For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭൂതകാലത്തെ ഓര്‍മ്മിക്കണമെങ്കില്‍ ഇവ ഒഴിവാക്കൂ

|

ഓര്‍മ്മ ശക്തി കൂട്ടാനും കുറയ്ക്കാനും നമ്മള്‍ വിചാരിച്ചാല്‍ കഴിയും. കാരണം നമ്മുടെ ഭക്ഷണ ശീലം തന്നെ. പലപ്പോഴും നമ്മുടെ ഭക്ഷണത്തിന്റെ പ്രശ്‌നങ്ങള്‍ കൊണ്ടു തന്നെ അനാരോഗ്യം നമ്മുടെ കൂടപ്പിറപ്പാകും. പല ഭക്ഷണങ്ങളും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും എന്നാല്‍ മറ്റു ചില ഭക്ഷണങ്ങള്‍ നമ്മുടെ ഓര്‍മ്മശക്തിയെ ഇല്ലാതാക്കും. ഭക്ഷണം നമ്മുടെ പല ജീവിത ശൈലീ രോഗങ്ങളേയും ഇല്ലാതാക്കും.

ഭാവിയില്‍ നാം കാണുന്ന ഓരോ കാഴ്ചകളും വാര്‍ദ്ധക്യത്തില്‍ സുന്ദരമായി തോന്നണമെങ്കില്‍ ഓര്‍മ്മിക്കണമെങ്കില്‍ ഇത്തരത്തില്‍ അനാരോഗ്യം മാത്രം നല്‍കുന്ന പല ഭക്ഷണങ്ങളും ഉപേക്ഷിക്കേണ്ടതായുണ്ട്. അനാരോഗ്യം നല്‍കുന്ന പല ഭക്ഷണങ്ങളോടും ആവശ്യത്തില്‍ കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള പല ശീലങ്ങളും നമ്മളില്‍ ഉണ്ടാക്കുന്നത് ഒരിക്കലും തിരിച്ചു പിടിക്കാന്‍ പറ്റാത്ത തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ്.

memory loss

ക്യാന്‍സര്‍, ഹൃദയാഘാതം, കൊളസ്‌ട്രോള്‍, പ്രമേഹം അങ്ങനെ പലതിനേയും.
ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ഓര്‍മ്മശക്തിയെ നശിപ്പിക്കുന്നതെന്നു നോക്കാം. എന്തായാലും ഇവയെല്ലാം നമ്മുടെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗം തന്നെയാണ് എന്നതാണ് സത്യം.

കൊഴുപ്പ് കൂടുതലുള്ള പാല്‍

milk products

പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ആരോഗ്യമാണ് ഇത് നല്‍കുന്നതെന്നത് സത്യം. എന്നാല്‍ പലപ്പോഴും കൊഴുപ്പ് കൂടുതലുള്ള പാല്‍ നമുക്ക് നല്‍കുന്നത് ഓര്‍മ്മക്കുറവും അല്‍ഷിമേഴ്‌സ് എന്ന രോഗവുമാണ്.

ബിയര്‍

beer

ബിയര്‍ കഴിയ്ക്കുന്നവരില്‍ ആണും പെണ്ണും എല്ലാം ഉള്‍പ്പെടും. എന്നാല്‍ ഓര്‍മ്മശക്തിയെ ഇല്ലാതാക്കാനും അല്‍ഷിമേഴ്‌സ് എന്ന വില്ലനെ നമുക്ക് സമ്മാനിയ്ക്കാനും ഇത്രയും പറ്റിയ മറ്റൊരു പാനീയം ഇല്ലെന്നു തന്നെ പറയാം.

പോപ്‌കോണ്‍

popcorn

സിനിമാ തീയറ്ററില്‍ കയറുമ്പോള്‍ പോപ്‌കോണ്‍ ഇല്ലെങ്കില്‍ എന്തൊക്കെയോ ഇല്ലാത്ത ഫീലാണ് പലര്‍ക്കും. എന്നാല്‍ ഇത്തരത്തില്‍ മൈക്രോവേവ് പോപ്‌കോണ്‍ കഴിക്കുമ്പോള്‍ ഭാവിയില്‍ നമുക്കോര്‍ക്കാനുള്ള പല സുന്ദര സ്വപ്‌നങ്ങളേയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നത് സത്യം.

പ്രോസസ്സ്ഡ് മീറ്റ്

procecced meat

നമ്മുടെ ഓര്‍മ്മകള്‍ക്ക് വിലങ്ങ് തീര്‍ക്കുന്നതില്‍ പ്രധാനിയാണ് പ്രോസസ്സ്ഡ് മീറ്റ്. പുകവലിക്കുന്നതിനേക്കാള്‍ അനാരോഗ്യമാണ് ഇത് നല്‍കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

English summary

Foods That Can Harm Your Memory

Some foods boost memory, but there are also others that actually induce memory loss. Here are some foods that could increase alzheimers risk and memory loss.
Story first published: Tuesday, January 5, 2016, 12:43 [IST]
X
Desktop Bottom Promotion