For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിന് മസിലില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍

|

മസിലും സിക്‌സ് പാക്കുമാണ് ഇന്നത്തെ കാലത്ത് ഏത് ചെറുപ്പക്കാരുടേയും സ്വപ്നം. എന്നാല്‍ മസിലുണ്ടാക്കാന്‍ ശ്രമിച്ച് ആരോഗ്യവും ശരീരവും നഷ്ടപ്പെടുന്ന അവസ്ഥ അതത്ര ചെറുതൊന്നുമല്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ മസില്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ദേഷ്യം വരും. വെറുംവയറ്റില്‍ ഒരാഴ്ച തേങ്ങാവെള്ളം കുടിയ്ക്കൂ

എങ്കിലും മസില്‍മാന്‍മാരാകാന്‍ കച്ചകെട്ടിയിറങ്ങുന്നവര്‍ ഇന്നും ഒട്ടും കുറവല്ല. ശരീരത്തിന്റെ പൊണ്ണത്തടി മാറി ശരീരം ഫിറ്റ് ആകാന്‍ പലപ്പോഴും ജിമ്മിലും മറ്റും പോയി കഷ്ടപ്പെടുന്നവരാണ് ഉള്ളത് എന്നതാണ് ഇതിലെ വൈരുദ്ധ്യം. വിസ്ഡം ടീത്ത് വേദന മാറ്റാന്‍ ആയുര്‍വേദം

എന്നാല്‍ കുടവയറും പൊണ്ണത്തടിയും മൂലം പ്രശ്‌നത്തിലാവുന്നവര്‍ക്ക് മസില്‍ പെരുപ്പിച്ചാല്‍ അത് അഴകും ആരോഗ്യവും നല്‍കുന്നു. അതെങ്ങനെയെന്ന് നോക്കാം.

മസിലും ശാരീരികോര്‍ജ്ജവും

മസിലും ശാരീരികോര്‍ജ്ജവും

മസിലിന്റെ കാര്യത്തില്‍ പുറകോട്ടു നില്‍ക്കുന്നവര്‍ അറിയേണ്ട കാര്യമാണ് ഇത്. മസില്‍ വര്‍ദ്ധിപ്പിക്കാന്‍ നമ്മള്‍ വര്‍ക്കൗട്ട് ചെയ്യുന്നതിലൂടെ ശരീരത്തിന്റെ എനര്‍ജി ലെവല്‍ വര്‍ദ്ധിക്കുന്നു. എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ അളവും വര്‍ദ്ധിക്കുന്നു. അഇത് മനാസിക സമ്മര്‍ദ്ദത്തില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

ദഹനപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു

ദഹനപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു

ദഹനസംബന്ധമായുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇതിലൂടെ പരിഹാരമാകുന്നു. വ്യായാമം ചെയ്യുന്നതിലൂടെ മസില്‍ വര്‍ദ്ധിക്കാനും ഫിറ്റ് ആവാനും കഴിയുന്നു. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു.

 ആരോഗ്യത്തെ നിലനിര്‍ത്തുന്നു

ആരോഗ്യത്തെ നിലനിര്‍ത്തുന്നു

കാര്‍ഡിയോവാസ്‌കുലര്‍ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാനും മസില്‍ സഹായിക്കുന്നു. മസില്‍ ആരോഗ്യത്തിനായി വ്യായാമം ചെയ്യുമ്പോള്‍ ഇത് ശരീരത്തില്‍ കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും തടയിടുന്നതാണ്.

 ആര്‍ത്രൈറ്റിസ് വേദന

ആര്‍ത്രൈറ്റിസ് വേദന

ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദനയെ പ്രതിരോധിയ്ക്കാനും മസില്‍ ഉണ്ടാക്കുന്നത് സഹായകമാകുന്നു. മസിലിന്റെ ആരോഗ്യത്തോടൊപ്പം എല്ലുകളുടെ ആരോഗ്യവും വിവിധ തരത്തിലുള്ള വ്യായാമത്തിലൂടെ മെച്ചപ്പെടുന്നു. ഇതിലൂടെ ആര്‍ത്രൈറ്റി,ിന്റെ വേദനയും ഇല്ലാതാവുന്നു.

മസിലിലെ കൊഴുപ്പ്

മസിലിലെ കൊഴുപ്പ്

ആണാണെങ്കിലും പെണ്ണാണെങ്കിലും കൈത്തണ്ടയില്‍ പലപ്പോഴും മസിലിനു പകരം കൊഴുപ്പ് അടങ്ങിയിരിക്കുന്നത് കാണാം. ഇത് ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്ക് മാറുകയും അമിതവണ്ണം കുടവയര്‍ എന്ന പ്രശ്‌നത്തിലേക്ക് എത്തുകയും ചെയ്യുന്നു. അത് കൊണ്ട് മസില്‍ വര്‍ദ്ധിപ്പിക്കാനും മസിലിന്റെ ആരോഗ്യത്തിനും വേണ്ടി നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും കൈയ്യിലേയും ശരീരത്തിലേയും കൊഴുപ്പിന് തടയിടുന്നു.

ശരീരത്തിന് ആകൃതി നല്‍കുന്നു

ശരീരത്തിന് ആകൃതി നല്‍കുന്നു

ശരീരത്തിന് കൃത്യമായ ആകൃതിയും ഷേപ്പും നല്‍കാന്‍ മസില്‍ സഹായിക്കുന്നുണ്ട്. അല്ലാത്ത പക്ഷം നമ്മുടെ ശരീരം പൊണ്ണത്തടിയുടേയും കുടവയറിന്റേയും കേന്ദ്രമായിരിക്കും എന്നതാണ് സത്യം.

ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു

ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു

ആണ്‍കുട്ടികളുടെയും ചെറുപ്പക്കാരുടേയും ചെറുപ്പം നിലനിര്‍ത്താന്‍ മസിലിനുള്ള പങ്ക് വളരെ വലുതാണ്. മസിലും അതിനോടനുബന്ധപ്പെട്ട ടിഷ്യൂകളുമാണ് ശരീരത്തിന് ഘടന നല്‍കുന്നത്. വയസ്സാവുന്തോറും ഇതിന്റെ ഉറപ്പ് കുറയുന്നു. എന്നാല്‍ വ്യായാമം ചെയ്ത് മസിലിനെ കുട്ടപ്പനാക്കി നിര്‍ത്തുകയാണെങ്കില്‍ ഇത് എപ്പോഴും ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

 ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

മസിലിന് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു. മസിലിന്റെ ആരോഗ്യത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരമാണ് നമുക്കുള്ളത് എന്ന ബോധ്യം നമ്മുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു.

English summary

How to build muscles to lose weight and stay fit

Did you know your body fat percentage will automatically reduce when you start building muscles.
Story first published: Friday, July 15, 2016, 16:39 [IST]
X
Desktop Bottom Promotion