തടി കൂട്ടുന്ന ടിവി

Posted By:
Subscribe to Boldsky

ടെലിവിഷന്‍ ഇപ്പോള്‍ വീടുകളുടെ അവിഭാജ്യഘടകമാണ്. വീട്ടില്‍ മാത്രമല്ല, ഷോപ്പിംഗ് മാളുകളുലം വാഹനങ്ങളിലുമടക്കം ടിവി കാണാം.

കാഴ്ചയ്ക്കു രസം പകരുമെങ്കിലും ടിവി കാണുന്നത് ആരോഗ്യത്തിന് അത്രയൊന്നും നല്ലതല്ലെന്നു പറയാം. കണ്ണിനു മാത്രമല്ല, ശരീരത്തിനും.

ടിവി കാണുന്നത് തടി കൂട്ടുമെന്നാണ് ഇപ്പോഴത്തെ പഠനങ്ങള്‍ പറയുന്നത്.

ഏതെല്ലാം വിധത്തിലാണ് ടിവി തടി കൂട്ടുകയെന്നറിയൂ, മൈദയിലെ അപകടം തിരിച്ചറിയൂ.....

തടി കൂട്ടും ടിവി!!

തടി കൂട്ടും ടിവി!!

ടിവിയ്ക്കു മുന്നിലിരുന്ന് ഭക്ഷണം കഴിയ്ക്കുന്നവര്‍ ധാരാളം. കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടാന്‍ ഇതിടയാക്കും. ശ്രദ്ധ ടിവിയിലേയ്ക്കായതു തന്നെ കാരണം.

തടി കൂട്ടും ടിവി!!

തടി കൂട്ടും ടിവി!!

തടി കുറയ്ക്കാന്‍ അപചയപ്രക്രിയ പ്രധാനം. അപചയപ്രക്രിയയാകട്ടെ, ബ്രെയിനുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ടിവി കണ്ടുകൊണ്ടിരിയ്ക്കുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയും. ഇത് അപചയപ്രക്രിയ പതുക്കെയാക്കും തടി കൂടൂം.

തടി കൂട്ടും ടിവി!!

തടി കൂട്ടും ടിവി!!

ദീര്‍ഘനേരം ചടഞ്ഞു കൂടിയിരുന്ന് ടിവി കാണുന്നത് വയര്‍ ചാടാന്‍ ഇട വരുത്തും. കൊഴുപ്പടിഞ്ഞു കൂടുന്നതു തന്നെ കാരണം.

തടി കൂട്ടും ടിവി!!

തടി കൂട്ടും ടിവി!!

ദഹനം പതുക്കെയാകുന്നതാണ് മറ്റൊരു പ്രശ്‌നം. കാരണം ശാരീരിക പ്രക്രിയകള്‍ പതുക്കെയാകുന്നതു തന്നെ. ദഹനപ്രശ്‌നങ്ങളും തടി കൂടാന്‍ കാരണമാകും.

തടി കൂട്ടും ടിവി!!

തടി കൂട്ടും ടിവി!!

തടി കൂടുന്നതു മാത്രമല്ല, ശരീരത്തിലെ ഊര്‍ജം നഷ്ടപ്പെടുന്നതും ഇങ്ങനെ കുത്തിയിരിയ്ക്കുന്നതു കൊണ്ടുള്ള ഒരു ദോഷമാണ്.

തടി കൂട്ടും ടിവി!!

തടി കൂട്ടും ടിവി!!

ടിവിയ്ക്കു മുന്നിലിരിയ്ക്കുമ്പോള്‍ വറുത്തതും പൊരിച്ചതുമെല്ലാം കഴിയ്ക്കാനുള്ള പ്രവണത കൂടും. ഇതും തടി കൂടാന്‍ കാരണമാകും.

തടി കൂട്ടും ടിവി!!

തടി കൂട്ടും ടിവി!!

ഉറക്കം കളഞ്ഞും ടിവി കാണുന്നവരുണ്ട്. ഉറക്കം കുറയുന്നത് തടി കൂടാന്‍ മറ്റൊരു കാരണമാണ്.

തടി കൂട്ടും ടിവി!!

തടി കൂട്ടും ടിവി!!

ദീര്‍ഘനേരം ടിവി കാണുന്നത് സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കും. ഇതും തടി കൂട്ടും.

Read more about: weight തടി
English summary

How The Television Make You Fat

Does The TV Make You Gain Weight? Here are some of the things the television does to your health. Why dont you take a look?
Story first published: Monday, January 11, 2016, 9:08 [IST]