വിശക്കാതെ ഭക്ഷണം കഴിക്കല്ലേ, പണി കിട്ടും

Posted By:
Subscribe to Boldsky

ഭക്ഷണം കഴിയ്ക്കുന്നത് വിശക്കുമ്പോഴാണ്. എന്നാല്‍ ടി വി കാണുമ്പോഴും വെറുതേയിരിക്കുമ്പോഴും എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്നവരാണോ നിങ്ങള്‍ എന്നാല്‍ പിന്നെ അധിക കാലം ഈ ശീലം തുടരാന്‍ നിങ്ങളുണ്ടാവില്ല എന്നതാണ് സത്യം. കാരണം വിശക്കാതെ ഭക്ഷണം കഴിയ്ക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ഹാനീകരമാണെന്ന് നിങ്ങള്‍ക്കറിയാമോ? ശരീരത്തിലുള്ള വിഷം എങ്ങനെ കളയാം?

നമ്മുടെ മുന്‍തലമുറയില്‍ പെട്ടവര്‍ വിശക്കുമ്പോള്‍ മാത്രമേ ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ അവരുടെ ആരോഗ്യവും അത്രത്തോളം നല്ലതായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയില്‍ സ്‌നാക്‌സും ചിപ്‌സും കാരണം രോഗങ്ങള്‍ വരുന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഫാസ്റ്റ് ഫുഡെന്ന് വില്ലന്‍ എന്നു വിപണിയില്‍ തല പൊക്കി തുടങ്ങിയോ അന്നു തന്നെയാണ് രോഗങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി തുടങ്ങിയത്.

Eating Without Hunger Can Harm Your Health

വിശക്കാതെ ഭക്ഷണം കഴിച്ചാല്‍ അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു. എന്നാല്‍ വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിച്ചാല്‍ അവര്‍ ആരോഗ്യവാന്‍മാരായിരിക്കുമെന്നാണ് പുതിയ പഠനം. 45 പേരില്‍ നടത്തിയ പഠനത്തിന്റെ അവസാനമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.

അതുകൊണ്ടു തന്നെ ഭക്ഷണം കഴിച്ചാല്‍ ആരോഗ്യമുണ്ടാവുമെന്നു കരുതി ഏത് സമയവും വാരിവലിച്ചു കഴിയ്ക്കുന്നത് നല്ലതല്ല. പഠന റിപ്പോര്‍ട്ട് അസോസ്സിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ റിസര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary

Eating Without Hunger Can Harm Your Health

Researchers found that the tendency of today's consumers to eat when they are not hungry might be less advantageous for health than eating when they are hungry.
Story first published: Friday, January 8, 2016, 10:10 [IST]