For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വറുത്ത മീന്‍ കഴിയ്‌ക്കുമ്പോള്‍....

|

വറുത്ത മീനിന്റെയും മീന്‍കറിയുടേയും രുചിയിഷ്ടപ്പെടാത്തവരുണ്ടാകില്ല. ഇത് രണ്ടുമുണ്ടെങ്കില്‍ ഊണ് കുശാലാകാന്‍ മറ്റൊന്നും വേണ്ട. സ്വാദിന് മാത്രമല്ലാ, ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് മീന്‍. ഭൂരിഭാഗം മീനുകളിലും ഹൃദയത്തിന്റെമാംസം അടങ്ങിയിട്ടില്ല. അതുകൊണ്ട് മീന്‍ കഴിച്ചാല്‍ കൊഴുപ്പു കൂടുമെന്ന ഭയവും വേണ്ട.

മീനില്‍ ഒമേഗ 3 ഫാറ്റി ആഡിഡ് അടങ്ങിയിട്ടുണ്ടെന്നതാണ് അതിനെ ആരോഗ്യദായകമാക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്.

fish fry

എല്ലാ തരം മീനുകളിലും പോഷണം ഒരേ തോതിലല്ല. അതുകൊണ്ട് പോഷകാംശം കൂടുതലുള്ള മീന്‍ വാങ്ങി ഉപയോഗിക്കാം. മത്തി, ചൂര, മുള്ളന്‍, കോര, കണ്ണന്‍ മത്തി (ചെറിയ ചാള) എന്നിവ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ആഴ്ചയില്‍ 8-10 ഔണ്‍സ് വരെ മീന്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ആവശ്യമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മീനും ഇറച്ചിയും ഒരുമിച്ചു കഴിക്കുകയുമരുത്.

fish

മീന്‍ കഴിക്കുന്നത് കൊണ്ടായില്ല, അത് എങ്ങിനെ കഴിക്കുന്നു എന്നതും പ്രധാനമാണ്. മീന്‍ വറുത്തത് വളരെ സ്വാദിഷ്ടമാണെങ്കിലും ഇങ്ങനെ ചെയ്യുമ്പോള്‍ അതിലെ പോഷകങ്ങള്‍ എല്ലാം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ലാ, എണ്ണ ഹൃദയത്തിന് നല്ലതുമല്ല.

മീന്‍ കറി വച്ചു കറിക്കാം. ഇതിന് ഒലീവെണ്ണ ഉപയോഗിത്തുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ ഗ്രില്‍ ചെയ്തും ബേക്ക് ചെയ്തും മത്സ്യം കഴിക്കാം. ഇവ ആരോഗ്യത്തിന് ദോഷം വരുത്തുന്നില്ല.

fish

ഇനി മുതല്‍ മീന്‍ കഴിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മുന്‍നിര്‍ത്തിയുള്ള പാചകരീതി സ്വീകരിക്കുക.

English summary

Is It Healthy To Fry Fish

Fish is health. But never recommended to fry it. Read to know more about
Story first published: Sunday, June 26, 2016, 11:40 [IST]
X
Desktop Bottom Promotion