പച്ച ഉള്ളി കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

Posted By:
Subscribe to Boldsky

ഉള്ളി ആരോഗ്യത്തിനും സൗന്ദര്യത്തിനും മുന്നിലാണ്. മുടിയഴക് വര്‍ദ്ധിപ്പിയ്ക്കുന്നതിനും കഷണ്ടി മുടി കൊഴിച്ചില്‍ എന്നിവ ഇല്ലാതാക്കുന്നതിനും വളരെ നല്ലതാണ് സവാള അഥവാ ഉള്ളി. ആരോഗ്യത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയാണ് ഉള്ളിയുടെ കാര്യം. നേന്ത്രപ്പഴം അധികം കഴിച്ചാല്‍ രോഗിയാവാം

എന്നാല്‍ സാധാരണ നമ്മള്‍ ഉള്ളി പാചകം ചെയ്ത് മറ്റ് കറികളുടെ കൂടെയാണ് കഴിയ്ക്കുന്നത്. എന്നാല്‍ പച്ച ഉള്ളി കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിന് മുന്നിലാണ് ഉള്ളി. ഇതിലുള്ള സള്‍ഫര്‍ കോപൗണ്ടാണ് ഇതിന് സഹായിക്കുന്നത്. ഇത് രക്തത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദത്തിനെ കുറയ്ക്കുകയും ചെയ്യുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിനും ഉള്ളി മുന്നിലാണ്. പച്ച ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയ്ഡ് ആണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്.

 ഹൃദയസ്പന്ദനം കൃത്യമാക്കുന്നു

ഹൃദയസ്പന്ദനം കൃത്യമാക്കുന്നു

ഹൃദയസ്പന്ദന നിരക്കില്‍ പലപ്പോഴും പലരിലും മാറ്റം ഉണ്ടാകും. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ പച്ച ഉള്ളി കഴിയ്ക്കുന്നത് നല്ലതാണ്. പാചകം ചെയ്ത ഉള്ളിയില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി ഫലമാണ് പച്ച ഉള്ളിയില്‍ ഉള്ളത്.

 രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതും ഉള്ളിയാണ്. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ദിവസവും ഭക്ഷണത്തിന്റെ ഭാഗമായി ഉള്ളി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു

എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു

എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. പ്ച്ച ഉള്ളി എന്നും രാവിലെ ഭക്ഷണത്തിനു ശേഷം കഴിയ്ക്കുന്നത് നല്ലതാണ്.

ആസ്ത്മയ്ക്ക് പരിഹാരം

ആസ്ത്മയ്ക്ക് പരിഹാരം

ആസ്ത്മയ്ക്ക് പരിഹാരം നല്‍കുന്നതിന് ഉള്ളിയ്ക്ക് കഴിയും. ഇതിലുള്ള ആന്റി ഇന്‍ഫഌമേറ്ററി ഏജന്റ് ആണ് സവാള. ഇത് അലര്‍ജിയും ആസ്ത്മയും ഇല്ലാതാക്കുന്നു.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യമാണ് മറ്റൊന്ന്. മാത്രമല്ല വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സവാള നല്ലതാണ്.

English summary

Health Benefits of Raw Onions

Here are the top seven health benefits of raw onions, read to know more.
Story first published: Friday, November 18, 2016, 9:00 [IST]
Please Wait while comments are loading...
Subscribe Newsletter