For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈദയിലെ അപകടം തിരിച്ചറിയൂ.....

By Super
|

ഇന്നത്തെ കാലത്ത് മൈദയെന്ന വെളുത്തു മനോഹരമായ ധാന്യപ്പൊടി ഉപയോഗിക്കാതെ ജീവിക്കുക പ്രയാസമുള്ള കാര്യമാണ്.

എന്നാല്‍ മൈദ ഒരു നിശബ്ദ കൊലയാളിയാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? മൈദയെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ.

എങ്ങനെയാണ് മൈദ നിര്‍മ്മിക്കുന്നത്?

എങ്ങനെയാണ് മൈദ നിര്‍മ്മിക്കുന്നത്?

ഗോതമ്പില്‍ രണ്ട് ഭാഗങ്ങളാണുള്ളത്. കഴിക്കാവുന്ന പുറം ഭാഗവും കഴിക്കാന്‍ പാടില്ലാത്ത ഉള്‍ഭാഗവും. ഉള്‍ഭാഗത്തില്‍ ഫൈബറുകളൊന്നും അടങ്ങിയിട്ടില്ല. ഇത് പൊടിച്ച് ബെന്‍സോയിക് പെറോക്സൈഡ് ഉപയോഗിച്ച് ബ്ലീച്ച് ചെയ്ത് വെള്ളനിറമാക്കുന്നു. ഇത് വീണ്ടും അലോക്സെന്‍ എന്ന രാവസ്തുവുമായി കലര്‍ത്തിയാണ് മൈദ നിര്‍മ്മിക്കുന്നത്. ഈ പ്രവര്‍ത്തനം വഴി മൈദക്ക് നല്ല മൃദുത്വം ലഭിക്കും. അപകടകരമായ രാസപ്രവര്‍ത്തനങ്ങളിലൂടെയാണ് മൈദ കടന്നുപോകുന്നത്.

മൈദയിലെ അല്ലോക്സെനും ബെന്‍സോയിക് പെറോക്സൈഡും

മൈദയിലെ അല്ലോക്സെനും ബെന്‍സോയിക് പെറോക്സൈഡും

എലികളിലും പന്നികളിലും ഇന്‍സുലിന്‍ ടെസ്റ്റ് ചെയ്യാനായാണ് ഈ രാസവസ്തുക്കള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് ഈ മൃഗങ്ങളിലേക്ക് ഇന്‍ജക്ട് ചെയ്യുന്നത് വഴി അവയ്ക്ക് പ്രമേഹം ബാധിക്കുകയും അത് വഴി ശാസ്ത്രജ്ഞര്‍ക്ക് അവയില്‍ മരുന്നുകള്‍ പരീക്ഷിക്കാനും സാധിക്കും. ദൗര്‍ഭാഗ്യവശാല്‍ ഈ രാസവസ്തുക്കള്‍ മൈദയിലെ ഒരു പ്രധാന ഘടകമാണ്.

അജിനോമോട്ടോ, മിനറല്‍ ഓയില്‍ എന്നിവ എന്തിനാണ് മൈദയില്‍ ഉപയോഗിക്കുന്നത്?

അജിനോമോട്ടോ, മിനറല്‍ ഓയില്‍ എന്നിവ എന്തിനാണ് മൈദയില്‍ ഉപയോഗിക്കുന്നത്?

എല്ലാവര്‍ക്കും അറിയാവുന്നത് പോലെ പെട്രോളിയത്തില്‍ നിന്ന് നമ്മള്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ വേര്‍തിരിച്ചെടുക്കുന്നു. ഇത് ചെയ്ത് കഴിയുമ്പോള്‍ മിനറല്‍ ഓയില്‍ എന്ന മണമില്ലാത്ത ഉപോത്പന്നം ലഭിക്കും. ഇത് ഭക്ഷണങ്ങള്‍ വറുക്കാന്‍ ഉപയോഗിക്കാം. ഏറെക്കാലത്തേക്ക് ഇത് കേടാകാതെയും ഇരിക്കും. വെളിച്ചെണ്ണയും മറ്റും ഉപയോഗിച്ച് വറുത്താല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണം കേടുവരും. ഏത് ഭക്ഷണത്തിലും സ്വഭാവിക ബാക്ടീരിയകള്‍ വരുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ മിനറല്‍ ഓയില്‍ ഉപയോഗിക്കുമ്പോള്‍ ബാക്ടീരിയ നിലനില്‍ക്കില്ല. ഇത് ഈ വസ്തുവിന്‍റെ തീവ്രത നമ്മള്‍ക്ക് മനസിലാക്കി തരുന്നു.

അജിനോമോട്ടോ

അജിനോമോട്ടോ

അജിനോമോട്ടോ എന്ന വില്ലന്‍റെ ജന്മദേശം ചൈനയാണ്. വൃക്കതകരാറുകള്‍ക്ക് കാരണമാകുന്നതായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ഇത് ചൈനീസ് ഗവണ്‍മെന്‍റ് നിരോധിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ഈ വസ്തു വ്യാപകമായി ഭക്ഷണ വിഭവങ്ങളില്‍ ഉപയോഗിക്കുന്നു.

ബേക്കറി ഉത്പന്നങ്ങളിലെ മറ്റ് ഘടകങ്ങള്‍ സോഡിയം മെറ്റാ ബൈ സള്‍ഫേറ്റ്, ബെന്‍സോയിക്, സിട്രിക് ആസിഡ് എന്നിവയാണ്. മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും കൂടുതലായി ദോഷം ചെയ്യുന്നവയാണ് ഇവയെല്ലാം.

മൈദ ഉത്പന്നങ്ങള്‍ എവിടെയെല്ലാം കാണാനാവും?

മൈദ ഉത്പന്നങ്ങള്‍ എവിടെയെല്ലാം കാണാനാവും?

90 ശതമാനം ബേക്കറി ഉത്പന്നങ്ങളും മൈദ ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയാണ്. അപകടകരങ്ങളായ രാസവസ്തുക്കളുടെ ശേഖരമുള്ള സ്ഥലമാണ് ബേക്കറി. ഭക്ഷണ വിഭവങ്ങള്‍ക്ക് നിറം നല്കാന്‍ പല രാസവസ്തുക്കളും ചേര്‍ക്കുന്നു. ഇതേ ഉത്പന്നം(പെട്രോളിയം ഉപോത്പന്നങ്ങള്‍) തന്നെയാണ് പെയിന്‍റ് നിര്‍മ്മാണത്തിലും ഉപയോഗിക്കുന്നത്. മിനറല്‍ ഓയില്‍, ടേസ്റ്റ് മേക്കര്‍, അജിനോമോട്ടോ, പ്രിസര്‍വേറ്റീവുകള്‍, ഡാല്‍ഡ, സാക്രിന്‍, പഞ്ചസാര തുടങ്ങിയവയും മൈദയ്ക്കൊപ്പം ഉപയോഗിക്കുന്ന രാസവസ്തുക്കളാണ്.

Read more about: health ആരോഗ്യം
English summary

What Are The Harmful Effects Of Maida And Why It Is Dangerous

Here are some of the harmful effects of maida and why it is dangerous. Read more to know about,
X
Desktop Bottom Promotion