയറിയ

ഡയറിയ

ഡയറിയയ്ക്കും ചിലപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കാരണമാകും. മാത്രമല്ല ദഹനപ്രശ്‌നങ്ങളും വയറിന് അസ്വസ്ഥതയും ഇതിലൂടെ ഉണ്ടാവുന്നു.

English summary

Major Side Effects Of Antibiotics

Antibiotics are frequently prescribed to a person with an infection. There are over 100 antibiotics. Here are some major side effects of antibiotic.
Story first published: Wednesday, January 13, 2016, 15:03 [IST]
X
Desktop Bottom Promotion