വെറുംവയറ്റില്‍ കഞ്ഞിവെള്ളത്തിന്റെ പ്രസക്തി

Posted By:
Subscribe to Boldsky

കഞ്ഞി വെള്ളത്തിന് ആരോഗ്യ ഗുണങ്ങള്‍ കൂടുതലാണ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. നമ്മുടെ മുന്‍തലമുറയെ നോക്കിയാല്‍ തന്നെ ഇക്കാര്യം എല്ലാവര്‍ക്കും മനസ്സിലാകും.

ഇന്നത്തെ തലമുറയാകട്ടെ കഞ്ഞി വെള്ളം കുടിയ്ക്കാന്‍ പോലും മിനക്കെടാറില്ല. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ കഞ്ഞി വെള്ളം കുടിയ്ക്കുന്നത് കൊണ്ട് ചില ഗുണങ്ങള്‍ ഉണ്ട്.

കഞ്ഞി വെള്ളം കുടിയ്ക്കുന്നവര്‍ ആരോഗ്യഗുണങ്ങള്‍ എന്നതിലുപരി ക്ഷീണം മാറ്റാനും ദാഹമകറ്റാനുമാണ് ശ്രമിക്കുന്നത്. എന്നാല്‍ രാവിലെ എഴുന്നേറ്റ ഉടനെ കഞ്ഞി വെള്ളം കുടിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.

ശാരീരികവും മാനസികവുമായ ഊര്‍ജ്ജം

ശാരീരികവും മാനസികവുമായ ഊര്‍ജ്ജം

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് കഞ്ഞി വെള്ളം കുടിയ്ക്കുന്നത് വളരെ നല്ലതാണ്. രാവിലെ തന്നെ കഞ്ഞിവെള്ളം കുടിച്ചാല്‍ ഇത് മാനസികമായും ഉണര്‍വ്വ് നല്‍കാന്‍ സഹായിക്കുന്നു.

 ക്ഷീണം കുറയ്ക്കുന്നു

ക്ഷീണം കുറയ്ക്കുന്നു

പലപ്പോഴും ക്ഷീണം കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ക്ഷീണത്തെ അകറ്റാനുള്ള ഒറ്റമൂലിയാണ് കഞ്ഞി വെള്ളം എന്ന കാര്യത്തില്‍ സംശയമില്ല.

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇല്ലാതാക്കുന്നു

പലരും രാവിലെ തന്നെ അനുഭവിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മലബന്ധം. മലബന്ധം ഇല്ലാതാക്കാന്‍ രാവിലെ തന്നെ കഞ്ഞിവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

 നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണം

നിര്‍ജ്ജീലകരണം പോലുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തെ വളരെ പ്രതികൂലമായി ആക്രമിയ്ക്കും. ഇതിനെ ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

ഡയറിയ തടയുന്നു

ഡയറിയ തടയുന്നു

ഡയറിയ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും കഞ്ഞി വെള്ളത്തിന് കഴിയും. കഞ്ഞി വെള്ളം രാവിലെ തന്നെ വെറും വയറ്റില്‍ ഉപ്പിട്ട് കുടിയ്ക്കാം.

വയറിളക്കം തടയാന്‍

വയറിളക്കം തടയാന്‍

വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരെ പലപ്പോഴും കഞ്ഞി വെള്ളം സഹായിക്കാറുണ്ട്.

English summary

health benefits of rice water

And you thought it was only to drink when you were ill! 4 reasons you must drink rice water or kanji every day.
Story first published: Tuesday, October 25, 2016, 7:30 [IST]
Subscribe Newsletter