മദ്യപാനത്തെക്കുറിച്ച് സ്ത്രീകള്‍ അറിയേണ്ടത്‌

Posted By: Super Admin
Subscribe to Boldsky

മദ്യം യാഥാർഥത്തിൽ മനുഷ്യൻറെ ശാപമാണ്.എത്രയെത്ര കുടുംബങ്ങളാണ് ഇതുകൊണ്ടു തകരുന്നത്.ഒരിക്കൽ ഇതിന്റെ അടിമയായാൽ പിന്നെ അതിൽനിന്നു കരകയറാൻ ഏറെ വിഷമമാണ് എന്ന് എവർക്കും അറിയാം.എന്നിട്ടും എന്തെ സ്ത്രീകളും പുരുഷന്മാരും ഇതൊരു പതിവാക്കിയത്?

അടുത്ത കാലത്തായി ഈ പ്രവണത സ്ത്രീകളിൽ കൂടുതലായിക്കണ്ടു വരുന്നു .ജോലിയുടെ സമ്മർദ്ദവും പിരിമുറുക്കവും കുറക്കാനാണ് സ്തീകൾ ഇതിന്റെ ഉപയോഗം ശീലമാക്കുന്നത് .

Facts About Alcohol Women Should Know

പലപ്പോഴും ആഘോഷത്തിന്റെ ഭാഗമായും അല്ലാതെയും പുരുഷമാരേക്കാൾ അധികം സ്ത്രീകൾ ഇതിനു വശംവദരാവുന്നു .ഈ ശീലം പതിവാക്കുമ്പോൾ ഉണ്ടാവുന്ന ദോഷഫലങ്ങൾ ഏറെയാണ് .സ്ത്രീകളിൽ ഇത് മാരകമായ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട് .ഉപയോഗം കൂടുംതോറും ഭവിഷ്യത്തുകൾ ഏറെയാവും.

ആരോഗ്യപരമായ കാര്യത്തിൽ ഏറെ മാറ്റങ്ങൾ ഇതിന്റെ ഉപയോഗം കൊണ്ടുണ്ടാവും.അർബുദം ,പ്രമേഹം ,കരൾ രോഗങ്ങൾ എന്നിവ ഇതിന്റെ ദോഷഫലമാണ് .മാത്രമല്ല പോഷകാംശത്തിന്റെ കുറവും ഇത്തരം സ്ത്രീകളിൽ ഉണ്ടാവുന്നു.

Facts About Alcohol Women Should Know

പുരുഷമാരേക്കാൾ ഇതിന്റെ ദൂഷ്യം സ്ത്രീകളിൽ ഉണ്ടാക്കുന്നു എന്നതിന് അവരിൽ ഉണ്ടാവുന്ന മസ്തിഷ്ക രോഗങ്ങൾ ഉദാഹരണമാണ്.കൂടാതെ ലിവർ സിറോസിസ് പോലുള്ള മാരകമായ രോഗങ്ങളും സ്ത്രീകളെ ബാധിക്കുന്നു .

പതിവായി മദ്യപാനശീലം ഉള്ളവർ സ്ത്രീകൾ ആണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു..ജീവിതശൈലി മാറ്റുക എന്നത് മാത്രമേ പുതിയതും നല്ലതുമായ തലമുറയെ വാർത്തെടുക്കാൻ നമ്മെ സഹായിക്കു .

Facts About Alcohol Women Should Know

നല്ല ഭക്ഷണം കഴിക്കാനുള്ള പ്രവണതയും ഇത്തരക്കാരിൽ കുറവായിരിക്കും.മദ്യത്തിന്റെ അംശം രക്തത്തിൽ കലരുന്നതുകൊണ്ട് അമിതമായ ക്ഷീണവും അവശതയും ഉണ്ടാവും.

പതിവായി മദ്യപാനശീലം ഉള്ള സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂടുതലത്രേ .ഗർഭധാരണസമയത്തോ ഗർഭാവസ്ഥയിലോ ഉപയോഗിക്കുമ്പോൾ ഭ്രുണത്തെപ്പോലും ഇത് ഹാനികരമായി ബാധിക്കും .ഇത് നേരത്തെയുള്ള പ്രസവത്തിനും ,വന്ധ്യതക്കും കാരണമാകും .ആർത്തവത്തകരാറുകളും ഇത് മൂലം സംഭവിക്കാം.മാത്രമല്ല ഗർഭാവസ്ഥയിൽ അമ്മക്കുണ്ടായിരുന്ന ശീലം അവർക്കുണ്ടാവുന്ന കുഞ്ഞുങ്ങളിലേക്കും ബാധിക്കാം.

Facts About Alcohol Women Should Know
English summary

Facts About Alcohol Women Should Know

There are certain facts about alcohol that women should know. So, read to know what are the facts about alcohol women should know.
Story first published: Thursday, September 29, 2016, 22:00 [IST]