പുറം വേദനയകറ്റാന്‍ കുറുക്കുവഴി

Posted By:
Subscribe to Boldsky

പുറം വേദന എപ്പോള്‍ വരുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. പലപ്പോഴും അപ്രതീക്ഷിതമായി വരുന്ന ഈ വിരുന്നുകാരന്‍ നമ്മളെ കുറച്ചൊന്നുമല്ല കഷ്ടത്തിലാക്കുന്നത്. എന്നാല്‍ പലപ്പോഴും മുന്നറിയിപ്പില്ലാതെ വരുന്ന ഈ വേദനയെ ചില കുറുക്കു വഴികളിലൂടെ നേരിടാം.

സ്ത്രീകളിലാണ് പലപ്പോഴും പുറം വേദന ഏറ്റവും കൂടുതലായി കണ്ടു വരുന്നത്. ഇന്നത്തെ കാലത്തെ ജീവിതരീതിയും തിരക്കില്‍ നിന്ന് തിരക്കിലേക്കുള്ള ഓട്ടവും എല്ലാം പലപ്പോഴും ഈ ഭീകരന്‍ നടുവേദനയ്ക്കു പുറകിലുണ്ട്. നടുവേദനയെ പ്രതിരോധിയ്ക്കാന്‍ ചില എളുപ്പവഴികള്‍ നോക്കാം.

Get rid of back pain with these tips

ഇരുത്തം തന്നെ പ്രധാനം

ഓഫീസിലായാലും വീട്ടിലായാലും ഇരുത്തത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. കസേര തിരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സോഫയിലോ ബാന്‍ബാഗിലോ ഉള്ള ഇരുത്തം അവസാനിപ്പിക്കുക. പഴത്തിനേക്കാള്‍ ആരോഗ്യം പഴത്തോലിനോ?

ബാക്ക് സപ്പോര്‍ട്ട് നല്‍കുക

നടുവേദന ഉള്ളവര്‍ ഇരിയ്ക്കുമ്പോള്‍ ബാക്ക് സപ്പോര്‍ട്ട് നല്‍കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. കസേരയും പുറം ഭാഗവും തമ്മില്‍ വ്യത്യാസം പാടില്ല എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക

ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിയ്ക്കുക. ജ്യൂസും മറ്റും കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിയ്ക്കാന്‍ ശ്രമിക്കുക.

Get rid of back pain with these tips

നട്ടെല്ലിന് സമ്മര്‍ദ്ദം നല്‍കാതിരിയ്ക്കുക

നട്ടെല്ലിന് സമ്മര്‍ദ്ദം നല്‍കാതിരിയ്ക്കാനും ശ്രദ്ധിക്കണം. ഇരിയ്ക്കുമ്പോള്‍ കാല്‍ വളച്ച് വെച്ച് ഇരിയ്ക്കുന്നതും നട്ടെല്ലിനെ ആയാസരഹിതമാക്കും.

ഭക്ഷണം ശരിയ്ക്കു കഴിയ്ക്കുക

ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിയ്ക്കാതിരിക്കുക. കൃത്യമായ രീതിയില്‍ കൃത്യമായ സമയത്ത് ഭക്ഷണം കഴിയ്ക്കാന്‍ ശ്രമിക്കുക. വിറ്റാമിന്‍ ഡി 3 കാല്‍സ്യം എന്നിവ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക.

English summary

Get rid of back pain with these tips

It is difficult to live with these problems but at the same time, it is easy to deal with them by taking precautions.
Story first published: Tuesday, April 26, 2016, 18:30 [IST]
Subscribe Newsletter