For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമുക്കറിയാത്ത ഇഞ്ചിയുടെ ആരോഗ്യഗുണങ്ങൾ

By Super Admin
|

ഔഷധങ്ങൾ 3 ദിവസം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അവ വിഷാംശം മാറ്റും .ഇഞ്ചിക്ക് പല രോഗങ്ങളും മാറ്റാൻ കഴിവുണ്ടെന്ന് ഇന്ത്യ ,ചൈന ,തുടങ്ങി മറ്റു പല രാജ്യങ്ങളിലെയും .മെഡിക്കൽ വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട് . 3 ദിവസം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ, ഏറ്റവും കൂടുതൽ ശുദ്ധീകരണ സ്വഭാവവും , വിഷാംശം നീക്കം ചെയ്യാൻ കഴിവുള്ളതുമായ ഒരു ഔഷധമാണ് ഇഞ്ചി . ഇഞ്ചിക്ക് പല രോഗങ്ങളും മാറ്റാൻ കഴിവുണ്ടെന്ന് ഇന്ത്യ ,ചൈന ,തുടങ്ങി മറ്റു പല രാജ്യങ്ങളിലെയും .മെഡിക്കൽ വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട് . 2 ദിവസം, കിഡ്‌നി സ്‌റ്റോണിന് ആയുര്‍വ്വേദം

ഇഞ്ചി + വെള്ളം = ശുദ്ധീകരണ പാനീയം

Health benefits of ginger that were unknown

ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ , ഇഞ്ചിക്കു ശരീരത്തെ അണുവിമുക്തമാക്കി ,വൃത്തിയാക്കാനും , വിറ്റാമിനുകൾ ശരീരത്തിൽ നിലനിർത്താനുമുളള പ്രത്യേക കഴിവുണ്ട് .അങ്ങനെ ശരീരത്തിന് അനുകൂലമായ രീതിയിൽ ഇഞ്ചി പ്രവർത്തിക്കുന്നു .അത്കൊണ്ടാണ് ഇഞ്ചിയെ പല വിഭവങ്ങളിലും പാനീയങ്ങളിലും നാം ഉപയോഗിക്കുന്നത് .അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇഞ്ചി .ഇത് 300 വർഷങ്ങൾക്കു മുൻപ് തന്നെ ഉപയോഗിച്ച് തുടങ്ങിയ ഒരു ഔഷധമാണ് .

Health benefits of ginger that were unknown

ഇഞ്ചി വെറും ഫ്ലേവർ മാത്രമല്ല , മറ്റു സുഗന്ധവ്യഞ്ജനങ്ങളെ അപേക്ഷിച്ച് ഔഷധ ഗുണം കൂടുതലുണ്ട് .ഇത് ഭൂമിക്കടിയിലും പുറത്തുമായി വളരുന്നു .പലരും ഇഞ്ചി , വേര് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു .യഥാർത്ഥത്തിൽ ഇഞ്ചി ഒരു ഭൂകാണ്ഡം ആണ് .ഇത് സബ്റ്റെറാമെൻ സ്റ്റെം ആണ് .പലരും ഉണങ്ങിയ ഇഞ്ചി (ചുക്ക് )പല വിധത്തിൽ ഉപയോഗിക്കുന്നു . മഞ്ഞള്‍ എല്ലാവരും കഴിയ്ക്കരുത്‌!

കൂടാതെ പൊടിയാക്കിയ ഇഞ്ചി എളുപ്പത്തിൽ ഉപയോഗിക്കാം .ഇത് ദഹന പ്രശ്നങ്ങൾക്കും പ്രോട്ടീൻ എളുപ്പത്തിൽ വിഘടിക്കാനും സഹായിക്കുന്നു .ഇഞ്ചി നുറുക്കി റഫ്രിജറേറ്ററിൽ വച്ചിരുന്നാൽ നമുക്ക് കൂടുതൽ ദിവസം ഉപയോഗിക്കാം .

ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടുമ്പോൾ പലർക്കും ഗ്യാസ്ട്രബിൾ ഉണ്ടാകാറുണ്ട് . ഇഞ്ചി വയറിലെ ഗ്യാസിന്റെ അളവ് കുറയ്ക്കുന്നു. ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ അത് ഗ്യാസ് ട്രബിൾ കുറയ്ക്കുന്നു .കൂടാതെ വയറിളക്കം , ഛർദി എന്നിവ കുറയ്ക്കുന്നു . ചുവപ്പ് നിറം ഇല്ലാതാക്കുന്നു . അതുപോലെ വൻകുടൽ പുണ്ണ് , വാതം തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നു .

Health benefits of ginger that were unknown

പഠനങ്ങൾ ചൂണ്ടികാണിക്കുന്നത് ഇഞ്ചിക്കു പ്രതിരോധശേഷി കൂട്ടാനും , വൈറസുകൾ വർദ്ധിക്കുന്നത് തടയാനുള്ള കഴിവുണ്ടെ നെന്നുമാണ് .വിഷാംശം നീക്കുന്നതിലൂടെ ശരീരം വൃത്തിയാകുന്നു .ശരീരത്തിന് വൈറസ് , ഫ്ലൂ , പനീ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവും ലഭിക്കുന്നു .

Health benefits of ginger that were unknown

ഇത് രക്തസംക്രമണം വർദ്ധിപ്പിക്കുന്നു .അങ്ങനെ രക്തം കട്ടപിടിക്കുന്നത് തടയുന്നു .ഇഞ്ചിയിലെ ഷോഗോൾ ,ജിൻജെറോൾ എന്നിവ നല്ല ഫ്ലേവർ മാത്രമല്ല ,രോഗം ശമിപ്പിക്കുകയും , ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു .വോളറ്റയിൽ ഓയിൽ ദഹന രസങ്ങളെ സഹായിക്കുന്നു . അങ്ങനെ ആസിഡിന്റെ അളവ് മിതപ്പെടുത്തി ദഹനം കൂട്ടുന്നു .അതുകൊണ്ട് തന്നെ ഇഞ്ചി ഉപയോഗിക്കുന്നതിലൂടെ വയറിളക്കം ,മലബന്ധം ,വയറിലെ അസ്വസ്ഥത എന്നിവയോട് നമുക്ക് ഗുഡ് ബൈ പറയാം

English summary

Health benefits of ginger that were unknown

Ginger is among the best purifying herbs suggested in most of the detoxifying applications, including the 3-day cleansing diets.
Story first published: Friday, June 17, 2016, 18:00 [IST]
X
Desktop Bottom Promotion