ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങള്‍

Posted By: Staff
Subscribe to Boldsky

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (മെറ്റബോളിസം) മെച്ചപ്പെടുത്തി കൊഴുപ്പ് ദഹിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടോയെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. ഇത്തരം ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടെന്നതാണ് വസ്തുത. ഇവ കഴിച്ചാല്‍ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടും.

Foods That Helps To Increase Metabolism

നെഗറ്റീവ് കലോറി ആഹാരസാധനങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. കൊഴുപ്പിനെ ദഹിപ്പിക്കാനുള്ള ഇവയുടെ കഴിവ് ശരീരഭാരം കുറയാന്‍ സഹായിക്കും. ശരിയായ വ്യായാമത്തോടൊപ്പം ഈ ഭക്ഷണസാധനങ്ങള്‍ ശീലമാക്കിയാല്‍ ശരീരഭാരം കുറയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Foods That Helps To Increase Metabolism

ഇക്കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത് വെളുത്തുള്ളിയാണ്. വെളുത്തുള്ളി ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല, കൊഴുപ്പ് ഉത്പാദിപ്പിക്കാനുള്ള ശേഷി കുറയ്ക്കുകയും ചെയ്യും. ദൈനംദിന പ്രവര്‍ത്തനങ്ങളിലൂടെ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും വെളുത്തുള്ളിക്ക് കഴിയും.

നാരങ്ങ, ഓറഞ്ച്, മുന്തിരിങ്ങ തുടങ്ങിയ വിറ്റാമിന്‍ സിയുടെ കലവറകളായ പഴങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ഉപാപചയ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കും. അനുഭവസ്ഥര്‍ പറയുന്നു, 14 ദിവസം 7 കിലോ കുറയ്ക്കാം

Foods That Helps To Increase Metabolism

ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക് ബെറി എന്നിവയും ഉപാചപയ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. ഇവയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകള്‍ ശരീരത്തിലെ കൊഴുപ്പ് ആഗിരണം ചെയ്ത് പുറന്തള്ളും.

Foods That Helps To Increase Metabolism

ആഹാരത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക. ഇവ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുകയും ചെയ്യും. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കുന്നതിനാല്‍ ഇവ കൊഴുപ്പ് അടിയുന്നത് തടയും. ഹൃദയത്തിന്റെ ആയുസ്സ് തീരാറായാല്‍ കാല്‍വിരല്‍ പറയും

Foods That Helps To Increase Metabolism

കൊഴുപ്പുകുറഞ്ഞ മാംസങ്ങളായ മീന്‍, കോഴിയിറച്ചി എന്നിവയും നല്ലതാണ്. ഇവ ദഹിക്കാന്‍ സമയം എടുക്കുന്നതിനാല്‍ ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കും. ദഹനപ്രക്രിയയ്ക്കിടെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.

Foods That Helps To Increase Metabolism
English summary

Foods That Helps To Increase Metabolism

There are certain foods that helps to improve the metabolism. So read to know the foods that increase the metabolism.
Story first published: Tuesday, August 9, 2016, 23:00 [IST]
Subscribe Newsletter