For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാതള നാരങ്ങയ്ക്കും ഇഷ്ടക്കൂടുതല്‍ ആണുങ്ങളോടോ?

|

മാതളനാരങ്ങ നമുക്കെല്ലാം വളരെയേറെ പരിചിതനാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളാകട്ടെ പറഞ്ഞാലൊട്ട് തീരുകയുമില്ല. അതുകൊണ്ട് തന്നെയാണ് ഈ ചുവന്ന സുന്ദരനോട് നമുക്കല്‍പ്പം ഇഷ്ടക്കൂടുതലുള്ളതും. എന്നാല്‍ പലപ്പോഴും മാതള നാരങ്ങയും പക്ഷാപാതം കാണിയ്ക്കുന്നുണ്ട്. കാരണം ഇത് കൂടുതല്‍ ഗുണം ചെയ്യുന്നത് ആണുങ്ങള്‍ക്ക് തന്നെയാണ് എന്നതാണ് കാര്യം. എളുപ്പത്തില്‍ നിങ്ങളുടെ വയര്‍ കുറയും

ആരോഗ്യപരമായും മാനസികപരമായും വളരെയേറെ ഗുണങ്ങളാണ് മാതള നാരങ്ങ നല്‍കുന്നത്. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് മാതള നാരങ്ങയില്‍ പുരുഷ കേസരികള്‍ക്കായി ഒരുക്കി വെച്ചിട്ടുള്ളത് എന്ന് നിങ്ങള്‍ക്കറിയേണ്ടേ?

ശ്വാസകോശാര്‍ബുദം ചെറുക്കുന്നു

ശ്വാസകോശാര്‍ബുദം ചെറുക്കുന്നു

പുകവലിക്കാരില്‍ ശ്വാസകോശാര്‍ബുദം സ്ഥിരം കാഴ്ചയാണ്. എന്നാല്‍ മാതള നാരങ്ങയ്ക്ക് ശ്വാസകോശാര്‍ബുദം ഇല്ലാതാക്കാന്‍ കഴിയും എന്നതാണ് സത്യം. ഇത് നശിച്ചു പോയ രക്ത കോശങ്ങള്‍ക്കു പകരം വീണ്ടും ആരോഗ്യമുള്ള കോശങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കുന്നു.

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

ഇന്ന് ചെറുപ്പക്കാരിലും സ്ഥിരമാണ് ആര്‍ത്രൈറ്റിസ് എന്ന വില്ലന്‍. എന്നാല്‍ മാതള നാരങ്ങയുടെ ജ്യൂസ് ആര്‍ത്രൈറ്റിസിനെ ഫലപ്രദമായി പ്രതിരോധിയ്ക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രണത്തില്‍ വരുത്താന്‍ എന്നും രാവിലെ മാതള നാരങ്ങയുടെ ജ്യൂസ് കഴിച്ചാല്‍ മതി. മറ്റു മരുന്നുകള്‍ക്കെല്ലാം വിട നല്‍കാന്‍ പറ്റിയ അവസരമാണ് മാതള നാരങ്ങ ഒരുക്കിത്തരുന്നത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

സ്ത്രീകളെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ കൂടുതലുള്ളത് പുരുഷന്‍മാര്‍ക്കാണ്. അതുകൊണ്ട് തന്നെ മാതള നാരങ്ങ സ്ഥിരമായി കഴിയ്ക്കുന്നത് രക്തത്തിലുള്ള തടസ്സം ഇല്ലാതാക്കുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്നു

ഹൃദയത്തെ സംരക്ഷിക്കുന്നു

കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ വരുന്നതോടെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഹൃദയാരോഗ്യം കാക്കാന്‍ ഇത്രത്തോളം പറ്റിയ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം.

 രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാതള നാരങ്ങ ജ്യൂസ് സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ് എന്നതാണ് രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ മുന്‍പില്‍ നില്‍ക്കാന്‍ സഹായിക്കുന്നത്.

പ്രമേഹ സാധ്യത കുറയുന്നു

പ്രമേഹ സാധ്യത കുറയുന്നു

പ്രമേഹ സാധ്യത കുറയ്ക്കാന്‍ മാതള നാരങ്ങയ്ക്ക് കഴിയും. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രമഹം വരുന്നത് ചെറുപ്പക്കാരിലാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മാതള നാരങ്ങ ഭക്ഷണത്തില്‍ സ്ഥിരമാക്കാം.

English summary

Health benefits of eating Pomegranate for men

If you want to improve your health with one simple food, the pomegranate should be at the top of your list, especially for men
Story first published: Thursday, February 4, 2016, 13:41 [IST]
X
Desktop Bottom Promotion