For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞളിട്ട ചൂടുവെള്ളം വെറുവയറ്റില്‍ കുടിയ്‌ക്കൂ....

ചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ചു കുടിയ്‌ക്കുന്നതിന്റെ ഗുണവശങ്ങളെക്കുറിച്ചറിയൂ,

|

രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനുമെല്ലാം ചേര്‍ത്തു കുടിയ്‌ക്കുന്നത്‌ പലരുടേയും ശീലമാണ്‌. ഇതിന്‌ തടി കുറയുക, ടോക്‌സിനുകള്‍ പുറന്തള്ളുക തുടങ്ങിയ പല കാരണങ്ങളുമുണ്ട്‌.

എന്നാല്‍ രാവിലെ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ടോ, ആരോഗ്യത്തിന്‌ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്‌.

മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിനാണ്‌ മഞ്ഞളിന്‌ പ്രധാനപ്പെട്ട പല ഗുണങ്ങളും നല്‍കുന്നത്‌.

ചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ചു കുടിയ്‌ക്കുന്നതിന്റെ ഗുണവശങ്ങളെക്കുറിച്ചറിയൂ, വെറുംവയറ്റില്‍ ഇതു കുടിയ്‌ക്കുന്നതാണ്‌ ഏറെ ഗുണകരം.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്‌ പ്രതിരോധശേഷി ലഭിയ്‌ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്‌. പ്രത്യേകിച്ചു കോള്‍ഡ്‌ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ ഇത്‌ ശീലമാക്കുന്നത്‌ ഏറെ ഗുണകരമാണ്‌. മഞ്ഞളിലെ ലിപ്പോസാക്കറൈഡുകളാണ്‌ ഈ ഗുണം നല്‍കുന്നത്‌.

സന്ധികളിലെ വേദന

സന്ധികളിലെ വേദന

സന്ധികളിലെ ടിഷ്യൂ നാശം തടയാനുള്ള എളുപ്പവഴിയാണിത്‌. ഇതുകാരണം സന്ധികളിലെ വേദനയും വാതസംബന്ധമായ രോഗങ്ങളും തടയാനാകും.

ക്യാന്‍സര്‍

ക്യാന്‍സര്‍

രാവിലെ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ച ചൂടുവെള്ളം കുടിയ്‌ക്കുന്നത്‌ ക്യാന്‍സര്‍ തടയാനുള്ള നല്ലൊരു വഴിയാണ.്‌ ഇത്‌ ശരീരത്തില്‍ വളരാന്‍ സാധ്യതയുള്ള ട്യൂമറുകള്‍ തടയുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ ഇത്‌ തടയാനുള്ള നല്ലൊരു വഴിയാണിത്‌. ഇത്‌ ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറച്ച്‌ സ്‌ട്രോക്ക്‌, ഹാര്‍ട്ട്‌ രോഗസാധ്യതകള്‍ കുറയ്‌ക്കുന്നു.

കരള്‍ ആരോഗ്യം

കരള്‍ ആരോഗ്യം

ശരീരത്തിലെയും ലിവറിലെയും ടോക്‌സിനുകള്‍ നീക്കം ചെയ്‌ത്‌ കരള്‍ ആരോഗ്യം കാക്കാനുളള എളുപ്പവഴിയാണിത്‌.

ദഹനപ്രവര്‍ത്തനങ്ങള്‍

ദഹനപ്രവര്‍ത്തനങ്ങള്‍

ഈ പാനീയം ബൈല്‍ അഥവാ പിത്തരസം ഉല്‍പാദിപ്പിയ്‌ക്കാന്‍ ശരീരത്തിന്‌ പ്രേരണയാകും. ഇത്‌ ദഹനപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിയ്‌ക്കും.

ഗ്ലൂക്കോസ്‌ തോത്‌

ഗ്ലൂക്കോസ്‌ തോത്‌

ശരീരത്തിലെ ഗ്ലൂക്കോസ്‌ തോത്‌ നിയന്ത്രിയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌ വെറുവയറ്റിലെ മഞ്ഞള്‍വെള്ളം. ഇത്‌ പ്രമേഹം തടയും

ബ്രെയിന്‍

ബ്രെയിന്‍

ബ്രെയിന്‍ സംബന്ധമായ പ്രശ്‌നങ്ങളും അല്‍ഷീമേഴ്‌സ്‌ ഡിസീസ്‌ പോലുള്ള രോഗങ്ങളും തടയാനുള്ള നല്ലൊരു വഴിയാണ്‌ മഞ്ഞളിട്ട ചൂടുവെള്ളം.

