വെടിക്കെട്ടപകടത്തേക്കാള്‍ ഭീകരം ഈ അവസ്ഥ

Posted By:
Subscribe to Boldsky

പൊള്ളല്‍ പലപ്പോഴും നിസ്സാരമാണ് എന്ന് നമുക്ക് തോന്നാം. എന്നാല്‍ അതുണ്ടാക്കുന്ന തീവ്രത വളരെ വലുതായിരിക്കും. വീണ്ടുമൊരു വെടിക്കെട്ടപകടത്തിനു കൂടി സാക്ഷിയാകേണ്ടി വന്നിരിയ്ക്കുകയാണ് നമുക്ക്. ആരുടെയൊക്കെയോ അശ്രദ്ധ കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞത്.

മരിച്ചവരേക്കാള്‍ ഗുരുതരമായി പൊള്ളലേറ്റവരാണ് കൂടുതല്‍. ചെറുതും വലുതുമായ നിരവധി വെടിക്കെട്ടപകടങ്ങള്‍ക്ക് കേരളം സാക്ഷിയായിട്ടുണ്ട്. ചര്‍മ്മത്തില്‍ ഏത് തരത്തിലുള്ള പൊള്ളലായാലും അതുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. പൊള്ളിലിന്റെ ആഴം കൂടുന്നതനുസരിച്ച് അതിനെ ചികിത്സിക്കേണ്ട രീതിയും വ്യത്യസ്തമാണ്.

പൊള്ളലേറ്റവരെ എങ്ങനെ കരുതലോടെ ചികിത്സിക്കാം എന്നു നോക്കാം. അത്രയേറെ പ്രാധാന്യത്തോട് കൂടി തന്നെയായിരിക്കണം പൊള്ളലിന് ചികിത്സിക്കാന്‍.

തൊലിപ്പുറത്ത് മാത്രമുള്ള പൊള്ളല്‍

തൊലിപ്പുറത്ത് മാത്രമുള്ള പൊള്ളല്‍

തൊലിപ്പുറത്തുള്ള പൊള്ളല്‍ മുറിവിന്റെ ആഴമനുസരിച്ച് ചികിത്സിക്കപ്പെടേണ്ടതാണ്. ചൂടുവെള്ളം വീണോ, നീരാവി കൊണ്ടോ ആണ് ഇത്തരം പൊള്ളലുകള്‍ ഉണ്ടാവുന്നത്. രണ്ടാഴ്ച കൊണ്ട് സുഖപ്പെടുന്ന പൊള്ളലാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇ്ന്‍ഫെക്ഷന്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ചര്‍മ്മത്തെ മുഴുവനായി ഇല്ലാതാക്കുന്നു

ചര്‍മ്മത്തെ മുഴുവനായി ഇല്ലാതാക്കുന്നു

ചര്‍മ്മത്തെ മുഴുവനായി പൊള്ളിക്കുന്ന ഇത്തരം പൊള്ളലുകള്‍ അല്‍പം സൂക്ഷിക്കേണ്ടതാണ്. നീറ്റലും വേദനയും സഹിക്കാവുന്നതിലും അപ്പുറമായിരിക്കും. മാത്രമല്ല തൊലി ചുവന്ന് തടിയ്ക്കുന്നതോടൊപ്പം കുമിളകളും ഉണ്ടാവുന്നു.

 വേദന ഇല്ലാത്ത പൊള്ളല്‍

വേദന ഇല്ലാത്ത പൊള്ളല്‍

പൊള്ളലിന്റെ കാറ്റഗറിയില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് ഇത്. ചര്‍മ്മവും അതിന് താഴെയുള്ള കലകളും നശിക്കുകയും അതോടൊപ്പം തന്നെ നാഡീ കോശങ്ങളും രക്തധമനികള്‍ക്കും കേടുപാട് സംഭവിയ്ക്കുകയും ചെയ്യും. പ്ലാസ്റ്റിക് സര്‍ജറിയാണ് ഇതിനുള്ള ഏക പോംവഴി.

