For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബദാം

|

ബദാമിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. ആയുര്‍വ്വേദമാണെങ്കിലും അലോപ്പതിയാണെങ്കിലും ബദാം നല്‍കുന്ന ആരോഗ്യം എത്രയെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു വിധത്തിലുള്ള തര്‍ക്കവുമില്ല.

കൊളസ്‌ട്രോളിന്റെ കാര്യത്തിലും ബദാം മുന്നില്‍ തന്നെയാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും നിയന്ത്രണത്തില്‍ വരുത്താനും ബദാമിന്റെ ഉപയോഗം സഹായിക്കുന്നു. ചെറുപ്പക്കാരിലെ ഹൃദയാഘാത ലക്ഷണങ്ങള്‍

കൊളസ്‌ട്രോള്‍ മാത്രമല്ല, ക്യാന്‍സര്‍ സാധ്യതയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും എല്ലാം ഇല്ലാതാക്കാന്‍ ബദാം കൊണ്ട് കഴിയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന കാര്യത്തില്‍ ബദാം എങ്ങനെയെല്ലാം സഹായിക്കുന്നു എന്ന് നോക്കാം.

വിറ്റാമിന്‍ ഇ വര്‍ദ്ധിപ്പിക്കുന്നു

വിറ്റാമിന്‍ ഇ വര്‍ദ്ധിപ്പിക്കുന്നു

ബദാമിന്റെ ഉപയോഗം രക്ത കോശങ്ങളിലെ വിറ്റാമിന്‍ ഇയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കുന്നു. വിറ്റാമിന്‍ ഇ ആന്റി ഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ് എന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

എത്ര ഗ്രാം ബദാം

എത്ര ഗ്രാം ബദാം

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി എത്ര ഗ്രാം ബദാം ആണ് ഓരോ ദിവസവും കഴിക്കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. 73 ഗ്രാം ബദാം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ഇനി മുതല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ മറ്റു വഴികള്‍ തേടേണ്ടി വരില്ല എന്നതാണ് സത്യം.

തടി കുറയ്ക്കുന്നു

തടി കുറയ്ക്കുന്നു

അമിതവണ്ണം എന്ന വിപത്തിനെ ഇല്ലാതാക്കാന്‍ ബദാമിന് കഴിയും. ശരീരത്തില്‍ കൊഴുപ്പ് അമിതമാകുമ്പോഴാണ് അമിതവണ്ണമെന്ന വിപത്തിനെ നാം സ്വീകരിക്കേണ്ടി വരുന്നത്. ഇതിന്റെ ഫലമാണ് പലപ്പോഴും കൊളസ്‌ട്രോള്‍. ഈ കൊളസ്‌ട്രോളിനെ തടയാനും ബദാമിന് കഴിയുന്നു.

 നാരുകളുടെ കലവറ

നാരുകളുടെ കലവറ

നാരുകളടങ്ങിയ ഭക്ഷണത്തില്‍ മുന്‍പന്തിയിലാണ് ബദാം. അതുകൊണ്ട് തന്നെ ബദാം കൊളസ്‌ട്രോളിന് തടയിടുന്നതില്‍ അത്ഭുതപ്പെടാനില്ല.

കലോറി കൂടുതല്‍

കലോറി കൂടുതല്‍

കലോറി കൂടുതലുള്ളതാണ് ബദാം. എന്നാല്‍ കലോറി കൂടുതലെന്നു കരുതി മറ്റു ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതു പോലെ ഒഴിവാക്കേണ്ട ആവശ്യമില്ല എന്നതാണ് കാര്യം.

കുതിര്‍ത്ത ബദാം

കുതിര്‍ത്ത ബദാം

ബദാം കുതിര്‍ത്ത് കഴിയ്ക്കുന്നതാണ് കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ഏറ്റവും ഉത്തമം. എന്നും രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ബദാം മൂന്നെണ്ണം വീതം കഴിച്ചു നോക്കൂ. വ്യത്യാസം ഉടന്‍ തന്നെ തിരിച്ചറിയാം.

രക്തം കട്ടപിടിയ്ക്കുന്നത് തടയുന്നു

രക്തം കട്ടപിടിയ്ക്കുന്നത് തടയുന്നു

രക്തം കട്ടപിടിയ്ക്കുന്നത് ഇല്ലാതാക്കാന്‍ ബദാം കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കുന്നു. ബദാമിന്റെ ഉപയോഗം രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കൊളസ്‌ട്രോളിനെ തടയുകയും ചെയ്യുന്നു.

English summary

Do Almonds Reduce Cholesterol And Heart Disease

Reduce cholesterol and the risks of heart disease and cancer by consuming almonds. Fiber, flavonoids, and unsaturated fats in almonds, lowers cholesterol.
Story first published: Saturday, February 6, 2016, 13:02 [IST]
X
Desktop Bottom Promotion