കാബേജ് ജ്യൂസ് ആക്കിയാല്‍ അമൃതിനു തുല്യം

Posted By:
Subscribe to Boldsky

കാബേജ് നമ്മുടെ മലയാളികളുടെ ഭക്ഷണ ശീലത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. ഉച്ചഭക്ഷണത്തിന് എന്ത് ഇല്ലെങ്കിലും കാബേജ് കൊണ്ടൊരു തോരന്‍ ഉണ്ടെങ്കില്‍ അത് മത് പലര്‍ക്കും വയറ് നിറയാന്‍. ആരോഗ്യഗുണത്തിന്റെ കാര്യത്തിലും മുന്നിലാണ് കാബേജ് എന്നതാണ് സത്യം. നാവിലെ വ്രണങ്ങള്‍ നിസ്സാരമാക്കേണ്ട

നിരവധി അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയാണ് പലപ്പോഴും കാബേജ്. പല മരുന്നുകള്‍ക്കും പ്രതിവിധിയായി വേണമെങ്കില്‍ കാബേജ് ഉപയോഗിക്കാം. എന്നാല്‍ കാബേജ് ജ്യൂസ് ആയി ഉപയോഗിക്കുന്നത് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാബേജ് ജ്യൂസ് കൊണ്ട് ഏതൊക്കെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം. മസില്‍ വേണോ ആരോഗ്യം വേണോ?

പുകവലി കൊണ്ടുള്ള പ്രശ്‌നങ്ങള്‍

പുകവലി കൊണ്ടുള്ള പ്രശ്‌നങ്ങള്‍

പുകവലി കൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ശ്വാസകോശത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യാനും കാബേജ് ജ്യൂസ് ഉപയോഗിക്കാം. ശ്വാസകോശത്തിനകത്ത് അടിഞ്ഞു കൂടിയിട്ടുള്ള ടാര്‍ട്ടാര്‍ ഇല്ലാതാക്കും. രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ്സ് കാബേജ് ജ്യൂസ് കഴിയ്ക്കുന്നത് ശീലമാക്കുക.

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍

ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ പലപ്പോഴും കാബേജ് ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവയെ ഇല്ലാതാക്കുന്നു.

 ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പലരേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. എന്നാല്‍ കാബേജ് ജ്യൂസ് കിടക്കാന്‍ നേരം കഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നു.

അമിതവണ്ണമുണ്ടോ?

അമിതവണ്ണമുണ്ടോ?

അമിതവണ്ണമാണോ നിങ്ങളുടെ പ്രശ്‌നം? എങ്കില്‍ കാബേജ് ജ്യൂസ് ശീലമാക്കാം. ഇത് അമിതവണ്ണത്തേയും കുടവയറിനേയും കുറയ്ക്കുന്നു. മാത്രമല്ല കുടലിനെ ക്ലീന്‍ ചെയ്യുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

അള്‍സറിനെ ഇല്ലാതാക്കുന്നു

അള്‍സറിനെ ഇല്ലാതാക്കുന്നു

അള്‍സര്‍ പലപ്പോഴും പല വിധത്തിലായിരിക്കും. ചില അള്‍സര്‍ വായിലും ചിലതാകട്ടെ വയറ്റിലും ഉണ്ടാകും. ഇതിനെ രണ്ടിനേയും ഇല്ലാതാക്കാന്‍ കാബേജ് ജ്യൂസിന് കഴിയുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചിലും അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും കാബേജ് ജ്യൂസ് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള അമിനോ ആസിഡാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നത്.

അനീമിയ പ്രതിരോധിയ്ക്കുന്നു

അനീമിയ പ്രതിരോധിയ്ക്കുന്നു

അനീമിയയെ പ്രതിരോധിയ്ക്കാനും രക്തത്തെ ശുദ്ധീകരിയ്ക്കാനും കാബേജ് ജ്യൂസ് സഹായിക്കുന്നു. എന്നും കിടക്കാന്‍ പോകുന്നതിനു മുന്‍പ് കാബേജ് ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

Cabbage Juice Natural Cure of Many Diseases

Check out some of cabbage juice health benefits here, read to know more.
Story first published: Monday, November 28, 2016, 17:00 [IST]