For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശാര്‍ബുദത്തിന്റെ യഥാര്‍ത്ഥ കാരണം

|

പുകവലിയ്ക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതാണ് ശ്വാസകോശാര്‍ബുദം എന്ന മാരക രോഗത്തെ. എന്നാല്‍ പുകവലിയ്ക്കുന്നവര്‍ക്ക് മാത്രമല്ല അല്ലാത്തവര്‍ക്കും ശ്വാസകോശാര്‍ബുദം ഉണ്ടാവുന്നുണ്ടെന്നതാണ് സത്യം.

പക്ഷേ ഇത്തരത്തിലുള്ള അര്‍ബുദത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇന്നും നമ്മള്‍ അന്വേഷിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ശ്വാസകോശാര്‍ബുദത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടുപിടിയ്ക്കപ്പെട്ടിരിയ്ക്കുകയാണ്.

എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന കാരണങ്ങള്‍ എന്നു നോക്കാം.

ഓക്‌സിജന്റെ അഭാവം

ഓക്‌സിജന്റെ അഭാവം

നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഓക്‌സിജന്റെ അഭാവം പെട്ടെന്ന് ബാധിയ്ക്കുന്നത് നമ്മുടെ ശ്വാസകോശത്തെയാണ്. അതുകൊണ്ട് തന്നെ ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ പെട്ടെന്ന് ബാധിയ്ക്കുന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായല്ലോ.

 ഉയരം കൂടുന്തോറും സാധ്യത കുറയുന്നു

ഉയരം കൂടുന്തോറും സാധ്യത കുറയുന്നു

മലമുകളില്‍ താമസിയ്ക്കുന്നവര്‍ക്ക് ശ്വാസകോശാര്‍ബുദം ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. കാരണം ഉയരങ്ങളിലേക്ക് പോകുന്തോറും വായുവിന്റെ കട്ടി കുറഞ്ഞു വരുന്നത് തന്നെ.

പാരമ്പര്യ ഘടകങ്ങള്‍

പാരമ്പര്യ ഘടകങ്ങള്‍

പലപ്പോഴും പാരമ്പര്യ ഘടകങ്ങളും ഇത്തരത്തില്‍ ശ്വാസകോശാര്‍ബുദത്തിന് കാരണമാകും. അത് തന്നെയാണ് പുകവലിയ്ക്കാത്തവരില്‍ ശ്വാസകോശാര്‍ബുദം വരാനുള്ള കാരണമായി പറയുന്നതും.

പ്രത്യേക തരം രാസവസ്തുക്കള്‍

പ്രത്യേക തരം രാസവസ്തുക്കള്‍

പ്രത്യേകം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന് കാരണമാകുന്നുണ്ട്.

മുന്‍പുള്ള അര്‍ബുദ ചികിത്സ

മുന്‍പുള്ള അര്‍ബുദ ചികിത്സ

അര്‍ബുദ ചികിത്സ എപ്പോഴെങ്കിലും നടത്തിയിട്ടുള്ളവര്‍ക്കും ലങ്‌സ്‌ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

 കുറഞ്ഞ പ്രതിരോധ ശേഷി

കുറഞ്ഞ പ്രതിരോധ ശേഷി

പുകവലി മാത്രമല്ല കുറഞ്ഞ രോഗപ്രതിരോധ ശേഷിയും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. ഇതും ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

റേഡിയോ ആക്ടീവ് വികിരണങ്ങള്‍

റേഡിയോ ആക്ടീവ് വികിരണങ്ങള്‍

റേഡിയോ ആക്ടീവ് വികിരണങ്ങളുടെ ഉപയോഗം സംബന്ധിച്ച ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഇത്തരം ക്യാന്‍സര്‍ പിടികൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

English summary

Finally discovered what causes of lung cancer

Lung cancer is the second commonest cancer diagnosed. It is one of the few cancers where there is a clear cause, with the majority of cases caused by smoking.
Story first published: Monday, May 23, 2016, 17:16 [IST]
X
Desktop Bottom Promotion