For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാരുടെ ചുണ്ടിനിരുവശവും പൊട്ടിയിട്ടുണ്ടോ?

ആരോഗ്യത്തിന്റെ കാര്യത്തില്‍ ചുണ്ടിനുമുണ്ട് ചില പങ്ക്, എങ്ങനെയെന്ന് നോക്കാം.

|

ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കൊടുക്കുന്നവര്‍ ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ശ്രദ്ധിയ്ക്കും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് പല മാറ്റങ്ങളും നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ചുണ്ടിന്റെ വരള്‍ച്ച നമ്മള്‍ ആരോഗ്യത്തിന്റെ കാര്യത്തിലല്ല ഉള്‍പ്പെടുത്തുന്നത്.

സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് ചുണ്ടിന്റെ വരള്‍ച്ചയേയും ചുണ്ടിന്റെ സൗന്ദര്യത്തേയും നമ്മള്‍ കാണുന്നത്. എന്നാല്‍ ശരീരത്തിലെ അപകടങ്ങളെ മുന്‍കൂട്ടി പറയാന്‍ ചുണ്ടിന്റെ വരള്‍ച്ചയ്ക്ക് കഴിയും. എന്തൊക്കെ അപകടങ്ങളാണ് ഇത്തരത്തില്‍ മുന്‍കൂട്ടി ചുണ്ടിന്റെ മാത്രം സ്വഭാവം നോക്കി പറയാന്‍ കഴിയുന്നത് എന്ന് നോക്കാം.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് ലക്ഷണങ്ങളില്‍ മുന്നിലാണ് വരണ്ട ചുണ്ടുകളും വായും. നിങ്ങള്‍ക്ക് തൈറോയ്ഡ് വരും എന്നതിന്റെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതായതു കൊണ്ട് തന്നെ ഇതിനെ ഒരിക്കലും തള്ളിക്കളയാന്‍ പാടുള്ളതല്ല.

 അള്‍സര്‍

അള്‍സര്‍

വയറ്റില്‍ അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതും പലപ്പോഴും വരണ്ട ചുണ്ടിലൂടെയും വായിലൂടെയും മനസ്സിലാക്കാം. ചുണ്ടുകള്‍ വരണ്ട് പൊട്ടുകയും വ്രണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിയ്ക്കാം.

സലൈവ ഉത്പാദനം

സലൈവ ഉത്പാദനം

വായയില്‍ സലൈവ ഉത്പാദനം കുറവാണെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇത് നമ്മുടെ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിയ്ക്കും.

വായിലെ ഇന്‍ഫെക്ഷന്‍

വായിലെ ഇന്‍ഫെക്ഷന്‍

വായില്‍ നിരവധി തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇതിന്റെ ഫലമായും പലപ്പോഴും വയറ്റില്‍ ക്യാന്‍സര്‍ വരെ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.

 പല്ലിന്റെ ആരോഗ്യക്കുറവ്

പല്ലിന്റെ ആരോഗ്യക്കുറവ്

പല്ലിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ചുണ്ടുകള്‍ വരണ്ടതായി കാണപ്പെടും. പല്ലിന്റേയും മോണയുടേയും പ്രശ്‌നങ്ങള്‍ക്ക് മുന്‍പുള്ള സൂചനയാകാം പലപ്പോഴും ചുണ്ടിന്റെ വരള്‍ച്ചയും മറ്റും.

ചുണ്ടിന്റെ വരള്‍ച്ചയ്ക്കുള്ള കാരണങ്ങള്‍

ചുണ്ടിന്റെ വരള്‍ച്ചയ്ക്കുള്ള കാരണങ്ങള്‍

നിരവധി കാരണങ്ങള്‍ കൊണ്ട് ഈ പ്രശ്‌നം നിങ്ങള്‍ക്കനുഭവിക്കേണ്ടി വരാം. കാലാവസ്ഥാ മ്റ്റവും നിര്‍ജ്ജലീകരണവും എല്ലാം അവയില്‍ ചിലത് മാത്രം.

അവഗണിക്കാനാവാത്ത ലക്ഷണങ്ങള്‍

അവഗണിക്കാനാവാത്ത ലക്ഷണങ്ങള്‍

ചുണ്ടിന്റെ വരള്‍ച്ച എന്നു പറഞ്ഞാല്‍ അതൊരു നിസ്സാര കാര്യമാണെന്ന് പറയാതെ തള്ളിക്കളയാതിരിയ്ക്കുക. അവഗണിക്കാനാവാത്ത ചില ലക്ഷണങ്ങള്‍ നോക്കാം.

തൊണ്ടയിലെ വരള്‍ച്ച

തൊണ്ടയിലെ വരള്‍ച്ച

ചുണ്ട് മാത്രമല്ല തൊണ്ടയും വരണ്ടതാവുന്ന അവസ്ഥയാണ് ഉള്ളതെങ്കില്‍ അല്‍പം സൂക്ഷിക്കാം.

ചുണ്ടിനിരുവശവും വ്രണങ്ങള്‍

ചുണ്ടിനിരുവശവും വ്രണങ്ങള്‍

ചുണ്ടിനിരുവശവും വ്രണങ്ങള്‍ ഉണ്ടെങ്കിലും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ഇത് പുരുഷന്‍മാരിലാണെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. ഇത് വായിലെ ക്യാന്‍സറിന് സാധ്യത കൂടുതലാണെന്നതിന്റെ തെളിവാണ്.

English summary

Dry Mouth Can Also Be Caused by These Things Think About It

Dry Mouth Can Also Be Caused by These Things, Think About It.
Story first published: Thursday, December 22, 2016, 13:58 [IST]
X
Desktop Bottom Promotion