അത്താഴം കഴിയ്ക്കുന്നത് എട്ട് മണിയ്ക്കു ശേഷമോ?

Posted By:
Subscribe to Boldsky

രാത്രി ഭക്ഷണം വളരെ വൈകി കഴിയ്ക്കരുതെന്നാണ് ശാസ്ത്രം. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നത് കൊണ്ടാണ് ഇത്തരമൊരു വിശ്വാസം നിലവിലുള്ളത്. മാത്രമല്ല അമിത വണ്ണത്തിലേക്കും ഇത് നയിക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് രാത്രി എട്ട് മണിയ്ക്ക് ശേഷം ഭക്ഷണം കഴിക്കരുതെന്ന് പറയുന്നത്. റംസാന്‍ വ്രതം നല്‍കും ആരോഗ്യഗുണങ്ങള്

ഇനി രാത്രി എട്ട് മണിയ്ക്കു ശേഷം ഭക്ഷണം കഴിച്ചാല്‍ എന്തൊക്കെ അനാരോഗ്യകരമായ മാറ്റങ്ങളാണ് ഉണ്ടാവുക എന്നത് നമുക്ക് നോക്കാം. താഴെ പറയുന്ന അഞ്ച് കാരണങ്ങള്‍ രാത്രി എട്ടിനു ശേഷം ഭക്ഷണം കഴിയ്ക്കുന്നതില്‍ നിന്ന് നിങ്ങളെ വിലക്കും.

നെഞ്ചെരിച്ചിലിന് കാരണമാകുന്നു

നെഞ്ചെരിച്ചിലിന് കാരണമാകുന്നു

അത്താഴം കഴിയ്ക്കുന്നത് നേരത്തെ കഴിച്ചില്ലെങ്കില്‍ അത് നെഞ്ചെരിച്ചിലിന് കാരണമാകുന്നു. പലരും രാത്രി ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ കിടക്കാറാണ് പതിവ്. എന്നാല്‍ ഇത് തന്നെയാണ് പ്രധാന പ്രശ്‌നങ്ങള്‍ക്കും കാരണം. അതുകൊണ്ട് കഴിവതും എട്ട് മണിയ്ക്കു ശേഷം അത്താഴം കഴിയ്ക്കുന്നത് ഒഴിവാക്കുക.

 ഉറക്കത്തിന് വിഘാതം നല്‍കുന്നു

ഉറക്കത്തിന് വിഘാതം നല്‍കുന്നു

ഉറക്കത്തിന് വിഘാതം സൃഷ്ടിയ്ക്കുന്നതിനും ഈ അത്താഴശീലം കാരണമാകുന്നു. കാരണം നമ്മള്‍ വൈകി കഴിയ്ക്കുന്ന ഭക്ഷണം ദഹിുപ്പിക്കാന്‍ വയറിന് അത്രയധികം കഷ്ടപ്പെടേണ്ടി വരുന്നു. ഇത് ഉറക്കത്തെ പ്രശ്‌നത്തിലാക്കുന്നു.

 ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നില്ല

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നില്ല

ശരീരം അല്‍പം ഭാരം വര്‍ദ്ധിപ്പിക്കണം എന്ന് വിചാരിയ്ക്കുന്നവര്‍ ഒരിക്കലും ഭക്ഷണം നേരം വൈകി കഴിയ്ക്കരുത്. ഇത് അനാരോഗ്യത്തിലേക്കും ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിനും കാരണമാകുന്നു.

കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍

കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍

പലപ്പോഴും ഇത്തരം ശീലം കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ കാരണമാകുന്നു. ഇത് കലോറി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

വൈകി ഭക്ഷണം കഴിയ്ക്കുന്നത് പലപ്പോഴും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഒരു നേരം ഭക്ഷണം കഴിച്ചാല്‍ അടുത്ത പ്രാവശ്യം കഴിയ്ക്കുന്നതിന് അഞ്ച് മുതല്‍ ഏഴ് മണിക്കൂറെങ്കുലും ഇടവേള വേണം എന്നതാണ് കാര്യം.

English summary

Five Reasons You Should Not Eat After 8 PM

Late night eating has been discouraged by a lot of dieticians for the longest time. Here are some reasons you should not eat after eight pm.
Story first published: Friday, June 10, 2016, 18:30 [IST]