For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാചകഎണ്ണകള്‍ വീണ്ടും ഉപയോഗിയ്ക്കാന്‍.....

By Super
|

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ നിങ്ങള്‍ പാചക എണ്ണകള്‍ പല തവണ ആവര്‍ത്തിച്ച് ഉപയോഗിക്കാറുണ്ടാവില്ല.

അവ വീണ്ടും ഉപയോഗിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിയുക. തീര്‍ത്ഥാടനത്തിന്‍റെ ഗുണങ്ങള്‍

എണ്ണയുടെ തെരഞ്ഞെടുപ്പ്

എണ്ണയുടെ തെരഞ്ഞെടുപ്പ്

വറുക്കാനുപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്. ഓരോ എണ്ണയ്ക്കും ഒരു സ്മോക്കിങ്ങ് പോയിന്‍റ് ഉണ്ട്. എണ്ണ വിഘടിക്കാനാരംഭിക്കുന്ന താപനിലയാണിത്. എള്ളെണ്ണ, കടലയെണ്ണ, വെജിറ്റബിള്‍ ഓയിലുകള്‍ എന്നിവ ഉയര്‍ന്ന ചൂടിലും എളുപ്പത്തില്‍ വിഘടിക്കില്ല. സ്മോക്കിങ്ങ് പോയിന്‍റ് കുറഞ്ഞ,കടുത്ത മണമുള്ള ഒലിവ് ഓയില്‍ വീണ്ടും ഉപയോഗിക്കരുത്. ഇത് ആദ്യ തവണയോടെ തന്നെ ഉപയോഗശൂന്യമാകും.

എണ്ണ അരിയ്ക്കല്‍

എണ്ണ അരിയ്ക്കല്‍

ആദ്യ തവണയും തുടര്‍ന്നുള്ള ഓരോ തവണയും ഉപയോഗത്തിന് മുമ്പ് എണ്ണ അരിച്ചെടുക്കുക. മാലിന്യങ്ങളും അവശിഷ്ടങ്ങളും എണ്ണയില്‍ കിടന്നാല്‍ അത് പിന്നീട് ചൂടാക്കുമ്പോള്‍ എണ്ണയെ മലിനപ്പെടുത്തും. തുണിയോ, ലോഹ അരിപ്പയോ ഉപയോഗിച്ച് എണ്ണയിലെ മാലിന്യങ്ങള്‍ വേര്‍തിരിക്കാം.

തണുപ്പിക്കുക

തണുപ്പിക്കുക

അന്തരീക്ഷത്തിലെ താപനിലയില്‍ എണ്ണ തണുക്കാനനുവദിച്ച ശേഷം കണ്ടെയ്നറിലാക്കി അടച്ച് ഫ്രിഡ്ജില്‍ വെയ്ക്കുക.

രുചിക്കനുസരിച്ച് വ്യത്യസ്ഥമായ എണ്ണകള്‍ ഉപയോഗിക്കുക

രുചിക്കനുസരിച്ച് വ്യത്യസ്ഥമായ എണ്ണകള്‍ ഉപയോഗിക്കുക

നിങ്ങള്‍ ഉപയോഗിക്കുന്ന എണ്ണ പാകം ചെയ്യുന്ന ഭക്ഷണത്തിന്‍റെ രുചിയില്‍ മാറ്റം വരുത്തും. മീന്‍ വറുത്ത എണ്ണ ചെമ്മീന് നല്ലതാണ്. എന്നാല്‍ ഒനിയന്‍ റിങ്ങിന് ഇത് അനുയോജ്യമല്ല. രുചിയില്‍ മാറ്റം വരാതിരിക്കാന്‍ എണ്ണകള്‍ മാറ്റി ഉപയോഗിക്കുക.

അടച്ചു വയ്‌ക്കുക

അടച്ചു വയ്‌ക്കുക

വായു കടക്കാത്ത കുപ്പിയിലോ ജാറിലോ ഉപയോഗിച്ചു ചൂടാറിയ എണ്ണ അടച്ചു വയ്‌ക്കുക. ഇത്‌ ബാക്ടീരി വളരുന്നതു തടയും.

തിളപ്പിയ്‌ക്കരുത്‌

തിളപ്പിയ്‌ക്കരുത്‌

ഓയില്‍ ചൂടാകുവാന്‍ മാത്രം അനുവദിയ്‌ക്കുക. തിളപ്പിയ്‌ക്കരുത്‌.

വീണ്ടും ഉപയോഗിയ്‌ക്കും മുന്‍പ്‌

വീണ്ടും ഉപയോഗിയ്‌ക്കും മുന്‍പ്‌

വീണ്ടും എണ്ണ ഉപയോഗിയ്‌ക്കും മുന്‍പ്‌ മണവ്യത്യാസമോ നിറവ്യത്യാസമോ ഉണ്ടോയെന്നു തിരിച്ചറിയുക

English summary

How To Reuse Cooking Oil

Here are some of the tips to reuse cooking oil. Read more to know about,
X
Desktop Bottom Promotion