പൊള്ളലും മരണവും

പൊള്ളലും മരണവും

പൊള്ളലിന്റെ തീവ്രത അനുസരിച്ചാണ് മരണനിരക്ക് കൂടുന്നതും കുറയുന്നതും. ഒരാളുടെ ശരീരത്തില്‍ 20 ശതമാനം പൊള്ളലേറ്റാല്‍ തന്നെ അത് വളരെ ഗൗരവമേറിയതാണ്. 50 ശതമാനമാണ് പൊള്ളലിന്റെ തോതെങ്കില്‍ മരണം സംഭവിയ്ക്കാം.

അവയവങ്ങളിലെ പൊള്ളല്‍

അവയവങ്ങളിലെ പൊള്ളല്‍

മൂക്ക്, വായ, കഴുത്ത്, മുഖം എന്നീ അവയവങ്ങളിലെ പൊള്ളല്‍ അതീവ ഗുരുതരമാണ്. മാത്രമല്ല ഇത് ശ്വാസ തടസ്സത്തിന് വരെ കാരണമാതകുകയും മരണം സംഭവിയ്ക്കുകയും ചെയ്യും.

കൈകാലുകളിലെ പൊള്ളല്‍

കൈകാലുകളിലെ പൊള്ളല്‍

കൈകാലുകളില്‍ ഏല്‍ക്കുന്ന പൊള്ളല്‍ നിസ്സാരമാക്കരുത്. പ്രത്യേക പരിഗണനയും ചികിത്സയും ആവശ്യമാണ്. രക്തയോട്ടം വരെ നിലച്ചു പോകാന്‍ സാധ്യതയുണ്ട്.

പൊള്ളലേറ്റാല്‍ ഉടന്‍ തന്നെ മാറ്റികിടത്തുക

പൊള്ളലേറ്റാല്‍ ഉടന്‍ തന്നെ മാറ്റികിടത്തുക

പൊള്ളലേറ്റാല്‍ ആദ്യം തന്നെ ചെയ്യേണ്ടത് സംഭവസ്ഥലത്ത് നിന്ന് ആളെ ഉടന്‍ തന്നെ മാറ്റിക്കിടത്തുക എന്നതാണ്.

വെള്ളം ഒഴിയ്ക്കുക

വെള്ളം ഒഴിയ്ക്കുക

വെള്ളം ഒഴിച്ച് വൃത്തിയാക്കുകയോ തുണി നനച്ചിടുകയോ ചെയ്യാം. എന്നാല്‍ ഒരിക്കലും പൊള്ളലേറ്റ ഭാഗം സ്പര്‍ശിക്കരുത്.

 വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കരുത്

വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കരുത്

ഒരിക്കലും പൊള്ളലേറ്റയാളുടെ ദേഹത്തുള്ള വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കരുത്. ഇത് പൊള്ളല്‍ ഗുരുതരമാകാന്‍ കാരണമാകും. കാരണം വസ്ത്രം ദേഹത്ത് ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ഇത് നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ ആ ഭാഗത്തെ ചര്‍മ്മം കൂടി പ്രശ്‌നത്തിലാകും.

മഷി പുരട്ടരുത്

മഷി പുരട്ടരുത്

പൊള്ളലേറ്റ സ്ഥലത്ത് നമ്മുടെ വീട്ടു ചികിത്സ നടത്തരുത്. ഒരിക്കലും മഷിയോ ഉപ്പോ തേനോ പുരട്ടരുത്.

ആശുപത്രിയിലേക്ക്

ആശുപത്രിയിലേക്ക്

പൊള്ളല്‍ ഗുരുതരമാണെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുക. പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം വേണം ആശുപത്രിയിലേക്ക് മാറ്റാന്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    How to Treat a serious Burn injury

    Burn treatment depends on the type of burn. First-degree burns usually are treated with skin care products like aloevera cream or an antibiotic ointment and pain medication such as acetaminophen.
    Story first published: Monday, April 11, 2016, 17:27 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more