ശ്വാസകോശം ക്ലീനാക്കാം മൂന്ന് ദിവസം കൊണ്ട്

Posted By:
Subscribe to Boldsky

പുകവലിയ്ക്കുന്നവരുടെ ശ്വാസകോശത്തിന്റെ കാര്യം എന്താണെന്ന് ഒരു വിധം എല്ലാവര്‍ക്കും അറിയാം. ശരീരം മൊത്തം വിഷം കൊണ്ടു നിറയ്ക്കുന്ന അവസ്ഥയാണ് ഇവര്‍ക്കുണ്ടാവുക എന്ന കാര്യത്തില്‍ സംശയം വേണ്ട. പുകവലിക്കാര്‍ മാത്രമല്ല പരിസരമലിനീകരണം കൊണ്ട് ബുദ്ധിമുട്ടുന്നവരുടേയും അവസ്ഥ ഇങ്ങനെ തന്നെയായിരിക്കും.

എന്നാല്‍ പുകവലിക്കാരാണ് ശ്വാസകോശത്തിന്റെ അനാരോഗ്യം കൊണ്ട് ഏറെ ബുദ്ധിമുട്ടുക എന്നുള്ളത് കാര്യം. ഇനി മൂന്ന് ദിവസം കൊണ്ട് ശ്വാസകോശത്തിലെ വിഷം കളഞ്ഞ് വൃത്തിയാക്കാന്‍ കഴിയും. അതിനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

 നാരങ്ങ നീര്

നാരങ്ങ നീര്

പുകവലിയ്ക്കുന്നവര്‍ പതുക്കെ പതുക്കെ ആ ശീലം മാറ്റുന്നത് തന്നെയാണ് നല്ലത്. ഇനി ശ്വാസകോശം വൃത്തിയാക്കാന്‍ ശ്വാസകോശത്തിലെ നിക്കോട്ടിന്‍ കളയാന്‍ പ്രഭാത ഭക്ഷണത്തിനു മുന്‍പ് സ്ഥിരമായി നാരങ്ങ വെള്ളം കുടിയ്ക്കുക. ഇത് മൂന്ന് ദിവസം സ്ഥിരമായി കഴിയ്ക്കാം.

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ്

നാരങ്ങയ്ക്ക് മാത്രമല്ല പൈനാപ്പിള്‍ ജ്യൂസ് ആണ് മറ്റൊന്ന്. ദിവസത്തിനിടയ്ക്ക് എപ്പോഴെങ്കിലും പൈനാപ്പിള്‍ ജ്യൂസ് കഴിയ്ക്കുക. ഇതില്‍ നിറയെ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തെ ക്ലീന്‍ ചെയ്യും.

 കിവി പഴം

കിവി പഴം

കിവി പഴം നമ്മുടെ നാട്ടിലും ഇപ്പോള്‍ സാധാരണമാണ്. കിവി പഴത്തില്‍ വിറ്റാമിന്‍ എ, സി ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തെ ക്ലീനാക്കുന്നു.

 ചീര

ചീര

ചീരയിലും ധാരാളം വിറ്റാമിന്‍സും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് പുകവലി മൂലമുണ്ടാകുന്ന നിക്കോട്ടിനെ തുരത്തുന്നതില്‍ മുന്നിലാണ്.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ്

പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ തക്കാളി നല്ലതാണ്. ഇത് ജ്യൂസ് ആക്കി കഴിയ്ക്കുന്നത് ശ്വാസകോശത്തെ ക്ലീന്‍ ചെയ്യുന്നു.

 കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

കാരറ്റില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ ശരീരത്തെ വിഷത്തില്‍ നിന്നും സംരക്ഷിക്കുന്നു. നിക്കോട്ടിന്‍ നമ്മുടെ ശരീരത്തെ നശിപ്പിക്കുന്നതിനെടുക്കുന്ന സമയത്തിന്റെ ഇരട്ടി വേഗത്തില്‍ നിക്കോട്ടിനെ പുറന്തള്ളാന്‍ കാരറ്റിന് കഴിയുന്നു.

ബ്രൊക്കോളി

ബ്രൊക്കോളി

ഭക്ഷണത്തിലൂടെ തന്നെയാണ് നിക്കോട്ടിനെ പുറന്തള്ളി ശ്വാസകോശത്തെ ക്ലീന്‍ ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ വഴി. ബ്രോക്കോളി ഇത്തരത്തില്‍ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ടോക്‌സിനെ പുറന്തള്ളുകയും ചെയ്യുന്നു.

English summary

Clean Your Lungs Back to Life in Only Three Days

Besides affecting smokers, lung problems can also affect non-smokers and children. This recipe will clean your lungs of toxins, including nicotine and tar, in only three days.
Story first published: Thursday, November 3, 2016, 13:17 [IST]
Please Wait while comments are loading...
Subscribe Newsletter