പഴം പുഴുങ്ങിയ വെള്ളം കുടിച്ചാല്‍ ആരോഗ്യം?

Posted By:
Subscribe to Boldsky

പുഴുങ്ങിയ പഴം നമ്മളെല്ലാവരും കഴിച്ചിട്ടുണ്ട്. പലര്‍ക്കും പ്രഭാത ഭക്ഷണം പോലും ഇതായിരിക്കും. എന്നാല്‍ പഴം പുഴുങ്ങിക്കഴിഞ്ഞാല്‍ പലപ്പോഴും അതില്‍ ബാക്കിയുണ്ടാകുന്ന വെള്ളം നമ്മള്‍ കളയാറാണ് പതിവ്.

പക്ഷേ ഇത്തരത്തില്‍ പഴത്തിന്റെ സത്ത് മുഴുവന്‍ അടിഞ്ഞു കൂടിയ ഈ വെള്ളം കുടിച്ചാല്‍ ആരോഗ്യകരമായ പല മാറ്റങ്ങളും നമ്മുടെ ശരീരത്തില്‍ നടക്കും. ഇവ എന്തൊക്കെയെന്ന് നോക്കാം. വിവാഹ ദിവസം ഫിറ്റ്‌നസ്സ് നേടാന്‍ ഈ മാര്‍ഗ്ഗങ്ങള്‍.

 നല്ല ഉറക്കം നല്‍കുന്നു

നല്ല ഉറക്കം നല്‍കുന്നു

ഉറക്കം നഷ്ടപ്പെട്ടവര്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കുന്നതിന് മുന്നിലാണ് പുഴുങ്ങിയ പഴത്തിന്റെ വെള്ളം. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഈ വെള്ളം കുടിച്ചാല്‍ നല്ല സുഖകരമായ ഉറക്കം ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെട്ട് ജീവിതം തുലയ്ക്കുന്നവര്‍ ഈ വഴിയൊന്ന് പരീക്ഷിച്ചു നോക്കൂ. ഇത്തരത്തില്‍ പുഴുങ്ങിയ പഴത്തിന്റെ വെള്ളം കുടിയ്ക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിയ്ക്കാന്‍ സഹായിക്കുന്നു.

 രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു

ഈ വെള്ളത്തോടൊപ്പം അല്‍പം കറുവപ്പട്ട പൊടിച്ചതും കൂടി മിക്‌സ് ചെയ്ത് കഴിച്ചാല്‍ ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കുന്നു. ഹൈ ബി പി എന്ന പ്രശ്‌നത്തെ നമുക്ക് എത്രയും പെട്ടെന്ന് തന്നെ തുരത്താം.

 കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പുഴുങ്ങിയ പഴത്തിന്റെ വെള്ളം സഹായിക്കുന്നു. എന്നും ഈ വെള്ളത്തോടൊപ്പം അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ മതി.

ബനാന ടീ

ബനാന ടീ

ആരോഗ്യമുള്ള മസിലിന് ബനാന ടീ കഴിയ്ക്കുന്നതും നല്ലതാണ്. മസിലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. എന്നാല്‍ ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു പഴം, ചെറിയ പാത്രത്തില്‍ അല്‍പം വെള്ളം, ഒരു നുള്ള് കറുവപ്പട്ട പൊടിച്ചത്. പഴത്തിന്റെ ഇരുവശവും മുറിച്ച് കളഞ്ഞ് തൊലി കളയാതെ വെള്ളത്തിലിട്ട് വേവിക്കുക. പത്ത് മിനിട്ടിനു ശേഷം ഇതിലേക്ക് കറുവപ്പട്ട കൂടി ചേര്‍ത്ത് ഉപയോഗിക്കാം.

 തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നു

തടി കുറയ്ക്കാനും ഉത്തമമാണ് പഴം പുഴുങ്ങിയ വെള്ളം. പഴം പുഴുങ്ങിയ വെള്ളം ദിവസവും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കുന്നു.

English summary

Health Benefits of Boiled Banana Water

Stress, anxietym, latenight eating, bp and frequent uses of mobile phone can lead to insomnia and sleeping disorder. But here one home remedy for all health problems.
Story first published: Wednesday, May 18, 2016, 13:59 [IST]
Subscribe Newsletter