ബാക്ടീരിയ, വൈറല്‍, ഫംഗല്‍

ബാക്ടീരിയ, വൈറല്‍, ഫംഗല്‍

ബാക്ടീരിയ, വൈറല്‍, ഫംഗല്‍ ഇന്‍ഫെക്ഷനുകളെ തടയാനുള്ള നല്ലൊരു വഴിയാണിത്‌. ഇതുകൊണ്ടുതന്നെ ഒരുമാതിരി രോഗങ്ങളില്‍ നിന്നെല്ലാം ശരീരത്തെ സംരക്ഷിയ്‌ക്കാം.

തടി കുറയ്‌ക്കാന്‍

തടി കുറയ്‌ക്കാന്‍

ശരീരത്തിലെ കൊഴുപ്പലിയിച്ചു കളയാന്‍ നല്ലൊരു വഴിയാണിത്‌. ഇതുകൊണ്ടുതന്നെ തടി കുറയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നവര്‍ക്കു പരീക്ഷിയ്‌ക്കാവുന്ന നല്ലൊരു മാര്‍ഗം.

തയ്യാറാക്കാന്‍

തയ്യാറാക്കാന്‍

8 ഔണ്‍സ്‌ ഫില്‍ട്ടര്‍ വാട്ടര്‍, അര ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്‌പൂണ്‍ തേന്‍ എന്നിവയാണ്‌ ഇതു തയ്യാറാക്കാന്‍ വേണ്ടത്‌. തേന്‍ വേണമെങ്കില്‍ മാത്രം ഉപയോഗിയ്‌ക്കുക.

മഞ്ഞളിട്ട ചൂടുവെള്ളം വെറുവയറ്റില്‍ കുടിയ്‌ക്കൂ............

മഞ്ഞളിട്ട ചൂടുവെള്ളം വെറുവയറ്റില്‍ കുടിയ്‌ക്കൂ............

വെള്ളം ചൂടാക്കുക. തിളയ്‌ക്കുവാന്‍ തുടങ്ങുമ്പോള്‍ വാങ്ങിവയ്‌ക്കണം. തിളയ്‌ക്കരുത്‌.

മഞ്ഞള്‍പ്പൊടി ഒരു കപ്പിലിട്ട്‌ ഈ വെള്ളം ഇതിലേയ്‌ക്കൊഴിച്ച്‌ ഇളക്കുക. തേന്‍ ചേര്‍ക്കാം. ഇത്‌ കുടിയ്‌ക്കാം.

സെക്‌സ്‌ വേളയില്‍ സ്‌ത്രീ നിശബ്ദയെങ്കില്‍......

സെക്‌സ്‌ വേളയില്‍ സ്‌ത്രീ നിശബ്ദയെങ്കില്‍......

സെക്‌സ്‌ വേളയില്‍ സ്‌ത്രീ നിശബ്ദയെങ്കില്‍......സെക്‌സ്‌ വേളയില്‍ സ്‌ത്രീ നിശബ്ദയെങ്കില്‍......

സ്‌ത്രീകളെ ഞെട്ടിയ്‌ക്കും ലിംഗരഹസ്യങ്ങള്‍

സ്‌ത്രീകളെ ഞെട്ടിയ്‌ക്കും ലിംഗരഹസ്യങ്ങള്‍

സ്‌ത്രീകളെ ഞെട്ടിയ്‌ക്കും ലിംഗരഹസ്യങ്ങള്‍സ്‌ത്രീകളെ ഞെട്ടിയ്‌ക്കും ലിംഗരഹസ്യങ്ങള്‍

English summary

Health Benefits Of Drinking Turmeric Boiled Water In An Empty Stomach

ചൂടുവെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ടു തിളപ്പിച്ചു കുടിയ്‌ക്കുന്നതിന്റെ ഗുണവശങ്ങളെക്കുറിച്ചറിയൂ, വെറുംവയറ്റില്‍ ഇതു കുടിയ്‌ക്കുന്നതാണ്‌ ഏറെ ഗുണകരം.
X
Desktop Bottom Promotion