തുളസി എന്തുകൊണ്ട് നമുക്ക് പ്രിയപ്പെട്ടവള്‍?

Posted By:
Subscribe to Boldsky

ഔഷധങ്ങളുടെ റാണിയാണ് തുളസി, തുളസിയുടെ പല വിധത്തിലുള്ള ഗുണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇതെത്ര സത്യമാണെന്നു നമുക്ക് മനസ്സിലാകും. ആത്മീയപരമായും തുളസിയ്ക്ക് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. തുളസി വായിലിട്ട് ചവയ്ക്കരുത് എന്നു പറയുന്നതെല്ലാം ഇത്തരത്തില്‍ തുളസിയുടെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുകയാണ്. ഹിന്ദുമതാചാരപ്രകാരം വളരെയധികം പ്രാധാന്യം നാം തുളസിയ്ക്ക് കൊടുക്കുന്നുണ്ട്. ആത്മീയ മൂല്യങ്ങള്‍ക്കു പുറമേയാണ് ആരോഗ്യപരമായി തുളസിയ്ക്ക് നമ്മള്‍ നല്‍കുന്ന പ്രാധാന്യം. ബദാം കഴിയ്ക്കുന്നതും സൂക്ഷിച്ച്

Five reasons why Tulsi should be in your medicine cabinet

ചുമയോ, തുമ്മലോ. പനിയോ, ജലദോഷമോ എന്തുമായിക്കൊള്ളട്ടെ ഇതിന്റെയെല്ലാം പ്രതിവിധി എന്ന നിലയ്ക്ക് തുളസിയെ ആശ്രയിക്കുന്നവരാണ് നമ്മള്‍. എന്തിനധികം ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കു പോലും തുളസിയില്‍ നമ്മള്‍ പ്രതിവിധി തേടുന്നു. ശരീരത്തില്‍ അമൃത് പോലെയാണ് തുളസി പ്രവര്‍ത്തിക്കുന്നത്. ഒരിക്കലും നമ്മുടെ ആയുര്‍വ്വേദത്തില്‍ വിസ്മരിക്കാനാവാത്ത പങ്ക് തുളസിയ്ക്കുണ്ട്. എന്തുകൊണ്ട് തുളസി നമ്മുടെ ആരോഗ്യ സംസ്‌കാരത്തിന്റെ ഭാഗമായി മാറി എന്നു നോക്കാം.

ഇന്‍ഫക്ഷനോട് പൊരുതുന്നു

ഏത് തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ആണെങ്കിലും തുളസിയുടെ മുന്നില്‍ ഇതൊന്നും ഒന്നുമല്ല. എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും നശിപ്പിക്കുമെന്നതാണ് തുളസിയുടെ പ്രത്യേകത.

ചുമയ്ക്കും ജലദോഷത്തിനും ഒറ്റമൂലി

ചുമയ്ക്കും ജലദോഷത്തിനുമുള്ള ഒറ്റമൂലിയാണ് പലപ്പോഴും തുളസി. വീട്ടുമുറ്റത്തൊരു തുളസിയുണ്ടെങ്കില്‍ ജലദോഷവും പനിയും വിരണ്ടു പോകും എന്നത് വാസ്തവം.

തലവേദനയെന്ന ഭീകരന്‍

തലവേദനയെന്ന ഭീകരനെ തുരത്താന്‍ തുളസി വിചാരിച്ചാല്‍ മതി. തിളസി നീര് പിഴിഞ്ഞ് നെറ്റിയില്‍ വെച്ചാല്‍ തലവേദന പോയിട്ട് ഒരു വേദനയും വരില്ലെന്നതാണ് വാസ്തവം.

tulsi

വായ്‌നാറ്റം

വായ്‌നാറ്റം കൊണ്ട് പൊറുതി മുട്ടുന്നവരാണ് നിങ്ങളെങ്കില്‍ ദിവസവും രണ്ട് തുളസിയില കഴിച്ചാല്‍ മതി. വായ്‌നാറ്റം പമ്പ കടക്കും.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തുളസി കഴിഞ്ഞേ മറ്റൗഷധങ്ങള്‍ക്ക് സ്ഥാനമുള്ളൂ. എല്ലാ തരത്തിലും രോഗത്തെ പ്രതിരോധിയ്ക്കാന്‍ തുളസിയ്ക്ക് കഴിയും.

English summary

Five reasons why Tulsi should be in your medicine cabinet

The incredible healing properties of Tulsi are possible because of the essential oils and the phytoconstituents contained in it.
Story first published: Thursday, January 14, 2016, 17:26 [IST]