For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദം സംബന്ധിച്ച ചില അബദ്ധ ധാരണകള്‍

By Super
|

ഡോക്ടര്‍മാര്‍ നേരത്തെ കണ്ടെത്തിയാലും ഇല്ലെങ്കിലും എട്ടില്‍ ഒരു സ്ത്രീക്ക് വിതം ഇന്ന് സ്തനരാ‍ബുദം കണ്ടെത്തുന്നുണ്ട്. ഈ കണക്കുകളില്‍ മാറ്റം വരുത്തുന്നതിന് നമ്മള്‍ സ്തനാര്‍ബുദം സംബന്ധിച്ച ചില സാധാരണമായ തെറ്റിദ്ധാരണകള്‍ മാറ്റേണ്ടതുണ്ട്.

സ്തനാര്‍ബുദ പരിശോധന തനിയെ നടത്താം

കാലങ്ങളായി നിലനില്‍ക്കുന്ന സ്തനാര്‍ബുദം സംബന്ധിച്ച ചില തെറ്റിദ്ധാരണകളെ സംബന്ധിച്ച് അറിയുക. സ്തനാര്‍ബുദം ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ഭയക്കേണ്ട സ്ത്രീരോഗങ്ങളില്‍ ഒന്നാണ്. ഇതിനെക്കുറിച്ച് നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 സ്തനാര്‍ബുദം പാരമ്പര്യമായേ ഉണ്ടാകൂ

സ്തനാര്‍ബുദം പാരമ്പര്യമായേ ഉണ്ടാകൂ

10 ശതമാനം സ്തനാര്‍ബുദ രോഗികളില്‍ മാത്രമേ കുടുംബത്തില്‍ സ്തനാര്‍ബുദമുള്ളതായി കണ്ടെത്തിയിട്ടുള്ളൂ. 70 ശതമാനം സ്ത്രീകള്‍ക്കും അത്തരം തിരിച്ചറിയാവുന്ന അപകടസാധ്യതകളൊന്നും കണ്ടെത്തിയിട്ടില്ല.

പ്ലാസ്റ്റിക് സര്‍ജറി സ്തനാര്‍ബുദത്തിന് കാരണമാകും

പ്ലാസ്റ്റിക് സര്‍ജറി സ്തനാര്‍ബുദത്തിന് കാരണമാകും

പ്ലാസ്റ്റിക് സര്‍ജറിയും സ്തനാര്‍ബുദവും തമ്മില്‍ ബന്ധമുള്ളതായി ഒരു തെളിവും കണ്ടെത്തിയിട്ടില്ല. സാധാരണ മാമോഗ്രാമുകള്‍ എല്ലായ്പ്പോഴും ഫലപ്രദമാകില്ല, അതേപോലെ സ്തനം മാറ്റിവെയ്ക്കലിലും. ഇത്തരം സ്ത്രീകള്‍ക്ക് കൂടുതലായ എക്സ്-റേകള്‍ ആവശ്യമായി വരാം. എന്നാല്‍ ഈ നടപടികള്‍ സ്തനാര്‍ബുദത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തില്ല.

സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നത്

സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നത്

ചില ദുര്‍ഗന്ധ നാശിനികളില്‍ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റീവായ പാരാബെന്നുകളുടെ അവശിഷ്ടങ്ങള്‍ സ്തനാര്‍ബുദ കോശങ്ങളില്‍ കണ്ടെത്തിയതായി ചില പഠനങ്ങളില്‍ കാണിക്കുന്നു. എങ്ങനെയാണ് പാരാബെന്‍ ട്യൂമറിലെത്തുന്നത് എന്നത് സംബന്ധിച്ച് കണ്ടെത്തിയിട്ടില്ല. പാരബെന്നുകള്‍ ഈസ്ട്രജന്‍ അളവ് വര്‍ദ്ധിപ്പിക്കുമെന്നും അത് വര്‍ദ്ധിച്ച സ്തനാര്‍ബുദ സാധ്യതയ്ക്ക് കാരണമാകുമെന്നുള്ളതില്‍ നിന്നാവും മിക്കവാറും ഈ അനുമാനം ഉണ്ടായത്. എന്നാല്‍ ഇത് ഒരു പ്രസക്തമായ ഘടകമല്ല.

ചെറിയ സ്തനങ്ങളുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണ്

ചെറിയ സ്തനങ്ങളുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറവാണ്

ഇത് ഒരു വസ്തുതയായി കണക്കാക്കുന്നുണ്ടെങ്കിലും സ്തനത്തിന്‍റെ വലുപ്പം ക്യാന്‍സറിന് കാരണമാകില്ല. മാമോഗ്രാം, എംആര്‍ഐ പോലുള്ള സ്തനപരിശോധനകള്‍ വലിയ സ്തനങ്ങളുള്ള സ്ത്രീകളില്‍ നടത്തുന്നത് വിഷമകരമായതിനാലാവാം ഈ തെറ്റിദ്ധാരണ ഉണ്ടായത്.

സ്തനാര്‍ബുദം ഒരു മുഴയുടെ രൂപത്തിലാണ് ആരംഭിക്കുക

സ്തനാര്‍ബുദം ഒരു മുഴയുടെ രൂപത്തിലാണ് ആരംഭിക്കുക

ആരംഭത്തില്‍ തന്നെ രോഗ നിര്‍ണ്ണയം നടത്തുന്നതിനും അതിജീവിക്കുന്നതിനും സ്വയം പരിശോധന നിര്‍ണ്ണായകമാണ്. മുഴകള്‍ ആരംഭത്തിലോ, വര്‍ദ്ധിച്ച അവസ്ഥയിലോ കാണപ്പെടാം. എന്നാല്‍ എല്ലാ മുഴകളും ക്യാന്‍സറല്ല, ക്യാന്‍സറുകളെല്ലാം മുഴകളുടെ രൂപത്തിലുമല്ല.

മാസ്റ്റെക്ടമി സ്തനാര്‍ബുദം വീണ്ടും ഉണ്ടാകുന്നത് തടയുന്നു

മാസ്റ്റെക്ടമി സ്തനാര്‍ബുദം വീണ്ടും ഉണ്ടാകുന്നത് തടയുന്നു

പലരും വിശ്വസിക്കുന്നുണ്ടെങ്കിലും ദൗര്‍ഭാഗ്യവശാല്‍ മാസ്റ്റെക്ടമി രണ്ടു തവണ ചെയ്താലും പരിഹാരം ലഭിക്കണമെന്നില്ല. ഗുരുതരമായ മുഴയുള്ള ഒരു സ്തനം നീക്കം ചെയ്താലും രോഗം മടങ്ങി വരാന്‍ 3-4 ശതമാനം സാധ്യതയുണ്ട്. മാസ്റ്റെക്ടമിയും സ്തനസംരക്ഷണ മാര്‍ഗ്ഗവും സ്വീകരിക്കുന്ന സ്ത്രീകളിലും ഈ അതിജീവന തോത് തുല്യമാണ്.

English summary

Lies women are told about breast cancer

While 1 in 8 women will be diagnosed with breast cancer, early detection helps treat the disease. However, beware of these misconceptions doing the rounds
Story first published: Thursday, April 14, 2016, 12:27 [IST]
X
Desktop Bottom Promotion