നത്തോലി ഒരു ചെറിയ മീനല്ല

Posted By:
Subscribe to Boldsky

നത്തോലി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മത്സ്യമാണ് കൊഴുവ. നത്തോലി ചെറുതോ വലുതോ ആവട്ടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ലെന്നതാണ് കാര്യം. വിലക്കുറവും രുചിയും എല്ലാം നത്തോലിയെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു. വൃത്തിയാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടൊഴിവാക്കിയാല്‍ ബാക്കിയെല്ലാം വളരെ എളുപ്പത്തിലാണ് എന്നതാണ് നത്തോലിയുടെ ഗുണം. തേങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ഒന്നാലോചിക്കാം

കഴിയ്ക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. കാരണം നത്തോലി അഥവാ കൊഴുവയുടെ യാതൊരു ഭാഗങ്ങളും ഒഴിവാക്കാനാവില്ല എന്നത് തന്നെ നത്തോലിയെ നമുക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. മുള്ളുള്‍പ്പടെയുള്ള എല്ലാ ഭാഗങ്ങളും സ്വാദോടു കൂടി കഴിയ്ക്കാമെന്നതാണ് ഈ മീനിന്റെ പ്രത്യേകത. കരിമീന്‍ കഴിയ്ക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍...

ആരോഗ്യത്തിന് അത്രയേറെ ഗുണങ്ങള്‍ ചെയ്യുന്ന മത്സ്യമാണ് നത്തോലി. പറയുമ്പോള്‍ നത്തോലി ഒരു വിലയുമില്ലാത്ത പോലെ പറയാമെങ്കിലും ആരോഗ്യരഹസ്യങ്ങള്‍ നിരവധിയാണ്. എന്തൊക്കെയാണഅ നത്തോലിയുടെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

ഹൃദയാരോഗ്യത്തിന് നല്ലത്

ഹൃദയാരോഗ്യത്തിന് നല്ലത്

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ നത്തോലി വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന്റെ പ്രത്യകത ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. ഇതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാവുന്നു.

 നാഡീ വ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നു

നാഡീ വ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നു

നാഡീ വ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നതിന് നത്തോലി കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ ശരീരത്തിന് ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും നേേത്താലിയ്ക്ക് പ്രത്യേക പങ്കുണ്ട്. ഇത് ആരോഗ്യമുള്ള ചര്‍മ്മം നല്‍കുകയും ചര്‍മ്മത്തിലുണ്ടാകുന്ന കറുത്ത പാടുകളും മറ്റു ചര്‍മ്മപ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.

 എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന്

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന്

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് സഹായിക്കുന്ന കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ് നത്തോലി. മാത്രമല്ല വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് കുട്ടികളില്‍ എല്ലിന് ബലം നല്‍കുന്നു.

കണ്ണിന്‌റെ ആരോഗ്യം

കണ്ണിന്‌റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചയ്ക്കും എറ്റവും അധികം സഹായിക്കുന്ന മത്സ്യമാണ് നത്തോലി. മാത്രമല്ല പ്രായാധിക്യം കാരണം കണ്ണിനുണ്ടാകുന്ന എല്ലാ വിധ കാഴ്ച പ്രശ്‌നങ്ങള്‍ക്കും നത്തോലിയില്‍ പരിഹാരമുണ്ട്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കുന്ന കാര്യത്തില്‍ നത്തോലി ഒരിക്കലും ചെറുതല്ല. കാരണം നത്തോലിയുടെ ഉപയോഗം ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് പ്രദാനം ചെയ്യുന്ന പ്രോട്ടീന്‍ തടി കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

കടല്‍വിഭവങ്ങളില്‍ ശുദ്ധന്‍

കടല്‍വിഭവങ്ങളില്‍ ശുദ്ധന്‍

കടല്‍വിഭവങ്ങളില്‍ ഇത്രയധികം വൃത്തിയുള്ള മറ്റൊരു മത്സ്യം ഇല്ലെന്നു തന്നെ പറയാം. ഇതില്‍ ടോക്‌സിന്റെ അളവ് വളരെയധികം കുറവാണ്. ഇത് ആരോഗ്യപ്രശ്‌നങ്ങളെയെല്ലാം തന്നെ പരിഹരിക്കും എന്നതാണ് സത്യം.

English summary

Health Benefits Of Eating Nethili Fish

Here are some health benefits of eating nethili fish. Read on to know more...
Story first published: Wednesday, January 27, 2016, 10:01 [IST]