For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആർത്തവവിരാമവും പ്രമേഹവും

By Super Admin
|

46 വയസിനു മുൻപോ 55 വയസിനു ശേഷമോ ആണ് ആർത്തവവിരാമം തുടങ്ങുന്നതെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിനു സാധ്യത കൂടുതലെന്ന്‌ പഠനങ്ങൾ .46 വയസ്സിനു മുൻപുള്ള 25 % സ്ത്രീകളിലും 46 നും 55 വയസ്സിനിടയിലുള്ളവരേക്കാൾ കൂടുതൽ പ്രമേഹം ഉള്ളതായി കണ്ടെത്തി .

55 വയസ്സിനു ശേഷമുള്ളവരിൽ 12 % പേർക്ക് പ്രമേഹ സാധ്യത കണ്ടു .മെനോപാസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളിൽ ഈസ്ട്രജന്റെ അളവ് കുറയുകയും ശരീരത്തിൽ വിശപ്പും കൊഴുപ്പും കൂടുതലാകുകയും ചെയ്യും .ഉപാപചയം കുറയുകയും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുകയും ചെയ്യും .

ആർത്തവവിരാമം കൂടുതലും 46 നും 55 നും ഇടയിലാണ് .ഇതിനു മുൻപോ ശേഷമോ ആർത്തവവിരാമമുള്ള സ്ത്രീകൾ ആരോഗ്യകരമായ ഭക്ഷണം ,വ്യായാമം,അമിതവണ്ണം എന്നിവ ശ്രദ്ധിക്കണം .

Early, Late Menopause May Increase Risk Of Diabetes

ജീവിതചര്യയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയുന്നു .കൈസർ പെർമനെറ്റ് സെന്റർ ഫോർ ഹെൽത്ത് റിസേർച്ചിലെ ഗവേഷകനായ എറിൻ ലേ ബ്ലാങ്ക് പറയുന്നത് 124000 സ്ത്രീകളെ അവർ പഠനത്തിനായി ഉൾപ്പെടുത്തി .ജീവിതചര്യയിൽ മാറ്റം വരുത്തി ടൈപ്പ് 2 പ്രമേഹം തടയാനാകും എന്നും പഠനം കണ്ടെത്തി .

കൂടാതെ കുറഞ്ഞ പ്രത്യുല്പാദന ചക്രം (30 വർഷത്തിൽ കുറവ് )ഉള്ളവരിൽ 37 % പ്രമേഹസാധ്യത മീഡിയം പ്രത്യുല്പാദന ചക്രം(36 -40 വര്ഷം )ഉള്ളവരേക്കാൾ ഉണ്ടെന്നും,കൂടിയ പ്രത്യുല്പാദന ചക്രം (45 വർഷത്തിൽ കൂടുതൽ ) ഉള്ളവരിൽ 23 % പ്രമേഹ സാധ്യത ഉള്ളതായും കണ്ടെത്തി .

English summary

Early, Late Menopause May Increase Risk Of Diabetes

Women who begin menopause before age 46 or after 55 have an increased risk of developing Type 2 diabetes, according to a study.
X
Desktop Bottom Promotion